ഉത്സവകാലത്തും വരാനിരിക്കുന്ന ശബരിമല തീർത്ഥാടന സീസണിലും പച്ചക്കറികൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ കൃത്രിമ വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാർ വിപണി ഇടപെടൽ ശക്തമാക്കും. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനും ഉപഭോക്താക്കൾക്കും കർഷകർക്കും ന്യായമായ വില ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ്...
കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്കേറ്റു. മുന്നിൽ പോവുകയായിരുന്ന ബസിന്റെ പിൻഭാഗത്ത് മറ്റൊരു സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു....
ഭിന്നശേഷിക്കാരനായ യുവാവിനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വടകര പതിയാരക്കര സ്വദേശി കുളങ്ങര മുഹമ്മദ് റിനാസിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തോടെയാണ് പതിയാരക്കര നീലിയേലത്ത് കടവിന് സമീപം ആക്രമണമുണ്ടായത്.സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കലത്തപ്പമുക്ക് സ്വദേശി...
കോഴിക്കോട് പേരാമ്പ്രയില്‍ പലിശയ്ക്ക് പണം വായ്പ നല്‍കുന്നതിന്റെ പേരില്‍ വന്‍ തട്ടിപ്പെന്ന് പരാതി. കുറഞ്ഞ പലിശയ്ക്ക് പണം വായ്പ നല്‍കി മാസങ്ങൾക്ക് ശേഷം പലിശ ഉയര്‍ത്തുകയും പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുന്നതോടെ വീടും സ്ഥലവും തട്ടിയെടുക്കുന്നതാണ് രീതി. പയ്യോളി സ്വദേശിനി പി.ടി ഖദീജയെന്ന ഷരീഫയ്‌ക്കെതിരെയാണ്...
പൊലീസ് സബ് ഇൻസ്പെക്ടറുടെ യൂണിഫോം ധരിച്ച് എംഡിഎംഎ വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. ഫറോക്ക് ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് എംഡിഎംഎ, എയർ പിസ്റ്റൾ, ഹാൻഡ്‌കഫ്, എസ്.ഐയുടെ ഐഡി കാർഡ്, യൂണിഫോം ധരിച്ചുള്ള ഫോട്ടോ എന്നിവ പിടിച്ചെടുത്തു.ഡാൻസാഫ്...
എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിൽ നെല്ലിക്കാപറമ്പ് അങ്ങാടിയിൽ വയോധികനെ കാറിടിച്ച് ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് 6.30-ഓടെയാണ് അപകടമുണ്ടായത്. വയോധികനെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ മുക്കം ഭാഗത്തേക്ക് അമിത സ്പീഡിൽ പോവുകയായിരുന്നു.അപകടത്തിൽ രണ്ട് തുടയെല്ലുകൾക്കും പൊട്ടലേറ്റ വയോധികനെ ഗുരുതരാവസ്ഥയിൽ ഓമശ്ശേരിയിലെ സ്വകാര്യ...
തിക്കോടിയില്‍ ബസ് യാത്രക്കാരിയെ രാത്രി ഉയരപ്പാതയില്‍ ഇറക്കി വിട്ട സംഭവത്തില്‍ സ്വകാര്യ ബസ്സിനെതിരെ നടപടിക്ക് ശുപാര്‍ശ. സംഭവത്തില്‍ പയ്യോളി പൊലീസ് ആര്‍ടിഒ ക്ക് റിപ്പോര്‍ട്ട് നല്‍കി. ബസിന്റെ ലൈസന്‍സ് റദ്ദാക്കാനും പിഴ ഈടാക്കാനും ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് സംഭവം.കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന കൃതിക...
റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി എക്‌സൈസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് എളേറ്റില്‍ വട്ടോളി- പൂനൂര്‍ റോഡില്‍ മരം മില്ലിന് സമീപം റോഡരികിലാണ് അഞ്ചടിയോളം ഉയരത്തില്‍ വളര്‍ന്ന ചെടി കണ്ടെത്തിയത്. എളേറ്റില്‍ വട്ടോളി ഭാഗത്ത് എക്‌സൈസ് സംഘം നടത്തിയ...
കല്ലടിക്കോടിന് സമീപം പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കാഞ്ഞിക്കുളത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം. അപകടത്തിൽ ഒരു ലോറി ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു. അറക്കപ്പൊടി കയറ്റിവന്ന ലോറിയിലെ ഡ്രൈവറും ശ്രീകൃഷ്ണപുരം സ്വദേശിയുമായ നസീറുദ്ദീനാണ് ജീവൻ നഷ്ടമായത്.വ്യാഴാഴ്ച പുലർച്ചെ 5:30-ഓടെയാണ് ദുരന്തമുണ്ടായത്. ലോറികൾ തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു....
ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയില്‍ തെക്കെ പറമ്പില്‍ റഷീദിന്റെ ഭാര്യ ജസീന(30) യെയാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ കൈതപ്പൊയിലിലെ വീട്ടില്‍നിന്നും താലൂക്ക് ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതിന് ശേഷം ഇവര്‍ തിരിച്ചെത്തിയില്ലെന്ന് പൊലീസിന് നല്‍കിയ...









