കോഴിക്കോട്: കോഴിക്കോട് കടം വീട്ടാൻ വിദ്യാർഥികളുടെ തട്ടിക്കൊണ്ട് പോകൽ നാടകം. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ വൈകിട്ട് ആണ് സംഭവം. ബൈക്ക് കടം വാങ്ങിയ പണം സുഹൃത്തുകൾക്ക് തിരികെ നൽകാൻ കഴിയാതെ വന്നപ്പോൾ ആണ് വിദ്യാർത്ഥി നാടകം ഒരുക്കിയത്. വീട്ടിലേക്ക് വിളിച്ച്...
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിൽ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ നിർണായക മൊഴി. അലീന ബെന്നി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കളുടെ മൊഴി ലഭിച്ചു. നിയമനത്തിന് കോഴ നൽകിയെന്നാണ് മൊഴി. അലീനയുടെ മാതാപിതാക്കൾ, സഹോദരിമാർ എന്നിവരുടെ മൊഴിയാണ് താമരശേരി പൊലീസ് രേഖപ്പെടുത്തിയത്....
കോഴിക്കോട്: കൊയിലാണ്ടി ക്ഷേത്രോത്സവത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ചട്ട വിരുദ്ധമായി പടക്കം പൊട്ടിച്ചതും ആനകളുടെ കാലിൽ ചങ്ങല ഇല്ലാതിരുന്നതും അപകടത്തിന് വഴി വെച്ചതായാണ് റിപ്പോർട്ടിലുള്ളത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ 6 നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. സംഭവ ദിവസം...
കേന്ദ്രസർക്കാർ പുറത്തിറക്കിയ 900 രൂപയുടെ പുതിയ നാണയം ആദ്യമായി സ്വന്തമാക്കി നടക്കാവ് സ്വദേശി എം കെ ലത്തീഫ്. അടുത്ത ആഴ്‌ച മുതൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കനിരിക്കെയാണ് ലത്തിഫ് പുതിയ നാണയം സ്വന്തമാക്കിയത്. 900 രൂപയുടെ ഒറ്റനോട്ടിലെങ്കിലും പകരം ഒരൊറ്റ നാണയo സ്വന്തമാക്കിയിരിക്കുകയാണ് കോഴിക്കോട് സ്വദേശീയായ...
കോഴിക്കോട്: കോഴിക്കോട് പെരുവട്ടൂരിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. രണ്ടു വയസ്സുകാരനടക്കം നാലുപേർക്ക് കടിയേറ്റു. പെരുവട്ടൂർ സ്വദേശി വിജയലക്ഷ്മി, മകൾ രചന, ഇവരുടെ മകനായ ധ്രുവിൻ ദക്ഷ്, മുബാറക് എന്നിവർക്ക് ആണ് തെരുവ് നായയുടെ കടിയേറ്റത്. വീട്ടുമുറ്റത്തുവെച്ചായിരുന്നു സംഭവം. നായയുടെ ആക്രമണത്തിൽ രണ്ടു വയസ്സുകാരന്റെ...
അഞ്ചു വര്‍ഷമായി നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത അധ്യാപികയെ കോഴിക്കോട് വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്. മാര്‍ച്ച് 26...
കോഴിക്കോട് ബിസിനസ് സ്ഥാപനത്തിലെ തർക്കത്തെ തുടർന്ന് യുവാവിനെ തട്ടി കൊണ്ട് പോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു. കൊടുവള്ളി പൊലീസാണ് കേസെടുത്തത്. മർദ്ദനമേറ്റ ഷബീർ അലിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഷബീർ അലി ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ ഉടമ...
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് 40 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. ഫറോക്ക് സ്വദേശികളായ ഷഹ്ഫാൻ, ഷഹാദ് എന്നിവരാണ് മയക്കുമരുന്ന് കടത്തിയത്. കാറിൽ എംഡിഎംഎ കടത്തുന്നതിനിടെയാണ് ഡാൻസാഫും കുന്നമംഗലം പൊലീസും ചേർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കാറും പൊലീസ് പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്നാണ് ഇരുവരും എംഡിഎംഎ...
കോഴിക്കോട്: സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ ക്ലാസ് മുറിയിൽ നിന്ന് രഹസ്യമായി പകര്‍ത്തി സാമൂഹ്യമാധ്യമത്തിലൂടെ വില്‍പനക്ക് ശ്രമിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. കോഴിക്കോട് തിക്കോടി സ്വദേശിയായ ആദിത്യ ദേവി(18)നെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ തന്നെയാണ് ഇക്കാര്യം അധ്യാപകരെ അറിയിച്ചത്. കസബ പൊലീസ് ആദിത്യ ദേവിനെ അറസ്റ്റ് ചെയ്ത്...
കൊച്ചി: ബാഗേജിൽ കനം കൂടുതലാണല്ലോ, എന്താണിതിലെന്ന് ചോദിച്ചത് ഇഷ്ടപ്പെടാതെ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരന്‍റെ യാത്ര മുടങ്ങി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. ബുധനാഴ്ച രാത്രി 11.30 ന് കോലാലംപൂരിലേക്ക് പുറപ്പെട്ട തായ് എയർ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ കോഴിക്കോട് സ്വദേശി റഷീദിന്‍റെ യാത്രയാണ് ഒറ്റ...