കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുറ്റിക്കാട്ടൂർ സ്വദേശി ജിസ്ന (38) ആണ് മരിച്ചത്. കഴിഞ്ഞ 13 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.
കോഴിക്കോട്: പാലക്കാട് സ്വദേശിയായ യുവ ദന്ത ഡോക്ടറെ കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി ഓമശ്ശേരിയുള്ള ഫ്ലാറ്റിൽ നിന്നാണ് പാലക്കാട്, കരിമ്പ, കളിയോട് കണ്ണൻകുളങ്ങര സ്വദേശി വിഷ്ണുരാജ് (29) അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും മാരക ലഹരി മരുന്നായ 15 ഗ്രാം എംഡിഎംഎ...
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ വീണ്ടും ലഹരിവേട്ട. ഗുഡ്സ് ഓട്ടോയിൽ വിൽപനക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിൽ. കൊളത്തൂർ പടപറമ്പ് കപോടത്ത് ഹൗസിൽ മുനീർ കെ (34) ആണ് പിടിയിലായത്. ഡാൻസാഫും ഫറോക്ക് പൊലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ ദിവസം...
കോഴിക്കോട്: താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിന് സമീപം വെച്ച് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. പരിക്കേറ്റ പത്താം ക്ലാസുകാരൻ്റെ നില അതീവ ഗുരുതരം. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ മുഹമ്മദ് ഷഹബാസിന്റെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം....
താമരശ്ശേരിയിൽ തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു. കത്തറമ്മൽ തുവ്വക്കുന്നുമ്മൽ ഭാസ്കരൻ (65) ആണ് മരിച്ചത്. സ്വന്തം വീടിൻ്റെ ടറസിന് മുകളിൽ നിന്നുമാണ് ഭാസ്കരന് തേനീച്ചയുടെ കുത്തേറ്റത്. ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. തേനീച്ചയുടെ കുത്തേറ്റ ഉടൻ തന്നെ ഭാസ്കരനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ...
കോഴിക്കോട്: കാണാതായ വയോധികന്റെ മൃതദേഹം കോഴിക്കോട് ബാലുശ്ശേരി കൂട്ടാലിടയിലെ കനാലിനരികില്‍ കണ്ടെത്തി. നരയംകുളം മൊട്ടമ്മപ്പൊയില്‍ മാധവ (85)നെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് മാധവന്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. കൂട്ടാലിട കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തി ഡോക്ടറെ കണ്ടതായും...
കോഴിക്കോട്: രണ്ട് ദിവസം മുമ്പ് മോശണം പോയ സ്വർണം തിരികെ വീട്ടിൽ കൊണ്ടിട്ട നിലയിൽ. മുക്കം കാരശ്ശേരി സ്വദേശി കുമാരനല്ലൂര്‍ കൂടങ്ങരമുക്കില്‍ ചക്കിങ്ങല്‍ ഷെറീനയുടെ വീട്ടിൽ ആണ് സംഭവം. വീടിന് പുറത്ത് അലക്കാനുള്ള വസ്ത്രം സൂക്ഷിച്ച ബക്കറ്റിൽ നിന്നുമാണ് സ്വർണം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച...
എറണാകുളം:പൊതുഇടങ്ങളിൽ കൊടിമരങ്ങൾ വേണ്ടെന്ന്; ഹൈക്കോടതി.പാതയോരമടക്കമുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച്‌ ഹൈകോടതി ഉത്തരവായി.നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സ‌ർക്കാർ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവില്‍ നിര്‍ദേശിച്ചു. തദ്ദേശഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും സർക്കുലർ...
തിരുവനന്തപുരം: പുനരധിവാസ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ നിർദ്ദിഷ്‌ട ടൗൺഷിപ്പിൽ ഒരു വീട് നിർമ്മിക്കാനുള്ള സ്പോൺസർഷിപ്പ് തുക 20 ലക്ഷം രൂപയായി സർക്കാർ നിശ്ചയിച്ചു. നേരത്തെ ഒരു വീടിന് 25 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് കണക്കാക്കിയിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം. ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് ഇത്...
കോഴിക്കോട്: കോഴിക്കോട് എംഡിഎംഎയുമായി രണ്ട് പേര്‍ പൊലീസ് പിടിയില്‍. കോഴിക്കോട് കോവൂര്‍ സ്വദേശി പിലാക്കില്‍ ഹൗസില്‍ അനീഷ്(44) തിരുവനന്തപുരം വെള്ളകടവ് സ്വദേശി നെടുവിളം പുരയിടത്തില്‍ സനല്‍ കുമാര്‍(45) എന്നിവരാണ് പിടിയിലായത്. കോഴിക്കോട്-ബെംഗളൂര്‍ ടൂറിസ്റ്റ് ബസ് നൈറ്റ് സര്‍വീസ് ഡ്രൈവര്‍മാരാണിവര്‍.