കേരള നിയമസഭയുടെ, പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി യോഗംനാളെ( ഒക്ടോബര്‍ ആറിന്) രാവിലെ 10.30-ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് ജില്ലയിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ജില്ലാതല ഉദ്യോഗസ്ഥരുമായും...
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിൽ കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ജലസസ്യ സമ്മേളനം സമാപിച്ചു.എം.ബി.ജി.ഐ.പി.എസ്. ലെ ലോട്ടസ് ഹാളിൽ നടന്ന സമാപനച്ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ്...
കൂടരഞ്ഞി പഞ്ചായത്തിലെ മേലേ കൂമ്പാറ-മരഞ്ചാട്ടി റോഡിൽ ബദാംചുവട് ഇറക്കത്തിൽ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. 22 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദുരന്തം. മലപ്പുറം കാളികാവിൽനിന്ന് കക്കാടംപൊയിൽ സന്ദർശിച്ചു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.കാളികാവ് കൂരാട്...
വെള്ളയിലിൽ അയൽവാസിയായ സ്ത്രീയ്ക്കുനേരെ യുവാവ് വെടിയുതിർത്തു. ഞായറാഴ്ച്ച രാവിലെ വെള്ളയിൽ ബിജി റോഡിന് അടുത്തുവെച്ചാണ് സംഭവം. വെള്ളയിൽ സ്വദേശി ഷിംജിത്ത് (40) ആണ് അയൽവാസിയായ ചെട്ടിത്തോപ്പ് പറമ്പ് സ്വദേശിനി പുഷ്പലത(59)ക്കുനേരെ വെടിയുതിർത്തത്. എയർപിസ്റ്റളിന്റെ വെടിയേറ്റ പുഷ്പയെ ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ...
അവയവമാറ്റ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കാൻ അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് 30 മാസങ്ങൾ കൊണ്ട് പൂർത്തിയാക്കാൻ തീരുമാനം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണ പ്രവൃത്തിക്കുള്ള വർക്ക് ഓർഡർ ഡൽഹി ആസ്ഥാനമായുള്ള ജാക്സൺ ലിമിറ്റഡിനു കൈമാറി. ദിവസങ്ങൾക്കുള്ളിൽ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി ആരംഭിക്കും. രാജ്യത്തെ ആദ്യത്തെ സമ്പൂർണ അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട്...
മൂന്നര വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ചേമഞ്ചേരി വെങ്ങളം പരപ്പാംവയല് വീട്ടിൽ മുഹമ്മദിനെയാണ് (53) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. നൗഷാദലി ശിക്ഷിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ...
ദിവസങ്ങളോളം പഴകിയ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച കട അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം. കോഴിക്കോട് മലബാർ ക്രിസ്ത്യന്‍ കോളജിന് സമീപത്തെ ബട്ടര്‍ ഹോംസ് എന്ന സ്ഥാപനത്തിലായിരുന്നു പരിശോധന. കടയില്‍ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. ദിവസങ്ങള്‍ പഴക്കമുള്ള കറികൾ,മസാലകള്‍, മസാലക്കൂട്ടുകള്‍, പഴങ്ങള്‍, പച്ചക്കറികൾ,റൊട്ടി, ചപ്പാത്തി...
താമരശ്ശേരി ചുരത്തിൽ പുലർച്ചെ മുതൽ രൂക്ഷമായ ഗതാഗതകുരുക്ക്.ഇതിനിടെ രണ്ടാം വളവിന് സമീപം ടൂറിസ്റ്റ് ബസ് ഇന്നോവ കാറിന് പിന്നിലിടിച്ചു. അപകടത്തെ തുടർന്ന് ഒരു ഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിട്ടത്. അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസും കാറും പിന്നീട് റോഡിൽ നിന്ന് മാറ്റി.എന്നാൽ ചുരത്തിൽ ഗതാഗതക്കുരുക്ക് തുടരുകയാണ്....
കോഴിക്കോട് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും മാലിന്യ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി ഞെളിയന്‍പറമ്പില്‍ നടപ്പിലാക്കുന്ന മാലിന്യ സംസ്കരണ പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയില്‍ പൂര്‍ത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി പറഞ്ഞു. ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെ (ബിപിസിഎല്‍)...
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ സേവനവും പ്രതിസന്ധിയില്‍ എന്ന് പരാതി. മരുന്ന് ക്ഷാമത്തിനും ലാബ് പരിശോധനാ പ്രതിസന്ധിക്കും പിന്നാലെ ഡോക്ടര്‍മാരുടെ കുറവും നിലവില്‍ ആശുപത്രിയില്‍ ഉണ്ടെന്നാണ് ഉയരുന്ന പരാതി. രോഗികളുടെ എണ്ണം കൂടുമ്പോഴും ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല.രാത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ട...









