കൊച്ചി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകൻ ഫെസിൻ അഹമ്മദ് ആണ് മരിച്ചത്. ദോഹയിൽ നിന്ന് അമ്മയ്ക്കൊപ്പം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗള്‍ഫ് എയര്‍ വിമാനത്തിലാണ് അമ്മയും കുഞ്ഞും എത്തിയത്....
കോഴിക്കോട്: വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രവാസി മലയാളി വീടിന് സമീപത്തെ കിണറിൽ വീണ് മരിച്ചു. കൊടുങ്ങല്ലൂർ ഒറ്റതൈക്കൽ മുഹമ്മദ് റാഷിദിൻ്റെ മകൻ ഷംജീർ (36) ആണ് മരിച്ചത്. കോഴിക്കോട് കോടഞ്ചേരി മൈക്കാവിൽ വീടിന് സമീപത്തെ പറമ്പിലെ കിണറിൽ വീണാണ് മരിച്ചത്. ഒമാനിൽ പ്രവാസിയായിരുന്ന ഷംജീർ...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ അവശ്യമരുന്നുകള്‍ ഇന്ന് കാരുണ്യ ഫാര്‍മസി വഴി എത്തും. ഡയാലിസിസിനു വേണ്ട ഫ്‌ലൂയിഡ് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഇതിനകം വന്നു. കാരുണ്യ ഫാര്‍മസി വഴി , മരുന്ന് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും...
കോഴിക്കോട്: പുതുപ്പാടിയില്‍ അമ്മയെ വെട്ടിക്കൊന്ന പ്രതി ആഷിഖ് നേരത്തെയും കൊലപാതകം നടത്താന്‍ ശ്രമിച്ചിരുന്നതായി പൊലീസ്. അമ്മ സുബൈദയെ കൊല്ലുമെന്ന് പ്രതി പലരോടും പറഞ്ഞിരുന്നതായും താമരശ്ശേരി സി ഐ സായൂജ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മകന്‍ അമ്മയോട് സ്വത്ത് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും പണം ആവശ്യപ്പെടാറുണ്ടെന്നും...
കോഴിക്കോട് :മെഡിക്കല്‍ കോളജിലെ മരുന്ന് ക്ഷാമത്തില്‍ ദിവസങ്ങളായിട്ടും ഇടപെടാതെ സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നതിനെതിരെയാണ് എം.കെ. രാഘവന്‍ എം.പിയുടെ 24 മണിക്കൂര്‍ ഉപവാസം. വടക്കന്‍ കേരളത്തിലെ ആയിരക്കണക്കിന് സാധാരണ രോഗികളാണ് മരുന്നില്ലാതെ വലയുന്നതെന്ന് ഉദ്ഘാടനം ചെയ്ത എം.കെ. മുനീര്‍ എംഎല്‍എ. എംപിയുടെ ഉപവാസസമരത്തിന് പിന്നാലെ മരുന്ന് ക്ഷാമത്തില്‍...
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മരുന്ന് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവന്‍ എംപിയുടെ നേതൃത്വത്തില്‍ ഇന്ന് 24 മണിക്കൂര്‍ ഉപവാസ സമരം നടത്തും. മെഡിക്കല്‍ കോളേജിനു മുന്നില്‍ രാവിലെ തുടങ്ങുന്ന സമരം എം കെ മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മരുന്നു...
കോഴിക്കോട്: കോഴിക്കോട് ഡിസിസി പ്രസിഡന്റിനെതിരെ ഉള്ളിയേരിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. അഡ്വക്കേറ്റ് കെ പ്രവീൺകുമാറിനെതിരെയാണ് ഉള്ളിയേരിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പ്രവർത്തകരെ പുറത്താക്കി ഗിന്നസ് റെക്കോർഡ് നേടാൻ ശ്രമിക്കുന്നുവെന്നാണ് വിമർശനം. പാർട്ടിയിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാതെ പക്ഷപാതപരമായി പെരുമാറുന്നുവെന്നും പോസ്റ്ററിൽ ആരോപണമുണ്ട്. അധികാര ദുർവിനിയോഗം നടത്തി പാർട്ടിയെ നശിപ്പിച്ചു,...
കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കി സ്‌കൂട്ടര്‍ യാത്രക്കാരന്‍. വയനാട് മേപ്പാടിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോയ ആംബുലന്‍സിന് മുന്‍പില്‍ ആണ് സ്‌കൂട്ടര്‍ വഴിമുടക്കിയത്. യാത്രാ തടസ്സം സൃഷ്ടിച്ച് 22 കിലോമീറ്റര്‍ സ്‌കൂട്ടര്‍ ഓടി. അടിവാരം മുതല്‍ കാരന്തൂര്‍ വരെയാണ് സ്‌കൂട്ടര്‍ സൈഡ്...
നെല്ലിപ്പൊയിൽ: കെ. എം.സി.ടി. എഞ്ചിനീയറിംഗ് കോളജിന്റെ എൻ.എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. നാഷണൽ സർവീസ് സ്കീം ന്റെ ഭാഗമായി കെ.എം.സി.ടി എഞ്ചിനീയറിംഗ് കോളേജ് ലെ എൻ.എസ്. എസ് വിദ്യാർത്ഥികൾ സെൻ . തോമസ് എൽ പി സ്കൂളിൽ പി.ഓ നിഷിദ മിസ്സിന്റെയും ,അസിസ്റ്റന്റ്...
കോഴിക്കോട്: ഡിഎംഒ ആയി ചുമതലയേറ്റ് ഡോക്ടർ എൻ രാജേന്ദ്രൻ. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചുമതല ഏറ്റെടുക്കുന്നത്. ഹൈക്കോടതി ഉത്തരവ് തനിക്ക് അനുകൂലമാണെന്നും മറ്റൊന്നും പറയാനില്ലെന്നും ഡിഎംഒ പ്രതികരിച്ചു. ട്രൈബ്യൂണൽ ഉത്തരവ് താൻ ശരിയായ ദിശയിലാണ് മനസ്സിലാക്കിയത്. അതുതന്നെയാണ് കോടതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു....









