
തേജസ് വിമാനം പറത്തുന്ന ആദ്യ പ്രധാനമന്ത്രിയായി മോദി; ചിത്രങ്ങള്‍ വൈറല്‍
തദ്ദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനത്തില്‍ പറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി തന്നെയാണ് ചിത്രങ്ങള്‍ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചത്. തേജസിലെ യാത്ര വിജയകരമായി പൂര്‍ത്തിയാക്കി. ഈയൊരു അനുഭവം അവിശ്വസനീയമാം വിധം സമ്പന്നമായിരുന്നു. രാജ്യത്തിന്‍റെ തദ്ദേശീയമായ കഴിവുകളില്‍ എന്‍റെ ആത്മവിശ്വാസം ഗണ്യമായി വര്‍ധിക്കുകയും നമ്മുടെ ദേശീയ സാധ്യതകളെക്കുറിച്ചുള്ള അഭിമാനവും ശുഭാപ്തിവിശ്വാസവും എന്നില്‍ ഉണ്ടാകുകയും ചെയ്തു എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിനും ഡി.ആർ.ഡി.ഒക്കും എച്ച്.എ.എല്ലിനും ഒപ്പം എല്ലാ ഇന്ത്യക്കാര്‍ക്കും അഭിനന്ദനങ്ങളും അദ്ദേഹം അറിയിക്കുന്നുണ്ട്. ഇതോടെ തേജസ് വിമാനം പറത്തുന്ന ആദ്യ പ്രധാനമന്ത്രിയായി മോദി മാറി.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)