ഇന്ന് രാവിലെ മദ്രസയിലേക്ക്പോ പോവുകയായിരുന്ന മൂന്ന് വിദ്യാർത്ഥികളെയാണ്തെ രുവുനായ്ക്കൾ കൂട്ടത്തോടെ ഓടിച്ചത്. ഭയന്നോടുന്നതിനിടെ വീണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ ഫാത്തിമ സിയക്ക് പരിക്കേറ്റു. വീഴ്ചയിൽ കുട്ടിയുടെ കൈക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. സമീപപ്രദേശത്തെ ഒരു യുവാവ് കണ്ടത് കൊണ്ട് കുട്ടി നായയുടെ കടിയേൽക്കാതെ രക്ഷപെടുകയായിരുന്നു.അപകടത്തിന്...
ഡൽഹിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരായ പോലീസ് നടപടിയിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി.തിരുവനന്തപുരത്ത് ലോക്ഭവനിലേക്ക് കെപിസിസി നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. തിരുവനന്തപുരത്ത് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു ലോക്ഭവൻ മാർച്ച്. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു....
തിരുവനന്തപുരം കല്ലമ്പലത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി യുവതി ജീവനൊടുക്കി. നാവായിക്കുളം സ്വദേശി വിദ്യ (37) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.45-ഓടെയായിരുന്നു സംഭവം. സ്‌കൂട്ടിയില്‍ ഒഴിക്കാന്‍ സൂക്ഷിച്ച പെട്രോളാണ് യുവതി ദേഹത്തൊഴിച്ചത്. തുടര്‍ന്ന് യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 80...
താമരശ്ശേരിയില്‍ ഭീതിപരത്തി നഗ്നനായ യുവാവ്. താമരശ്ശേരി വെഴുപ്പൂര്‍ ഒതയോത്ത് ഭാഗത്തുള്ള വീടുകളുടെ മുറ്റത്താണ് പൂര്‍ണ നഗ്നനായി മുഖം മറച്ച രീതിയില്‍ അജ്ഞാതന്‍ എത്തിയത്. യുവാവിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 4 മണിക്കായിരുന്നു സംഭവം. പൂര്‍ണനഗ്നനായാണ് യുവാവ് വീടുകളില്‍ എത്തുന്നത്.ആദ്യം ബെഡ് റൂമിന്റെ...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഒഴിവുകള്‍ നികത്തുന്നതിനുള്ള ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് കമീഷന്റെ www.sec.kerala.gov.in വെബ്‌സൈറ്റിലും അതത് തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും പട്ടിക ലഭ്യമാണ്. 2025ലെ പൊതുതിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാണ് കരട് പട്ടിക...
പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ വീടിനുള്ളിൽ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധു കസ്റ്റഡിയിൽ. പുതിയ കോവിലകം പറമ്പ് നഗറിൽ ബിജുവിനെ (38) ആണ് ഞായറാഴ്ച പുലർച്ചെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ കോഴിക്കോട് മാങ്കാവ് കൊളങ്ങരപ്പീടിക...
കോട്ടയം പാലാ നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി. അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരും വിമതയായി വിജയിച്ച മായാ രാഹുലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു.പിന്നാലെ അവിശ്വാസ...
നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി അവസാനിപ്പിക്കൽ അടക്കം ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിന്. പണിമുടക്കിന്റെ ഭാഗമായി ഊബർ, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ടാക്‌സികൾ ഓഫ്‌ലൈൻ ആകുമെന്നാണ് പ്രഖ്യാപനം. ന്യായമായ നിരക്ക്...
താരസംഘടന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലെ നാടകീയ സംഭവങ്ങള്‍ക്കും രാജി വിവാദങ്ങള്‍ക്കും പിന്നാലെ വീണ്ടും ഫേസ്ബുക്ക് കുറിപ്പുമായി ശ്വേത മേനോന്‍. തന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പവര്‍ ഗ്രൂപ്പിനോട് ആണെന്നും താന്‍ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര...
തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ. പീച്ചി ഡാമിന് സമീപം തെക്കേകുളം, ജണ്ടമുക്ക് ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് വൈകുന്നേരം 6.05നായിരുന്നു സംഭവം. ഒരു വലിയ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ട്...