മാവൂർ:05-03-1958 ന് കേരള ഗവര്‍ണറും ഗ്വാളിയോര്‍ റയോണ്‍സും ഒപ്പിട്ട കരാർ പ്രകാരമാണ് ഗ്വാളിയോര്‍ റയോണ്‍സ് മാവൂരില്‍ എത്തുന്നത്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഭൂമി ഉപയോഗപ്പെടുത്തി വ്യവസായം ആരംഭിക്കണമെങ്കില്‍ ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ തീര്‍പ്പുണ്ടാവേണ്ടതുണ്ട്. വ്യവസായ വകുപ്പിന്‍റെ 10-10-2017 ലെ ജി.ഒ (എം.എസ്) നം.97/2017/ഐ.ഡി പ്രകാരം...
മാവൂർ:മാവൂർ ഗ്രാമപഞ്ചായത്തിന്റെയും ചെറൂപ്പ പൊതുജനാരോഗ്യ വിഭാഗത്തിന്റെയും മാവൂർ വെറ്റിനറി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ പനങ്ങോട് മദ്രസയിൽ വെച്ച് പേ വിഷബാധയ്ക്കെതിരെയുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പതിനൊന്നാം വാർഡ് മെമ്പർ വാസന്തി വിജയൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.സി പ്രജിത്ത്, മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി...
മാവൂർ:മാവൂർ പഞ്ചായത്തിലെ പനങ്ങോട് കണ്ണംവള്ളി ഭാഗങ്ങളിൽ പേ വിഷബാധ ഏറ്റ വളർത്തുമൃഗങ്ങൾ ചത്തു. നാലു വീടുകളിലെ രണ്ട് പശുക്കളും രണ്ടു പോത്ത്കളും രണ്ട് നായ്ക്കളുമാണ് ചത്തത്.മൂന്നാഴ്ച മുൻപ് ഈ വളർത്തുമൃഗങ്ങൾക്ക് ഒരു കുറുക്കന്റെ കടിയേറ്റിരുന്നു. പിന്നീട് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതോടെയാണ് പേവിഷബാധ ഏറ്റതാണെന്ന് വീട്ടുകാർക്ക്...
കോഴിക്കോട്: സിദ്ദിഖ് കൊലക്കേസിൽ പ്രതികളുമായി ബുധനാഴ്ചയും തെളിവെടുപ്പ്. കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഇൻ ഹോട്ടലിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. സിദ്ദിഖ് കൊലക്കേസിലെ പ്രധാനപ്രതികളായ ഷിബിലി, ഫർഹാന എന്നിവരുമായി രാവിലെ പത്തുമണിയോടെയാണ് തിരൂരിൽനിന്നുള്ള പോലീസ് സംഘം എരഞ്ഞിപ്പാലത്തെ ഹോട്ടലിലെത്തിയത്. ഷിബിലിയെ മാത്രം ആദ്യം...
കോഴിക്കോട്:കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരള ഏർപ്പെടുത്തിയ പുരസ്ക്കാരം ഇന്ന് മാവൂർ പ്രസ് ക്ലബ്ബ് ഏറ്റുവാങ്ങും. കോഴിക്കോട് ഇഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന പതിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിൽ മാവൂർ പ്രസ് ക്ലബ്ബ് ഭാരവാഹികൾ പുരസ്ക്കാരം ഏറ്റുവാങ്ങും. മാവൂർ ഗ്രാസിം വിഷയവുമായി ബന്ധപ്പെട്ട് മാവൂർ...
മല്‍സ്യബന്ധനത്തിന് പോവുന്നതിനിടെ ഫൈബര്‍ വള്ളത്തില്‍നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ മല്‍സ്യത്തൊഴിലാളിയായ ചാലിയം സ്വദേശി തൈക്കടപ്പുറം ഉസ്മാന്‍ കോയ (56)നെ കണ്ടെത്താനായില്ല.കടുക്ക തൊഴിലാളികളും മല്‍സ്യത്തൊഴിലാളികളും ട്രോമ കെയര്‍ അംഗമായ എ നജ്മുദ്ധീനും അഗ്നിരക്ഷാ സേനാ അംഗങ്ങളും സ്‌കൂബ ടീമും പോലിസും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. രാവിലെ...
നോളജ് സിറ്റി: അനുഗ്രഹീതമായ റമളാൻ വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ആത്മശുദ്ധിയുടെ നിറവിൽ, സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും പെരുന്നാൾ ആഘോഷമാക്കി ജാമിഉൽ ഫുതൂഹ്. മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് എന്ന ഇന്ത്യൻ ഗ്രാൻഡ് മസ്ജിദിൽ നടന്ന ചെറിയ പെരുന്നാൾ നിസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ...
മാറാട് : ഇഫ്താര്‍ സംഗമത്തിന് അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ മാറാട് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിനെതിരേ പോലിസ് കേസെടുത്ത് സംഘാടകരെ അറസ്റ്റ് ചെയ്തു.പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിനെതിരേയാണ് പോലിസ് പെര്‍മിഷന്‍ എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി മാറാട് പോലിസ് കേസെടുത്തത്. സംഭവത്തില്‍...
ആനക്കാംപൊയിൽ: അരിപ്പാറ വെള്ളച്ചാട്ടത്തിൽ മുങ്ങി രണ്ടു കുട്ടികൾ മരിച്ചു. കോഴിക്കോട് ഭാഗത്തുനിന്ന് വെള്ളച്ചാട്ടം കാണാൻ ട്രാവല്ലർ വാനിൽ എത്തിയ 14 അംഗ സംഘത്തിൽ 5 പേരാണ് വെള്ളത്തിൽ മുങ്ങിയത്.ഇതിൽ മൂന്നു പേരെ രക്ഷപ്പെടുത്തി. 8, 9 ക്ലാസുകളിൽ പഠിക്കുന്ന അശ്വിൻ, അഭിനവ് എന്നീ കുട്ടികളാണ്...
കോവിഡ് വകഭേദമായ ഒമിക്രോണാണ് ഇപ്പോൾ വ്യാപിക്കുന്നതെന്ന് ആരോഗ്യ വിദഗ്‌ധർ. ലാബ് പരിശോധനകൾ പൂർത്തിയായാലേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. ഭൂരിപക്ഷം പേരും വാക്സിനേഷൻ നടത്തിയതിനാൽ സമൂഹം കൂടുതൽ പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ട്. അതിനാലാണ് രോഗികളിൽ ഗുരുതര പ്രശ്നങ്ങളില്ലാതെ വന്നുപോകുന്നതെന്ന് ജനറൽ മെഡിസിൻ മേധാവിയും വൈസ് പ്രിൻസിപ്പലുമായ ഡോ. കെ...