
കെ.പി.എ മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ “ഒരു കുമ്പിൾ തണ്ണീർ കുടം” എന്ന വഴിയോര കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. പൊള്ളുന്ന വെയിലിൽ പുറത്തിറങ്ങേണ്ടിവരുന്ന പൊതുജനങ്ങൾക്ക് ദാഹം അകറ്റുന്നതിന് വേണ്ടിയാണ് “ഒരു കുമ്പിൾ തണ്ണീർ കുടം ” എന്ന പദ്ധതിക്ക് കെപിഎ മാവൂർ പഞ്ചായത്ത് കമ്മിറ്റി തുടക്കം കുറിച്ചത്. പഞ്ചായത്ത് ഓഫീസ് പരിസരത്ത് സ്ഥാപിച്ച തണ്ണീർ കുടം കുടിവെള്ള വിതരണ ഉദ്ഘാടനം കെപിഎ ഇൻഡിപെൻഡൻ്റ് ട്രേഡ് യൂണിയൻ യൂണിയൻ(ഐ.ടി.യു)സംസ്ഥാന സെക്രട്ടറി സജീവൻ കച്ചേരിക്കുന്നും, ബസ് സ്റ്റാൻ്റിൽ സ്ഥാപിച്ച തണ്ണീർ കുടം പദ്ധതി കെപിഎ ജില്ലാ വൈസ് പ്രസിഡൻ്റ് സി സുരേഷ് വളയന്നൂരും ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മൻസൂർ മണ്ണിൽ,ജില്ലാ കമ്മിറ്റി അംഗങ്ങളായ മുരളിധരൻ നായന്നൂർ,പികെ ബൈജു എന്നിവർ നേതൃത്വം നൽകി. മാവൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്.
© Copyright - MTV News Kerala 2021





View Comments (0)