വൻ കഞ്ചാവ് ശേഖരവുമായി അതിഥി തൊഴിലാളിയെ എക്‌സൈസ് സംഘം പിടികൂടി. പശ്ചിമ ബംഗാൾ സൗത്ത് 24 പർഗാന ജില്ലയിലെ കാനിംഗ് ഹൽദർ പാര സ്വദേശി ബുദ്ധീശ്വർ സർദാർ (33) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 5.96 കിലോഗ്രാം കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തത്.തിരുവമ്പാടി ടൗണിൽ നിന്ന്...
ആവശ്യപ്പെട്ട പണം നല്‍കാത്തതിന് വയോധികന് നേരെ ക്രൂരമായ ആക്രമണം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട് ഞാട്ടിപ്പാറ മീത്തല്‍ അശോകന്(63) നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അശോകനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൂട്ടാലിട സ്വദേശി ബബീഷിനെതിരെ കേസെടുത്ത പൊലീസ് ഇയാള്‍ക്കായുള്ള അന്വേഷണം...
വടകര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 13പേര്‍ ഉള്‍പ്പെടെ 120ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, ആയുധം ഉപയോഗിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മുറിവേല്‍പ്പിച്ചു, സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.തിരുവോണ ദിവസം പതിയാരക്കര മഞ്ചയില്‍...
വടകര തിരുവള്ളൂരില്‍ അമിത വേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.അമിത വേഗതയില്‍ എത്തിയ കാര്‍ ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അവിടെ നിന്നിരുന്നവരെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന...
കിഴക്കോത്ത് പൂനൂരിൽ ചൊവ്വാഴ്ച രാവിലെ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പൂനൂർ ഒതയോത്ത് ചാലിൽ പുറായിൽ പ്രകാശൻ (58) ആണ് മരിച്ചത്.രാവിലെ 10 മണിയോടെ പന്നൂർ – നരിക്കുനി റോഡിൽ വച്ച് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ...
ജിദ്ദ അനാകിഷിൽ താമസിച്ചിരുന്ന കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി സി.പി. ബഷീറിെൻറ ഭാര്യ പടന്നയിൽപറമ്പ് ജസ്‌ന (35) ജിദ്ദയിൽ നിര്യാതയായി. അസുഖബാധിതയായി സൗദി ജർമ്മൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. ഹസ്സ ബഷീർ, യസ്സാൻ ബഷീർ എന്നിവരാണ് മക്കൾ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം...
വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തന ജയിൽ മോചിതയായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് കോഴിക്കോട് വനിത ജയിലിൽ നിന്നും കീർത്തന പുറത്തിറങ്ങിയത്. എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് കീർത്തന ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പേരാമ്പ്ര ബിആർസിയിലെ...
മൂന്നാറില്‍ നീലക്കുറിഞ്ഞി കാണാന്‍ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആര്‍ടിസി. നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്ന ചൊക്രമുടിയിലേക്ക് ജില്ലയിലെ ഒന്‍പത് കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നിന്നും ദിവസവും രാവിലെ അഞ്ച് മുതല്‍ സര്‍വീസ് നടത്തുന്നുണ്ട്.ഓഫ് റോഡ് സഫാരിയുമായി ചതുരംഗപ്പാറ വ്യൂ പോയിന്റും മൂന്നാറിലെ ഗ്യാപ് റോഡിന്റെ കാഴ്ചകളും ഉള്‍പ്പെടുന്ന യാത്രയാണിത്....
റെയിൽവേ സ്റ്റേഷനിലെ എ.സി വെയിറ്റിങ് ഹാളിൽ വിശ്രമിക്കുകയായിരുന്ന യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനിയെ റെയിൽവേ പോലീസ് പിടികൂടി. അസം ഡിബ്രൂഗഡ് സ്വദേശിനി ബോബിത ദാസാണ് (25) അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം...
കോഴിക്കോട് നഗരത്തിലെ പ്രമുഖ മള്‍ട്ടിപ്ലക്സ് തിയറ്ററുകളിലെ കഫേകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷ വകുപ്പുകള്‍ സംയുക്തമായി മിന്നല്‍ പരിശോധന നടത്തി. ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നെന്ന പരാതിയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ്-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രിയുടെയും ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടെയും നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.സ്റ്റോര്‍ റൂമില്‍...