കോഴിക്കോട്: താമരശ്ശേരി ചുരം ആറാം വളവിൽ ഇന്നും കണ്ടയ്നനർ ലോറി കുടുങ്ങി. പുലർച്ചെ ഒന്നര മണിക്ക് കുടുങ്ങിയ കണ്ടെയ്നർ ലോറി ക്രെയിൻ ഉപയോഗിച്ച് മാറ്റിയത് 6 മണിയോടെയാണ്. ഇപ്പോഴും പ്രദേശത്ത് രൂക്ഷമായ ഗതാഗത കുരുക്ക് തുടരുന്നു. വളവിൽ നിന്നും തിരിക്കുമ്പോൾ കണ്ടെയ്നർ ഒരു വശത്തേക്ക്...
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വര ബാധിത കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഉപകരണം വാങ്ങാൻ എട്ട് ലക്ഷം രൂപ അനുവദിച്ച് മന്ത്രി എ കെ ശശീന്ദ്രൻ. മൈക്രോബയോളജി വിഭാഗത്തിലേക്ക് ഫേസ് കോൺട്രാസ്റ്റ് മൈക്രോസ്‌കോപ്പാണ് വാങ്ങുക. മന്ത്രിയുടെ വികസന ഫണ്ടിൽനിന്നാണ്...
കോഴിക്കോട് എരഞ്ഞിപ്പാലത്തെ യുവതിയുടെ ആത്മഹത്യയിൽ ആണ്‍ സുഹൃത്ത് അറസ്റ്റിൽ. അത്തോളി സ്വദേശിനി ആയിഷ റഷയുടെ ആത്മഹത്യയില്‍ ആണ്‍ സുഹൃത്ത് ബഷീറുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണാടിക്കല്‍ സ്വദേശിയും ജിം ട്രെയിനറുമാണ് ഇയാൾ.   ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവര്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 75.66 കോടി രൂപ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും 49.3 കോടി രൂപ കാരുണ്യ ബെനവലന്‍റ് ഫണ്ട് പദ്ധതിയ്ക്കുമായാണ് അനുവദിച്ചത്....
കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ ബിനാമി ഇടപാടുകൾ അന്വേഷിക്കണമെന്ന് എം കെ മുനീർ എം എൽ എ. കെട്ടിട നമ്പർ ക്രമക്കേടിൽ കുറ്റപത്രം സമർപ്പിച്ചില്ല. കമ്മ്യൂണിസ്റ്റ് നേതാവിന്റെ മരുമകൻ നടത്തുന്നതാണ് സോണ്ട കമ്പനി. കോർപറേഷൻ ഓഫീസ് നവീകരിക്കാൻ ചെലവഴിച്ച 19 കോടി രൂപയുണ്ടെങ്കിൽ പുതിയ ഓഫീസ്...
കോഴിക്കോട്: ആണ്‍ സുഹൃത്തിന്റെ വാടക വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ ബഷീറുദ്ദീനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസ്. ബഷീറുദ്ദീന്‍ ട്രെയിനറായിരുന്ന ജിമ്മില്‍ കഴിഞ്ഞ ദിവസം ഓണാഘോഷം നടന്നിരുന്നു. എന്നാല്‍ ആഘോഷത്തിന് പോകാന്‍ ആയിഷ റഷ സമ്മതിച്ചിരുന്നില്ല. ഇത് വകവെക്കാതെ ബഷീറുദ്ദീന്‍ ഓണാഘോഷത്തിന്...
അമിബിക് മസ്തിഷ്കജ്വരം സ്ഥിരികരിച്ച് രണ്ടുപേർ കൂടി മരിച്ചതോടെ പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിലവിൽ രോഗം സ്ഥിരീകരിച്ച 10 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടുപേർ...
    കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയായ ആയിഷ റഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്തിന്‍റെ അറസ്റ്റ് നാളെ ഉണ്ടായേക്കും. കോഴിക്കോട്ടെ ജിമ്മില്‍ ട്രെയിനറായ ബഷീറുദ്ദിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് പൊലീസിന്‍റെ നീക്കം. ഇയാളെ നടക്കാവ് പൊലീസ് ഇന്ന്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പവന് 680 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 77,640 രൂപയായി. ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണവില 77,000 രൂപ കടക്കുന്നത്. ഗ്രാമിന് 8000 കടന്നതും ആദ്യമായാണ്. വിവാഹ സീസണില്‍ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ഇത് ഇരുട്ടടിയാണ്. കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടയില്‍...
സംസ്ഥാനത്ത് തിരുവോണം ദിനത്തിന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് തിരുവോണ ദിനത്തിൽ മഴ മുന്നറിയിപ്പ് ഉള്ളത്. യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്രാടം ദിനത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ...