കോഴിക്കോട്: ബസിന് മുന്‍പില്‍ വെച്ച് യാത്രക്കാരെ കയറ്റിയെന്നാരോപിച്ച് ബസ് ജീവനക്കാര്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ചു. മുക്കം അഗസ്ത്യമുഴിയില്‍ ഇന്ന് വൈകീട്ട് ആറോടെയാണ് സംഭവമുണ്ടായത്. ആലിന്‍ചുവട്ടില്‍ ഓട്ടോ ഓടിക്കുന്ന മണാശ്ശേരി സ്വദേശി ബാബുവിനാണ് മര്‍ദ്ദനമേറ്റത്. നന്തിലത്ത് ഇലക്ട്രോണിക്‌സ് ഷോറൂമിന് മുന്‍പില്‍ വച്ച് ബാബുവിന്റെ ഓട്ടോയില്‍ രണ്ട്...
കോഴിക്കോട്: മൊഫ്യൂസില്‍ ബസ് സ്റ്റാന്റിന് സമീപമുണ്ടായ അപകടത്തില്‍ കാറിടിച്ച് വയോധികന്‍ മരിച്ചു. ഉള്ളിയേരി പാലോറമലയില്‍ വി ഗോപാലന്‍(72) ആണ് മരിച്ചത്. റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സാജിത എന്ന സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 6.30 ഓടുകൂടിയാണ് അപകടം ഉണ്ടായത്....
കോഴിക്കോട്: കടകളിൽ നിന്ന് പണം കിട്ടാതെ വന്നതിനാൽ മാമ്പഴവും സിഗരറ്റുമായി മുങ്ങി കള്ളൻ. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. മോഷ്ടിക്കാനായി കടകളിൽ കയറിയ കള്ളന് നിരാശയായിരുന്നു ഫലം. എന്നാൽ തോറ്റ് പിന്മാറാൻ കള്ളൻ തയാറായിരുന്നില്ല. പണം കിട്ടാത്തതിനാൽ മാങ്ങയും സിഗരറ്റും കൈക്കലാക്കി കടന്നുകളഞ്ഞു. ചുങ്കത്തെ കെ...
  കോഴിക്കോട്: സമസ്താ നേതാക്കളെയും പണ്ഡിതരെയും അപമാനിച്ചെന്ന പരാതിയിൽ നാസർ ഫൈസി കൂടത്തായിക്കെതിരെ നടപടി. സമസ്തയുടെ ഖത്തീബുമാരുടെ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത്‌നിന്ന് നാസർ ഫൈസിയെ പുറത്താക്കാനാണ് തീരുമാനം. സമസ്തയുടെ സുപ്രധാന പോഷക സംഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഖുതബ. നാസർ ഫൈസിയുടെ പുറത്താക്കൽ...
കോഴിക്കോട്: റോഡിലൂടെ പോയ ബസിൻ്റെ ടയറിൽ തട്ടി ഉയർന്നുപൊങ്ങിയ കല്ല് റോഡരികിലെ കടയിലെ ജീവനക്കാരൻ്റെ തലയ്ക്ക് പിന്നിൽ പതിച്ചു. തലയ്ക്ക് പുറകിൽ മുറിവേറ്റു. റോഡിൽ വാട്ടർ അതോറിറ്റി ജീവനക്കാർ കുഴിച്ച കുഴി കൃത്യമായി മൂടാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. കോഴിക്കോട് മുക്കത്താണ് സംഭവം....
  ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പിന്തുണയുമായി ‘സഹമിത്ര’ എന്ന പേരില്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ മൊബൈല്‍ ആപ്പ് ഒരുങ്ങുന്നു. ദേശീയ ആരോഗ്യ മിഷനുമായി (ആരോഗ്യ കേരളം) സഹകരിച്ചാണ് നൂതന പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ ഭരണകൂടം സമര്‍പ്പിച്ച പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്...
കോഴിക്കോട്: പറമ്പിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കരുമല കുനിയില്‍ മോഹന്‍ദാസാണ് മരിച്ചത്. ബാലുശ്ശേരി കരുമലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. തെങ്ങ് കയറ്റ തൊഴിലാളിയാണ് മോഹൻദാസ്. തെങ്ങിന് ചുവട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തെങ്ങിൽ നിന്ന് വീണതാകാനാണ് സാധ്യത....
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ വോട്ടർമാരെ അനധികൃതമായി വെട്ടിയെന്ന് ആരോപണം. കോഴിക്കോട് കുരുവെട്ടൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ 12 പേരെയാണ് ഒഴിവാക്കിയത്. ഇവർ കരട് വോട്ടർ ലിസ്റ്റിൽ ഉണ്ടായിരുന്നു. അന്തിമ പട്ടികയിൽ നിന്നാണ് ഒഴിവാക്കിയത്. ജീവിച്ചിരിക്കുന്ന വോട്ടർമാരെ മരിച്ചെന്നു കാണിച്ച് പട്ടികയിൽ നിന്നും...
  കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച പുതിയ വോട്ടര്‍ പട്ടികയില്‍ ഒരു വാര്‍ഡിലെ നൂറിലധികം പേര്‍ പുറത്തായതായി പരാതി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ 13ാം വാര്‍ഡായ നെല്ലിക്കാപറമ്പിലാണ് സംഭവം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിക്കുകയും ഹിയറിങ് നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തീകരിക്കുകയും...
കോഴിക്കോട്: തൊഴിലുറപ്പ് തൊഴിലാളിയായ വയോധികനെ മുൻ അയൽവാസി മർദിച്ചതായി പരാതി. താമരശേരി തച്ചംപൊയിലിലാണ് സംഭവം. പുളിയാറ ചാലില്‍ മൊയ്തീന്‍കോയ(74)യാണ് മുൻ അയൽവാസിയായ അസീസ് ഹാജിക്കെതിരെ പരാതി ഉന്നയിച്ചത്. 45 വർഷം മുൻപ് അയൽക്കാരായിരിക്കെ നടന്ന സംഭവത്തിന് പകരം വീട്ടിയെന്നാണ് ആരോപണം. അസീസിൻ്റെ വീട്ടിൽ ഇന്ന്...