കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ ഇന്നും ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ ധാരണയായതായാണ് മന്ത്രി പറഞ്ഞത്. ഫലപ്രദമായ ചര്‍ച്ചയാണ് നടന്നതെന്നും വളരെ സന്തോഷത്തോടെയാണ് വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.ജീവനക്കാരുടെ താല്‍പര്യം പരിഗണിച്ചാണ് തീരുമാനമെടുത്തിട്ടുള്ളത്. പന്ത്രണ്ട് ശതമാനം ആളുകളെ മറ്റ് സ്ഥാപനങ്ങളിലേക്ക്...
കൊച്ചിയില്‍ ബാലവേലയ്ക്കായി എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പൊലീസ്. ഓടക്കാലിയിലെ പ്ലൈവുഡ് ഫാക്ടറിയിലേക്കാണ് ബിഹാറില്‍ നിന്ന് കുട്ടികളെ എത്തിച്ചത്. മണിക്കൂറിന് 50 രൂപ കൂലിക്കായിരുന്നു ജോലി ചെയ്യാനായി കുട്ടികളെ കൊണ്ടുവന്നത്. സംഭവത്തില്‍ രണ്ട് ബിഹാര്‍ സ്വദേശികള്‍ അറസ്റ്റിലായിട്ടുണ്ട്. കുട്ടികളെ എത്തിച്ച ഏജന്റിനായി അന്വേഷണം...
നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് തൂക്കുകയര്‍. 20 ലക്ഷം പിഴയും അടയ്ക്കണം. പിഴ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ക്കാണ് നല്‍കേണ്ടത്. ചെന്താമരയ്ക്ക് തുക നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ഇത് സര്‍ക്കാര്‍ നല്‍കണം. ചെന്താമര തുക നല്‍കിയില്ലെങ്കില്‍ മൂന്ന് വര്‍ഷം അധിക തടവ് അനുഭവിക്കണം. പാലക്കാട് അഡീഷണല്‍...
കോഴിക്കോട് പാളയം സ്വദേശി ബിജുവിന്റേത് ആരുംകൊല. ബിജുവിന്റെ ശരീരത്തിലാകെ 45 മുറിവുകളുണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തിന്റെ മുന്‍പിലും പിന്‍ഭാഗത്തും 18 കത്തിക്കുത്തുകളുണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കിച്ചണ്‍ നൈഫ് ഉപയോഗിച്ചാവാം കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പാളയം...
വടക്കഞ്ചേരിയില്‍ ബസുമായി കൂട്ടിയിടിച്ച് സിഎന്‍ജി ഗ്യാസ് ലോറി മറിഞ്ഞു. അപകടത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വടക്കഞ്ചേരി റോയല്‍ ജംഗ്ഷനു സമീപം ആണ് അപകടം നടന്നത്. ബസിലെ ഡ്രൈവര്‍ അഭിഷേക്, സഹായി നഞ്ചട്ട സ്വാമി, ബസിലെ 7 യാത്രക്കാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബസ് ഡ്രൈവര്‍ക്കും...
ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തില്‍ വിവാദം കനക്കുന്നതിനിടെ ലോയേഴ്‌സ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സാബു തൊഴുപ്പാടന്‍ രംഗത്തെത്തി. ലോയേഴ്‌സ് കോണ്‍ഗ്രസ് ഹൈക്കോടതി യൂണിറ്റ് പ്രസിഡന്റ് അനൂപ് നായര്‍ വി ഡി സതീശന് അടുപ്പമുള്ളയാളാണെന്നാണ് ആരോപണം. ആര്‍എസ്എസ്, എസ്എഫ്‌ഐ പശ്ചാത്തലമുള്ളവരുടെ...
കോട്ടയം കൂരോപ്പടയില്‍ കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു. ചികിത്സയിലായിരുന്ന ളാക്കാട്ടൂര്‍ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം (ജോബി-50) ആണ് മരിച്ചത്. ശനിയാഴ്ച എബ്രഹാമിന്റെ ഭാര്യയും മൂത്തമകളും മരിച്ചിരുന്നു. മകന്‍ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു തോമസിന്റെ...
ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെ കേരള-കാലിക്കറ്റ് സർവകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റി. കേരളത്തിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (2026 ജൂലൈ 20) അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ വൈസ് ചാൻസിലര്‍മാരുടെ നിർദേശപ്രകാരം നാളെ...
കൊച്ചുമകളെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പോക്‌സോ കേസ് പ്രതി വീണ്ടും പോക്‌സോ കേസില്‍ അറസ്റ്റില്‍. പയ്യന്നൂര്‍ സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 16കാരനെ തെറ്റിദ്ധരിപ്പിച്ച് വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. കുട്ടി ബഹളം വെച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.പ്രതിയുടെ മകനും ഭാര്യയും രണ്ട് കൊച്ചുമക്കളും...
വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര വിഭാഗങ്ങളെ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത കാന്തപുരം വിഭാഗവും. സര്‍ക്കാര്‍ നിലപാട് ദുരൂഹമെന്ന് കാന്തപുരം വിഭാഗം മുഖപത്രമായ സിറാജിന്റെ മുഖപ്രസംഗത്തില്‍ പറഞ്ഞു. യുഡിഎഫിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം. സമുദായ താല്‍പര്യം സംരക്ഷിക്കുമെന്ന ലീഗിന്റെ...