അടിക്കു തിരിച്ചടി; ഒടുവിൽ കൊമ്പന്റെ തലയ്ക്കടിച്ചു പഞ്ചാബ്

MTV News 0
Share:
    ഇന്ത്യൻ സൂപ്പർ ലീഗിലെ പതിനൊന്നാം പതിപ്പിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് പഞ്ചാബ് എഫ്.സി. കൊച്ചിയിൽ നടന്ന നാലാം മത്സരത്തിൽ 2-1 നു ആൺ പഞ്ചാബിന്റെ വിജയം. ആദ്യ പകുതി ഗോൾരഹിതം ആയിരുന്നു. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റിയിലൂടെ പഞ്ചാബ് ലീഡ് എടുത്തു. ഇഞ്ചുറി ടൈമിൽ ജീസസിന്റെ ഹെഡർ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചെങ്കിലും ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം മിർസജക് നേടിയ ഗോളിലൂടെ പഞ്ചാബ് വിജയം ഉറപ്പിച്ചു