കൂടരഞ്ഞി :പൂവാറൻതോട് ഇന്നലെ രാത്രി 10 ന് ഉണ്ടായ ടിപ്പർ അപകടത്തിൽ യുവതി മരിച്ചു. പൂവാറൻതോട് സ്വദേശി കൊടിഞ്ഞിപുറത്ത് ജംഷീന (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന തിരുവമ്പാടി പെരുമാലിപ്പടി ലീന (19)ക്ക് പരുക്ക് പറ്റി ഇവരുടെ കൂടെ ഉണ്ടായിരുന്ന 3 യുവാക്കൾക്കും ചെറിയ...
ഇടുക്കി: മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി. കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. മൂന്നാറിലെ മാട്ടുപെട്ടിയിൽ വെച്ചാണ് അപകടമുണ്ടായത്. ആദിക, വേണിക, സുതന്‍ എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. 40 പേരാണ് വാഹനത്തിലുണ്ടായിരുന്നത്....
കോഴിക്കോട്: എളേറ്റിലില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ഹെല്‍ത്തി കേരള പദ്ധതിയുടെ ഭാഗമായി ഇന്ന് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവസ്തുക്കള്‍ പഴകിയ നിലയില്‍ കണ്ടെത്തിയത്. എളേറ്റില്‍ വട്ടോളി, ചളിക്കോട് അങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും പരിശോധനയുണ്ടായത്. ഹോട്ടലുകളില്‍ നിന്ന് പഴകിയ...
കോഴിക്കോട്: ലോറി പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചപ്പോള്‍ തുമ്പുണ്ടായത് 17 മോഷണക്കേസുകള്‍ക്ക്. അന്തര്‍ ജില്ലാ മോഷ്ടാവായ പൊന്നാനി സ്വദേശി കറുത്തമ്മത്താക്കാനകത്ത് ബദറുദ്ദീനെ(44) ആണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയപാത ബൈപ്പാസില്‍ രാമനാട്ടുകരക്ക് സമീപം ചരക്ക്...
കോഴിക്കോട്: എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ അധ്യാപികയാണ്. ആറ് വർഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന്...
കോഴിക്കോട്: ഈ മാസം 21 വരെ കോഴിക്കോട് ജില്ലയില്‍ നടക്കുന്ന ക്ഷേത്രോത്സവങ്ങളില്‍ ഒരാനയെ വീതം എഴുന്നള്ളിക്കാന്‍ അനുമതി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ നിന്നുള്ള ആനകളെ മാത്രമേ ഉത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ പാടൂള്ളൂ. ഈ മാസം 21ന് ശേഷം കൂടുതല്‍ ആനകളെ...
കോഴിക്കോട്: യുഡിഎഫില്‍ പെയ്ഡ് സീറ്റ് ആരോപണം. ലീഗിന്റെ കൈവശമുള്ള കുന്ദമംഗംലം സീറ്റ് പ്രവാസി അസോസിയേഷന് വിട്ടുകൊടുക്കാനുള്ള നീക്കത്തിൽ കോണ്‍ഗ്രസ്-ലീഗ് പ്രാദേശിക ഘടകത്തില്‍ വലിയ രീതിയില്‍ എതിര്‍പ്പുള്ളതായി വിവരം. പ്രാദേശിക ഘടകവുമായി ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെന്നാണ് ആക്ഷേപം. ലീഗ് മത്സരിച്ച് വന്നിരുന്ന കുന്ദമംഗലത്ത് കഴിഞ്ഞ രണ്ട്...
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ഹോളിക്രോസ് കോളേജ് ഒന്നാംവർഷ വിദ്യാർഥിക്ക് നേരെ റാഗിങ്. രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ കണ്ടാലറിയുന്ന ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒളവണ്ണ വളപ്പിൽ താനിക്കുന്നത് വീട്ടിൽ വിഷ്ണുവിനെയാണ് മൂന്നാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ, ഗൗതം കൂടാതെ കണ്ടാലറിയുന്ന മറ്റു നാലു...
തൃശൂര്‍:തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവമായ പുന്നക്കായ ശേഖരിക്കാൻ പോയ ആദിവാസിയാണ് ആന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാണഞ്ചേരി 14-ാം വാർഡിലെ താമരവെള്ളച്ചാൽ സങ്കേതത്തിലെ മലയൻ വീട്ടിൽ പ്രഭാകരൻ (60) ആണ് കൊല്ലപ്പെട്ടത്. കാട്ടാനയുടെ അടിയേറ്റ്...
തിരുവനന്തപുരം :വയനാട്‌ ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രുപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽനിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ...