മോഹൻ ബഗാൻ ഫൈനലിൽ

MTV News 0
Share:
MTV News Kerala

ഡ്യൂറണ്ട് കപ്പ് രണ്ടാം സെമിയിൽ ബെംഗളൂരു എഫ് സിയെ തോൽപ്പിച്ച് മോഹൻ ബഗാൻ ഫൈനലിലേക്ക് കടന്നു. ഇന്ന് കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ, നിശ്ചിത സമയം 2-2 ന് അവസാനിച്ചപ്പോൾ പെനാൽറ്റി ഷൂട്ട്‌ഔട്ടിലാണ് മോഹൻ ബഗാൻ വിജയം നേടിയെടുത്തത്. രണ്ട് സേവുകളുമായി വിശാൽ കെയ്ത് ഷൂട്ട്ഔട്ടിൽ ടീമിന്റെ രക്ഷകനായി. ഇനി ഫൈനലിൽ നോർത്തീസ്റ്റ് യുണൈറ്റഡിനെ ആകും മോഹൻ ബഗാൻ നേരിടുക.