വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചു. നരിക്കുനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ തലക്കുളത്തൂർ സ്വദേശി പി.ടി.ഷനൽ (40) ആണ് മരിച്ചത്.തലക്കുളത്തൂർ-നരിക്കുനി റോഡിൽ ചെങ്ങോട്ടുപൊയിലിൽ രണ്ട് ദിവസം മുൻപായിരുന്നു അപകടം. ഷനൽ സഞ്ചരിച്ച ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ...
വിൽക്കാതെ ബാക്കി വന്ന ലോട്ടറി ടിക്കറ്റിനു 30 ലക്ഷം ഭാഗ്യസമ്മാനം നേടി അരയിടത്തു പാലത്തിനു സമീപം താമസിക്കുന്ന തമിഴ്നാട് പുതുക്കോട് പൊന്നമ്പലം സ്വദേശി പളനിയപ്പൻ (71). ഇന്നലെ വൈകിട്ട് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനമാണു പളനിയപ്പനു ലഭിച്ചത്. പുതിയ ബസ് സ്റ്റാൻഡ്...
രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുമ്പോഴും ആവശ്യത്തിന് ജീവനക്കാരില്ലാതെ വീർപ്പുമുട്ടുകയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരുടെയും നഴ്സുമാരുടെയും തസ്തികകൾ വർധിപ്പിക്കാത്തതും, ഉള്ള ജീവനക്കാരെ മറ്റ് മെഡിക്കൽ കോളജുകളിലേക്ക് സ്ഥലം മാറ്റിയതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.സമീപ കാലത്ത് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയവരുടെ...
സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി, ജില്ല ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി 22 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. 24ന് വൈകീട്ട് ആറിന് കോഴിക്കോട് കടപ്പുറത്തെ പ്രധാന വേദിയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി...
ഓണാഘോഷത്തോടനുബന്ധിച്ച് ക്ഷീര വികസന വകുപ്പും കോഴിക്കോട് ജില്ലയിലെ ക്ഷീര സംഘങ്ങളും ചേര്‍ന്ന് ഓഗസ്റ്റ് 21, 22 തീയതികളില്‍ വിവിധ ക്ഷീര സംഘങ്ങളില്‍ ഓണച്ചന്തകള്‍ സംഘടിപ്പിക്കും. ക്ഷീരകര്‍ഷകര്‍ ഉല്‍പാദിപ്പിച്ച പാലും പാലുല്‍പന്നങ്ങളും മറ്റു ജൈവ കാര്‍ഷിക ഉല്‍പന്നങ്ങളും കോഴിമുട്ടയും പച്ചക്കറികളുമെല്ലാം ചന്തകളില്‍ ലഭ്യമാക്കും. ജൈവ...
എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. രണ്ട് ഓട്ടോറിക്ഷയും ഒരു കാറും ഒരു മിനി ഗുഡ്സ് ഓട്ടോയും ഉള്‍പ്പടെ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചികിത്സക്കായി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും മുക്കത്തെ സ്വകാര്യ...
വടകരയില്‍ എംഡിഎംഎ കേസില്‍ പ്രതികളായ അധ്യാപികമാരെ കസ്റ്റഡിയില്‍ വിട്ടു. നാളെ നാലുമണി വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസില്‍ പെട്ടുപോയതാണെന്നും അധ്യാപികയായ കാവ്യ പറഞ്ഞു. എല്ലാം പിന്നെ പറയാമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രതികരണം അധ്യാപികമാര്‍ ഉള്‍പെട്ട ലഹരിക്കടത്ത്...
ദേശീയപാതയിൽ കാറിടിച്ചു പരുക്കേറ്റ് പതിനെട്ടുകാരന് ദാരുണാന്ത്യം. ചേമഞ്ചേരി കാപ്പാട് റെയിഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ് ഫർസീൻ 25 മിനിറ്റോളം റോഡിൽ കിടന്നെങ്കിലും ആരും കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല. ഈ സമയം ദേശീയപാതയിലൂടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോയെങ്കിലും ഒന്നും...
ഏപ്രിൽ 23 ന് കോഴിക്കോട് ഒളവണ്ണ ടോൾ പ്ലാസയ്ക്കു സമീപം കാറിൽ കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന 3.312 കിലോ എംഡിഎംഎ, 56 ഗ്രാം എംഡിഎംഎ എക്സ്റ്റസി ഗുളികകൾ എന്നിവയുമായി മലപ്പുറം കൊണ്ടോട്ടി കച്ചേരിക്കൽ പി.കെ. ഷഫീഖും(33), സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും താമരശ്ശേരി പുതുപ്പാടി...
നഗരത്തിലെ കാലപ്പഴക്കമുള്ളതും അപകടാവസ്ഥയിൽ ഉള്ളതുമായ കെട്ടിടങ്ങൾ മുൻഗണനാക്രമത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള നടപടികളിൽ അലംഭാവം ഉണ്ടാകരുതെന്നും അതീവ ജാഗ്രതയോടെയും സമയബന്ധിതമായും തുടർനടപടികൾ സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. വലിയങ്ങാടിയിൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ കമ്മിഷൻ...









