കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കി സ്‌കൂട്ടര്‍ യാത്രക്കാരന്‍. വയനാട് മേപ്പാടിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോയ ആംബുലന്‍സിന് മുന്‍പില്‍ ആണ് സ്‌കൂട്ടര്‍ വഴിമുടക്കിയത്. യാത്രാ തടസ്സം സൃഷ്ടിച്ച് 22 കിലോമീറ്റര്‍ സ്‌കൂട്ടര്‍ ഓടി. അടിവാരം മുതല്‍ കാരന്തൂര്‍ വരെയാണ് സ്‌കൂട്ടര്‍ സൈഡ്...
നെല്ലിപ്പൊയിൽ: കെ. എം.സി.ടി. എഞ്ചിനീയറിംഗ് കോളജിന്റെ എൻ.എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. നാഷണൽ സർവീസ് സ്കീം ന്റെ ഭാഗമായി കെ.എം.സി.ടി എഞ്ചിനീയറിംഗ് കോളേജ് ലെ എൻ.എസ്. എസ് വിദ്യാർത്ഥികൾ സെൻ . തോമസ് എൽ പി സ്കൂളിൽ പി.ഓ നിഷിദ മിസ്സിന്റെയും ,അസിസ്റ്റന്റ്...
കോഴിക്കോട്: ഡിഎംഒ ആയി ചുമതലയേറ്റ് ഡോക്ടർ എൻ രാജേന്ദ്രൻ. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചുമതല ഏറ്റെടുക്കുന്നത്. ഹൈക്കോടതി ഉത്തരവ് തനിക്ക് അനുകൂലമാണെന്നും മറ്റൊന്നും പറയാനില്ലെന്നും ഡിഎംഒ പ്രതികരിച്ചു. ട്രൈബ്യൂണൽ ഉത്തരവ് താൻ ശരിയായ ദിശയിലാണ് മനസ്സിലാക്കിയത്. അതുതന്നെയാണ് കോടതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു....
കോഴിക്കോട്: എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ച് വയനാട് എം പി പ്രിയങ്ക ​ഗാന്ധി. കലയുടെയും സാഹിത്യത്തിൻ്റെയും യഥാർത്ഥ സംരക്ഷകനാണ് വിടവാങ്ങിയത് എന്ന് പ്രിയങ്ക ​ഗാന്ധി എക്സിൽ കുറിച്ചു. ‘സാഹിത്യത്തെയും സിനിമയെയും സാംസ്കാരിക ആവിഷ്കാരത്തിൻ്റെ ശക്തമായ മാധ്യമങ്ങളാക്കി മാറ്റിയ പ്രതിഭയോട് വിട പറയുന്നു. അദ്ദേഹത്തിൻ്റെ ആഖ്യാനങ്ങൾ...
കോഴിക്കോട്: കണ്ണൂ‍ർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് കൈക്കൂലി കൊടുത്തതിന് തെളിവില്ലെന്ന് വിജിലൻസ്. കൈക്കൂലി നൽകിയെന്ന പ്രശാന്തൻ്റെ ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. സാഹചര്യ തെളിവുകളോ ഡിജിറ്റൽ തെളിവുകളോ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത് സംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് അടുത്തയാഴ്ച സമർപ്പിക്കും....
കോഴിക്കോട്: കോഴിക്കോട് ഡിഎംഒ ഓഫീസില്‍ കസേരകളി തുടുരുന്നു. സ്ഥലം മാറ്റം കിട്ടിയ ഡോ. രാജേന്ദ്രനും സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിയും ഒരേ ഓഫീസിലെത്തി. സ്റ്റേ നീക്കിയിട്ടും മുന്‍ ഡിഎംഒ ഡോ. രാജേന്ദ്രന്‍ കസേര ഒഴിഞ്ഞിട്ടില്ല. ഇതോടെയാണ് രണ്ട് ഓഫീസര്‍മാരും ഒരേ ഓഫീസില്‍ തുടരുന്നത്. ഡിഎച്ച്എസ്...
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ വച്ച് പതിനാല് വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്ക് കോഴിക്കോട് ജില്ലാ ക്രിക്കറ്റ് ടീമിൻ്റെ പരിശീലന ക്യാമ്പ് തുടങ്ങി.പരിശീലന ക്യാമ്പിന്റെ ഉൽഘാടനം ഡോൺ ബോസ്കോ കോളേജ്, മാമ്പറ്റയുടെ മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ നിർവഹിച്ചു.ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡണ്ട്...
SFI കേന്ദ്ര കമ്മിറ്റി അംഗം നിതീഷ്നാ രായണന്റെ FB പോസ്റ്റ്‌ പൂർണ്ണ രൂപം; എന്തെഴുതിയാലും മതിവരാത്തതിനാലാണ് ഇതുവരെ ഒന്നും എഴുതാതിരുന്നത്. ഇനിയും പറയാതിരിക്കാൻ വയ്യ. ജീവിതത്തിലെ ഒരു നക്ഷത്രം കെട്ടുപോയി. ഒരു കമ്യൂണിസ്റ്റായി ജീവിക്കുകയെന്നാൽ ഹമീദ് തിരുത്തിയിലിനെപ്പോലെയാവുക എന്ന് കൂടിയാണർത്ഥം. അയാളെ നിർവചിക്കാൻ അതിൽ...
കുന്ദമംഗലം:കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. കുന്ദമംഗലം ടൗണിന് സമീപം പുത്തലത്ത് ഗോപാലന്‍ സൗജന്യമായി ഗ്രാമപഞ്ചായത്തിന് വിട്ടുനല്‍കിയ...
മാവൂർ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പയിൽ 1500 കോടി രൂപ മുതൽമുടക്കിൽ സ്പോർട്സ് സിറ്റി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറായതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഫിസ ഗ്രൂപ്പിൻ്റെ സംരംഭമായാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 100 ഏക്കർ സ്ഥലത്ത് നിർമ്മിക്കാൻ തീരുമാനിച്ച പ്രോജക്റ്റിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് കായിക...