കക്കയം: കക്കയത്ത് ഡാം വൃഷ്ടി പ്രദേശത്ത് ഇന്നും ശക്തമായ മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് 756.50 മീറ്റർ ആയി ഉയർന്നതിനാൽ അധികജലം താഴേക്ക് ഒഴുക്കുന്നതിൻ്റെ ഭാഗമായി  രണ്ടാം ഘട്ട നടപടിയായ ഓറഞ്ച് അലർട്ട്  പ്രഖ്യാപിച്ചു.കുറ്റ്യാടി റിസർവോയർ തീരത്തു താമസിക്കുന്നവർ അതിവ ജാഗ്രത പാലിക്കണമെന്ന് ഡാം...
കോഴിക്കോട്:ശക്തമായ മഴയെത്തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറിയും മരങ്ങള്‍ കടപുഴകി വീണും ജില്ലയില്‍ വ്യാപക നാശനഷ്ടം. നേരത്തേ കോഴിക്കോട് താലൂക്കിലുണ്ടായിരുന്ന അഞ്ച് ക്യാംപുകള്‍ക്കു പുറമെ, മൂന്നു ക്യാംപുകള്‍ കൂടി പുതുതായി ആരംഭിച്ചു. കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലാണ് പുതുതായി ക്യാംപുകള്‍ ആരംഭിച്ചത്. രണ്ട് താലൂക്കുകളിലെ എട്ട് ക്യാംപുകളിലായി...
കോഴിക്കോട്: ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍...
വാഹനങ്ങളുടെ പുകപരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആദ്യ ഘട്ടത്തില്‍ 2000 രൂപയാണ് പിഴ. രണ്ടാംതവണ 10,000 രൂപയും. പാര്‍ക്കിങ്ങില്ലാത്തിടത്ത് വാഹനംനിര്‍ത്തിയിട്ടാല്‍ പോലും ആ കുറ്റത്തോടൊപ്പം എല്ലാസര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്നാണ് പുതിയനിര്‍ദേശം.ഈ നിര്‍ദേശപ്രകാരം ലൈസന്‍സ്, ഇന്‍ഷുറന്‍സ്, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ്, രൂപമാറ്റം വരുത്തിയത്,...
ഇടുക്കി ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു. ഗ്യാപ്പ് റോഡിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാനിരോധനം മറികടന്ന് പോയ സ്കൂൾ ബസ് പൊലീസ് തടഞ്ഞു. ഡ്രൈവറിന് താക്കിത് നൽകി. മേഖലയിൽ കർശന ജാഗ്രത പുലർത്താൻ പൊലിസിന് ദേവികുളം സബ് കളക്ടർ നിർദ്ദേശം നൽകി.
മഴ മുന്നറിയിപ്പില്‍ മാറ്റം. മഴ അതിതീവ്രമാകുമെന്നാണ് മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്...
കക്കയം : കക്കയം ഡാമില്‍ വെള്ളം നിറഞ്ഞതോടെ ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിച്ചു.ഷട്ടറുകള്‍ തുറക്കുന്നതിന് മുന്നോടിയായാണ് ബ്ലൂ അലേര്‍ട്ട് നല്‍കിയത്.മഴ ഇത് പോലെ തുടര്‍ന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് ഷട്ടര്‍ തുറക്കേണ്ടി വരും.ഇത് കുറ്റ്യാടി പുഴയില്‍ വെള്ളം ഉയരാന്‍ കാരണമാവും. അടുത്ത മൂന്ന് ദിവസവു ഓറഞ്ച്...
ആലുവ: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി. ആലുവ തോട്ടക്കാട്ടുകരയില്‍ നിര്‍ധനരായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. 15, 16, 18 വയസ് പ്രായമുള്ളവരാണ് കാണാതായ കുട്ടികള്‍. ഇന്ന് പുലര്‍ച്ചെ മുതലാണ് പെണ്‍കുട്ടികളെ കാണാതായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വയനാട് കല്‍പ്പറ്റ ബൈപ്പാസില്‍ മലവെള്ളപ്പാച്ചില്‍. പൊലിസും അഗ്നിരക്ഷാസേനയും പിന്നീട് ഗതാഗതം പുനസ്ഥാപിച്ചു. കോഴിക്കോട് കുറ്റ്യാടിയിലുണ്ടായ മിന്നല്‍ ചുഴലിയില്‍ ഒട്ടേറെ മരങ്ങള്‍ കടപുഴകി. ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ക്ക് ഇന്ന് അവധിയാണ്. വടക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞുവരികയാണ്. മൈലാടിപാറയിലെ മലയില്‍ നിന്ന് തടയണപൊട്ടിയാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായതെന്ന്...
പാലക്കാട്: അഗളിയിലെ ഭൂമിയില്‍ കൃഷിയിറക്കാനെത്തിയ ദേശീയ അവാര്‍ഡ് ജേതാവ് ഗായിക നഞ്ചിയമ്മയെ തടഞ്ഞു. ആദിവാസി ഭൂമി അന്യാധീനപ്പെടല്‍ തടയല്‍ നിയമപ്രകാരമുള്ള (ടിഎല്‍എ) വിധിയിലൂടെ ലഭിച്ച ഭൂമിയില്‍ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെയും ബന്ധുക്കളെയുമാണ് തടഞ്ഞത്. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തടഞ്ഞത്. അഗളിയിലെ പ്രധാന ഏക്കറിലെ നാല്...