Author Posts
മദനിക്കെതിരായ വധശ്രമക്കേസിലെ മൊഴി കെട്ടിച്ചമച്ചതാണെന്ന് വെളിപ്പെടുത്തിയ കടല മുഹമ്മദ് അന്തരിച്ചു
കോഴിക്കോട്: അബ്ദുള്‍ നാസര്‍ മദനിക്കെതിരായ വധശ്രമക്കേസിലെ മൊഴി കെട്ടിച്ചമച്ചതാണെന്ന് വെളിപ്പെടുത്തിയ കോഴിക്കോട് കാന്തപുരം സ്വദേശി കടല മുഹമ്മദ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഖബറടക്കം...
താമരശ്ശേരിയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി; ബെംഗളൂരുവിലുണ്ടെന്ന് വിവരം
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ നിന്നും കാണാതായ 13 വയസുകാരിയെ ബന്ധുവായ യുവാവിനൊപ്പം ബംഗളൂരുവില്‍ നിന്നും കര്‍ണാടക പോലീസ് കണ്ടെത്തി. കര്‍ണാടക പോലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് താമരശ്ശേരി പോലീസ് ബംഗളൂരുവിന്...
കോഴിക്കോട് രണ്ടു സ്ത്രീകളടക്കം മൂന്നു പേർ എം ഡി എം എ യുമായി പിടിയിൽ
കോഴിക്കോട് താമരശേരി പൂനൂരിൽ രണ്ടു സ്ത്രീകളടക്കം മൂന്നു പേർ എം ഡി എം എ യുമായി പിടിയിൽ. ബാലുശ്ശേരി എരമംഗലം സ്വദേശി ജയ്സൽ, ഹൈദരാബാദ് സ്വദേശിനി ചാന്ദിനി...
കോഴിക്കോട് ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂർ പേരാവൂർ സ്വദേശി പുത്തൻപുരയിൽ ഷിഫാസ് (19)...
അബ്ദുൾ റഹീമിൻ്റെ ജയിൽ മോചന ഹർജി നാളെ വീണ്ടും പരിഗണിക്കും
സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ ജയിൽ മോചന ഹർജി നാളെ വീണ്ടും പരിഗണിക്കും. പ്രാദേശിക സമയം രാവിലെ 11നാണ് റിയാദ് ക്രിമിനൽ കോടതി ഡിവിഷൻ ബഞ്ച്...
സ്കൂൾ വിദ്യാർഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
കോഴിക്കോട്: സ്കൂൾ വിദ്യാർഥിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ പുല്ലൂക്കര സ്വദേശി കല്ലാരപീടികയിൽ ഉമ്മർ ഫിജിൻഷായെയാണ് (25) പന്നിയങ്കര പൊലീസ് പോക്സോ...
ചേര്‍ത്തല: അയല്‍വാസിയായ നാലുവയസുകാരിയെ മൂന്നുവര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 110 വര്‍ഷം തടവും ആറുലക്ഷം പിഴയും വിധിച്ച് കോടതി. മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടില്‍ രമണനെ (62) ആണ് ചേര്‍ത്തല പോക്സോ പ്രത്യേക അതിവേഗ കോടതി വിവിധ വകുപ്പുകളിലായി 110 വര്‍ഷം തടവിന് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്മതിയെന്നും കോടതി വ്യക്തമാക്കി. പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടി ശിക്ഷയനുഭവിക്കണം. Also Read: Kerala മലപ്പുറത്ത് പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ചത് അഞ്ച് വർഷം; സ്വർണം തട്ടിയെടുത്തു; 23കാരൻ അറസ്റ്റിൽ 2019-ല്‍ തുടങ്ങിയ പീഡനം പുറത്തറിഞ്ഞ് 2021-ലാണ്. പ്രതിയുടെ വീട്ടില്‍ ടിവി കാണുന്നതിനും മറ്റും ചെല്ലുന്ന സമയത്ത് പല ദിവസങ്ങളിലായി പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ പൊലീസ് പിടിക്കുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റൊരു ദിവസം വീടിനടുത്തുള്ള പ്രവര്‍ത്തനം ആരംഭിക്കാത്ത പകല്‍ വീട്ടില്‍വെച്ചും കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചു. ഇതില്‍ കുട്ടിക്ക് മുറിവേറ്റിരുന്നു. പകല്വീട്ടില്വെച്ച് 2021-ല്‍ കുട്ടിയെ ഉപദ്രവിക്കുന്നതു ശ്രദ്ധയില്‍പെട്ട കുട്ടിയുടെ അമ്മൂമ്മയാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. തുടര്‍ന്ന് അമ്മൂമ്മ അമ്മയെ അറിയിക്കുകയും പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരം കൈമാറുകയുമായിരുന്നു. മണ്ണഞ്ചേരി പൊലീസാണ് കേസെടുത്തത്. കുട്ടിയെ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടും ആരോടും പറയാതെ മറച്ചുവെച്ച പ്രതിയുടെ ഭാര്യയും കേസില്‍ പ്രതിയായിരുന്നു. എന്നാല്‍ വിചാരണ സമയത്ത് ഇവര്‍ കിടപ്പിലായതിനെ തുടര്‍ന്ന് കേസ് വിഭജിച്ച് നടത്തുകയായിരുന്നു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും 29 സാക്ഷികളെയും 28 രേഖകളും ഹാജരാക്കി.2021 മെയ് 21-ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടറായിരുന്ന രവി സന്തോഷാണ് അന്വേഷണം നടത്തിയത്.
ചേര്‍ത്തല: അയല്‍വാസിയായ നാലുവയസുകാരിയെ മൂന്നുവര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 110 വര്‍ഷം തടവും ആറുലക്ഷം പിഴയും വിധിച്ച് കോടതി. മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടില്‍ രമണനെ...
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വേനൽ മഴ കനക്കുന്നു, മലപ്പുറത്തും കോഴിക്കോടും മഴയും കാറ്റും ശക്തം
മലപ്പുറം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വേനൽ മഴ കനക്കുന്നു. വടക്കൻ കേരളത്തിലാണ് പ്രധാനമായും മഴ ശക്തമായിട്ടുള്ളതെങ്കിലും തലസ്ഥാന ജില്ലയിലടക്കം നേരിയ മഴ ലഭിക്കുന്നുണ്ട്. മലപ്പുറത്തും കോഴിക്കോടും മലയോര...
കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട് : കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി. പാലാഴി റോഡ് സൈഡിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. പൊലീസ് സംഘം...
കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് ഒരാളെ കാണാതായി; തെരച്ചിൽ തുടർന്ന് പൊലീസും നാട്ടുകാരും
കോഴിക്കോട്: കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് ഒരാളെ കാണാതായി. 58 വയസുള്ള കോവൂർ സ്വദേശി ശശി എന്നയാളാണ് വീണത്. പൊലീസും നാട്ടുകാരും ചേർന്ന് ഇയാൾക്കായി തെരച്ചിൽ നടത്തുകയാണ്....