20 ബിആർഎസ് എംഎൽഎമാർ കോൺഗ്രസിലേക്ക് 

MTV News 0
Share:

20 ബിആർഎസ് എംഎൽഎമാർ കോൺഗ്രസിൽ ചേരാൻ തയ്യാറാണെന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) വർക്കിംഗ് പ്രസിഡൻ്റ് ടി ജയപ്രകാശ് റെഡ്ഡി . എന്നാൽ ഇവരോട് വ്യത്യസ്തമായ സമീപനമാണ് പാർട്ടി സ്വീകരിച്ചത്. കാത്തിരിക്കാനാണ് ഇവർക്ക് നല്‍കിയ നിർദേശം. അതുവരെ അവരോട് ഉത്തരവാദിത്തങ്ങളില്‍ ശ്രദ്ധേകേന്ദ്രീകരിക്കാന്‍ നിർദേശിക്കുകയും ചെയ്തിട്ടുണ്ടെന്നും ജയപ്രകാശ് റെഡ്ഡി പറഞ്ഞു.കോൺഗ്രസ് സർക്കാർ ഉടൻ വീഴുമെന്നും കെ ചന്ദ്രശേഖർ റാവു വീണ്ടും മുഖ്യമന്ത്രിയാകുമെന്നുമുള്ള ബി ആർ എസ് നേതാക്കളുടെ അവകാശവാദത്തിന് മറുപടിയായി ബി ആർ എസ് നേതാക്കളുടെ ഈ ധാർഷ്ട്യം തുടർന്നാൽ ആ എം എൽ എമാർ കോൺഗ്രസിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. കെസിആറിൻ്റെ കുടുംബാംഗങ്ങൾ ശരിക്കും ആശങ്കാകുലരാണെന്നും എം എല്‍ എമാരെ ഒരുമിച്ച് നിർത്താൻ അവർ വലിയ അവകാശ വാദങ്ങള്‍ നടത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

Share:
Tags:
20 ബിആർഎസ് എംഎൽഎമാർ കോൺഗ്രസിൽ ചേരാൻ തയ്യാറാണെന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) വർക്കിംഗ് പ്രസിഡൻ്റ് ടി ജയപ്രകാശ് റെഡ്ഡി . എന്നാൽ ഇവരോട് വ്യത്യസ്തമായ സമീപനമാണ് പാർട്ടി സ്വീകരിച്ചത്. കാത്തിരിക്കാനാണ് ഇവർക്ക് നല്‍കിയ നിർദേശം. അതുവരെ അവരോട് ഉത്തരവാദിത്തങ്ങളില്‍ ശ്രദ്ധേകേന്ദ്രീകരിക്കാന്‍ നിർദേശിക്കുകയും ചെയ്തിട്ടുണ്ടെന്നും ജയപ്രകാശ് റെഡ്ഡി പറഞ്ഞു.കോൺഗ്രസ് സർക്കാർ ഉടൻ വീഴുമെന്നും കെ ചന്ദ്രശേഖർ റാവു വീണ്ടും മുഖ്യമന്ത്രിയാകുമെന്നുമുള്ള ബി ആർ എസ് നേതാക്കളുടെ അവകാശവാദത്തിന് മറുപടിയായി ബി ആർ എസ് നേതാക്കളുടെ ഈ...20 ബിആർഎസ് എംഎൽഎമാർ കോൺഗ്രസിലേക്ക്