ഇന്ത്യയില്‍ എം.പോക്‌സ് സ്ഥിരീകരിച്ചു; പഴയ വകഭേദമായതിനാല്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം

MTV News 0
Share:
MTV News Kerala

രാജ്യത്ത് എം.പോക്‌സ് (മങ്കിപോക്സ്) സ്ഥിരീകരിച്ചു. വിദേശത്തെ രോഗബാധിത മേഖലയില്‍ നിന്നെത്തിയ യുവാവിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം യുവാവില്‍ രോഗ ലക്ഷണം കണ്ടെത്തിയിരുന്നു. സാമ്പിള്‍ പരിശോധിച്ചുവരികയാണെന്നും ആശങ്ക വേണ്ടെന്നുമായിരുന്നു ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നത്. 2022ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ക്ലേഡ് 2 എം.പോക്‌സ് വൈറസ് വകഭേദമാണ് യുവാവിനെ ബാധിച്ചത്. 2022 ജൂലൈ മുതല്‍ രാജ്യത്ത് 30 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതിന് സമാനമായ ഒരു ഒറ്റപ്പെട്ട കേസാണ് യുവാവിന്റേതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Share:
Tags:
MTV News Keralaരാജ്യത്ത് എം.പോക്‌സ് (മങ്കിപോക്സ്) സ്ഥിരീകരിച്ചു. വിദേശത്തെ രോഗബാധിത മേഖലയില്‍ നിന്നെത്തിയ യുവാവിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം യുവാവില്‍ രോഗ ലക്ഷണം കണ്ടെത്തിയിരുന്നു. സാമ്പിള്‍ പരിശോധിച്ചുവരികയാണെന്നും ആശങ്ക വേണ്ടെന്നുമായിരുന്നു ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നത്. 2022ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ക്ലേഡ് 2 എം.പോക്‌സ് വൈറസ് വകഭേദമാണ് യുവാവിനെ ബാധിച്ചത്. 2022 ജൂലൈ മുതല്‍ രാജ്യത്ത് 30 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതിന് സമാനമായ ഒരു ഒറ്റപ്പെട്ട കേസാണ് യുവാവിന്റേതെന്ന് ആരോഗ്യമന്ത്രാലയം...ഇന്ത്യയില്‍ എം.പോക്‌സ് സ്ഥിരീകരിച്ചു; പഴയ വകഭേദമായതിനാല്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം