ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഒഡീഷ എഫ്.സി. ഒന്നാം സ്ഥാനത്തു തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ ഹൈദരാബാദ് എഫ്.സിയെ 3-0 ത്തിനു തോല്‍പ്പിച്ചു.
സ്വന്തം തട്ടകമായ ജി.എം.സി. ബാലയോഗി സ്റ്റേഡിയത്തിലാണു ഹൈദരാബാദ് 3-0 ത്തിന്റെ തോല്‍വി വഴങ്ങിയത്. ഒഡീഷയ്ക്കായി ഡീഗോ മൗറീസിയോ ഇരട്ട ഗോളുകളടിച്ചു. റോയ് കൃഷ്ണയാണ് ഒരു ഗോളടിച്ചത്. 14 കളികളില്‍നിന്നു 30 പോയിന്റാണ് ഒഡീഷ നേടിയത്. പത്താം സീസണില്‍ അവര്‍ ഒന്‍പത് ജയങ്ങള്‍ കുറിച്ചു. രണ്ട് തോല്‍വികള്‍ മാത്രമാണു നേരിട്ടത്. 11 കളികളില്‍നിന്ന് 27 പോയിന്റുള്ള ഗോവയാണു രണ്ടാമത്. 13 കളികളില്‍നിന്ന് 26 പോയിന്റുള്ള കേരളാ ബ്ലാസ്റ്റേഴ്സ് മൂന്നാമതാണ്. 13 കളികളില്‍നിന്നു നാല് പോയിന്റ് മാത്രമുള്ള ഹൈദരാബാദ് ഏറ്റവും പിന്നില്‍ 12-മതാണ്. അവര്‍ക്കിതുവരെ ജയിക്കാനായില്ല. ഇന്നലെ 27 -ാം മിനിറ്റില്‍ മൗറീസിയോ ആദ്യ ഗോളടിച്ചു. അബ്ദുള്‍ റബീബിനു മേലുള്ള ഫൗളിനു ലഭിച്ച ഫ്രീകിക്കിനെ താരം ഗോളാക്കി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ റോയ് കൃഷ്ണ ലീഡ് ഇരട്ടിയാക്കി. 75-ാം മിനിറ്റിലാണു മൗറീസിയോയുടെ രണ്ടാം ഗോള്‍ പിറന്നത്. പ്രിന്‍സെറ്റണ്‍ റിബലോയുടെ അസിസ്റ്റിനെ മൗറീസിയോ ഗോളാക്കി.
© Copyright - MTV News Kerala 2021
View Comments (0)