കൂടത്തായി കേസിലെ വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം. ആര്‍ ഹരിദാസനാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ ഹരിദാസനെ വിസ്തരിക്കുന്നതിനിടയിലെ ഇടവേളയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. റോയ് തോമസ് വധക്കേസിലെ അവസാന വിചാരണയാണ് നടക്കുന്നത്.കേസിൽ 130ലേറെ സാക്ഷികളെയാണ് ഇതിനോടകം വിസ്തരിച്ച് കഴിഞ്ഞത്. ജോളി പ്രതിയായ...
വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. എസ്എസ്‌കെ അഡീഷണല്‍ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ എം കെ ഷൈന്‍ മോന്റെ നേതൃത്വത്തില്‍ നാലംഗ സമിതി അന്വേഷിക്കും. ഇത് സംബന്ധിച്ച് എസ്എസ്‌കെ പ്രൊജക്ട് ഡയറക്ടര്‍ ഉത്തരവിറക്കി. പേരാമ്പ്ര ബിആര്‍സിയിലെ മൂന്ന് അധ്യാപികമാരായ...
കല്ലായിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി ചിത്രാസെൻ നായിക് (35) ആണ് പിടിയിലായത്. ഫോൺ തരാമെന്ന് പറഞ്ഞ് വിളിച്ചാണ് ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കല്ലായി റെയിൽവേ സ്റ്റേഷനു സമീപത്തുവച്ചായിരുന്നു അതിക്രമം നടന്നത്. തുടർന്ന് ആൺകുട്ടിയുടെ പരാതിയിൽ...
നരിക്കുനി കാരുകുളങ്ങര പുതുശ്ശേരിപാലത്ത് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു. കാവുംപൊയിൽ വയപ്പുറത്ത് താമസിക്കുന്ന കൊട്ടയോട്ട് താഴം വേലാകണ്ടിയിൽ റഊഫ്–സബീന ദമ്പതികളുടെ മകൾ ഹന ഫാത്തിമ (5) ആണ് മരിച്ചത്.വീട്ടുവളപ്പിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ വീടിനോട് ചേർന്ന തോട്ടിലേക്ക് ഹന വഴുതി വീഴുകയായിരുന്നു. തുടർന്ന് കുട്ടിയെ ഉടൻ എളേറ്റിൽ...
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 16കാരിയുടെ കാൽ ക്ലോസറ്റിൽ കുടുങ്ങി. 31ാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന മഞ്ചേരി സ്വദേശിനിയാണ് അപകടത്തിൽപ്പെട്ടത്. ബുധൻ വൈകിട്ട് ആറരയോടെയാണ് സംഭവം.വാർഡിനോട് ചേർന്ന ശുചിമുറിയിലെ ക്ലോസറ്റിലാണ് കുട്ടിയുടെ കാൽ കുടുങ്ങിയത്. വഴുതി വീണാണ് അപകടമുണ്ടായത്.വെള്ളിമാട്‌കുന്ന് ഫയർ ഫോഴ്സ് സംഭവസ്ഥലത്തെത്തി ക്ലോസറ്റിന്റെ ഒരുഭാഗം...
കോഴിക്കോട് റൂറൽജില്ലയിൽ വിവിധസമയങ്ങളിൽ പോലീസ് പിടികൂടിയ മയക്കുമരുന്നുകൾ ഡ്രഗ് ഡിസ്‌പോസൽ കമ്മിറ്റിയുടെ സാന്നിധ്യത്തിൽ നശിപ്പിച്ചു. 48.98 കിലോഗ്രാം കഞ്ചാവും 713 ഗ്രാം എംഡിഎംഎയുമാണ് കൊയിലാണ്ടിയിൽ നശിപ്പിച്ചത്.കഞ്ചാവ് കത്തിച്ചും എംഡിഎംഎ വെള്ളത്തിൽ ലയിപ്പിച്ചുമാണ് നശിപ്പിച്ചത്. വിവിധകേസുകളിലായി പോലീസ് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി നടപടികൾ കഴിഞ്ഞതും വിചാരണ...
പാളയം കമ്മത്ത് ലെയ്നിലെ സ്വർണവ്യാപാരി 1.40 കോടി രൂപയുടെ ആഭരണങ്ങളുമായി മുങ്ങി. പതിനൊന്നോളം കടകളിൽനിന്ന് 960 ഗ്രാമിനടുത്ത് സ്വർണവുമായാണ് കമ്മത്ത് ലെയ്നിലെ നാഷനൽ ജ്വല്ലറി പാർട്ണറായ പറമ്പിൽബസാറിൽ താമസക്കാരനായ ർനാസ് (സെപ്പു-35) മുങ്ങിയത്. തന്റെ കടയിലെത്തിയ ഉപഭോക്താക്കൾക്ക് മോഡൽ കാണിക്കാനെന്ന വ്യാജേനയാണ് മറ്റ് കടകളിൽനിന്ന്...
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ഥം വര്‍ണക്കാഴ്ചകളൊരുക്കി കയാക്കിങ് ബ്രഷ് സ്‌ട്രോക്‌സ്. കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, തുഷാരഗിരി ഡി.ടി.പി.സി ഹണി റോക്ക് റിസോര്‍ട്ട്, കേരള ചിത്രകല പരിഷത്ത് ജില്ലാ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലാണ് തുഷാരഗിരിയില്‍ പരിപാടി സംഘടിപ്പിച്ചത്. 40ഓളം...
താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു. ഇതിനുപിന്നാലെ ആറംഗസംഘമെത്തി വീട്ടുകാരെ മർദിക്കുകയും വീട് തകർക്കുകയും ചെയ്ത് യുവാവിനെ കൊണ്ടുപോയി. സംഭവത്തിൽ അടിവാരം സ്വദേശി മിസ്ബാഹുലിനെയും സുഹൃത്തുക്കളായ അബൂബക്കർ അശ്മിൽ, വികെ ഷഹാസ്, മുഹമ്മദ് ആഷിക് എന്നിവരെയും പൊലീസ് അറസ്റ്റ്...
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം മേലേ മൂഴിക്കലിൽ വാഹനാപകടത്തിൽവീട്ടമ്മ മരിച്ചു. മൂഴിക്കൽ സ്വദേശിനിയായ പുറംതൊടികയിൽ റസിയ (60 )ആണ് മരിച്ചത്.ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. മെക് സെവൻ പരിശീലനത്തിന് ചെറുവറ്റയിലേക്ക് പോകുന്നതിനിടയിൽ റോഡ് മുറിച്ചുകിടക്കുമ്പോൾ കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന ഥാർ ജീപ്പ് ഇടിക്കുകയായിരുന്നു.ഇടിയുടെ...









