‘ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഒന്നിച്ചുള്ള ഫോട്ടോ ഒന്നും ഉണ്ടാകാറില്ല…’; മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് ദുൽഖർ

MTV News 0
Share:

മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് മകൻ ദുൽഖർ സൽമാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് മമ്മൂട്ടിക്ക് ദുൽകർ ജന്മദിനാശംസകൾ നേർന്നത്. ‘ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഒന്നിച്ചുള്ള ഫോട്ടോ ഒന്നും ഉണ്ടാകാറില്ല. അവർ ഒന്നിച്ചുള്ള നിമിഷങ്ങൾ വളരെയധികം സന്തോഷമുള്ളതായിരിക്കും. ആ ശംനായത്ത് ഫോട്ടോ എടുക്കാനോ പോസ് ചെയ്യാനോ പോലും മറന്ന് പോകും. ഓരോ പിറന്നാൾ ദിവസവും പോസ്റ്റ് ചെയ്യാനായി മാത്രം നമ്മൾ ഫോട്ടോ എടുക്കാറുണ്ട്. നമ്മളൊന്നിച്ചുള്ള ചിത്രം മാത്രം നമ്മുടെ രണ്ടുപേരുടെയും ഫോൺകളിൽ ഉണ്ടാവുകയുമില്ല.

പക്ഷെ അത് എന്തുകൊണ്ടാണ് എന്ന് ഇപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട്. ആ സമയത്തെ ചിത്രങ്ങൾക്കപ്പുറം സ്നേഹിക്കാനും കഴിയുന്നുണ്ട്. എന്റെ ഏറ്റവും വലിയ സുഹൃത്തിനും, ഹീറോയ്ക്കും ജന്മദിനാശംസകൾ’ എന്നാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രത്തോടൊപ്പം ദുൽഖർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.