സര്‍ക്കാര്‍ ജോലിയിലേക്ക്; കൊടുവള്ളിയില്‍ നഗരസഭാ കൗണ്‍സിലര്‍ രാജിവെച്ചു

MTV News 0
Share:

കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ രാജിവെച്ചു. നഗരസഭയിലെ നാലാം ഡിവിഷനായ പൊയിലങ്ങാടിയില്‍ നിന്നുള്ള കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിന്ദു അനില്‍ കുമാറാണ് രാജിവെച്ചത്. നഗരസഭാ സെക്രട്ടറിക്ക് രാജി കൈമാറി. വിദ്യാഭ്യാസ, കലാ-കായിക സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ കൂടിയാണ് ബിന്ദു അനില്‍ കുമാര്‍.സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് രാജി. കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡിവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കോഴിക്കോട് റീജണല്‍ ഓഫീസിലാണ് നിയമനം. ജോലി ലഭിച്ച സാഹചര്യത്തില്‍ കൗണ്‍സിലര്‍ സ്ഥാനം തുടരാന്‍ കഴിയാത്തതിനാലും ഒക്ടോബര്‍ എട്ടിന് മുമ്പ് ജോലിയില്‍ പ്രവേശിക്കേണ്ടതിനാലുമാണ് രാജിവെച്ചതെന്ന് ബിന്ദു അനില്‍ കുമാര്‍ പറഞ്ഞു.2015ലും ബിന്ദു അനില്‍കുമാര്‍ പൊയിലങ്ങാടി ഡിവിഷനില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ നിന്നും മത്സരിച്ചു വിജയിച്ചിരുന്നു. അന്ന് രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയമെങ്കില്‍ ഇത്തവണ 198 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്.