ചെന്നൈയിന്‍ കടന്ന്‌ ഈസ്‌റ്റ് ബംഗാള്‍

MTV News 0
Share:

ചെന്നൈയിന്‍ എഫ്‌.സിക്കെതിരായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ മത്സരത്തില്‍ ഈസ്‌റ്റ് ബംഗാളിനു ജയം. സ്വന്തം തട്ടകമായ സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ്‌ ഈസ്‌റ്റ് ബംഗാള്‍ ജയിച്ചത്‌.
65-ാം മിനിറ്റില്‍ ഗോളടിച്ച്‌ നന്ദ കുമാറാണ്‌ ടീമിനെ സമനിലയില്‍നിന്നു കരകയറ്റിയത്‌. പന്തടക്കത്തില്‍ ഈസ്‌റ്റ് ബംഗാളും ചെന്നൈയിനും ഒപ്പംപിടിച്ചു. 16 കളികളില്‍നിന്ന്‌ 18 പോയിന്റുള്ള ഈസ്‌റ്റ് ബംഗാള്‍ എട്ടാം സ്‌ഥാനത്തും 16 കളികളില്‍നിന്ന്‌ 15 പോയിന്റുള്ള ചെന്നൈയിന്‍ എഫ്‌.സി. പത്താം സ്‌ഥാനത്തുമാണ്‌.

Share:
Tags:
ചെന്നൈയിന്‍ എഫ്‌.സിക്കെതിരായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ മത്സരത്തില്‍ ഈസ്‌റ്റ് ബംഗാളിനു ജയം. സ്വന്തം തട്ടകമായ സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ്‌ ഈസ്‌റ്റ് ബംഗാള്‍ ജയിച്ചത്‌.65-ാം മിനിറ്റില്‍ ഗോളടിച്ച്‌ നന്ദ കുമാറാണ്‌ ടീമിനെ സമനിലയില്‍നിന്നു കരകയറ്റിയത്‌. പന്തടക്കത്തില്‍ ഈസ്‌റ്റ് ബംഗാളും ചെന്നൈയിനും ഒപ്പംപിടിച്ചു. 16 കളികളില്‍നിന്ന്‌ 18 പോയിന്റുള്ള ഈസ്‌റ്റ് ബംഗാള്‍ എട്ടാം സ്‌ഥാനത്തും 16 കളികളില്‍നിന്ന്‌ 15 പോയിന്റുള്ള ചെന്നൈയിന്‍ എഫ്‌.സി. പത്താം സ്‌ഥാനത്തുമാണ്‌.ചെന്നൈയിന്‍ കടന്ന്‌ ഈസ്‌റ്റ് ബംഗാള്‍