കോഴിക്കോട്: കോഴിക്കോട് ഗൂഗിള്‍പേ വഴി പണം അയച്ച് നല്‍കാം എന്ന് പറഞ്ഞ് തട്ടിപ്പ്. ബാലുശ്ശേരി സ്വദേശിയാണ് തട്ടിപ്പിനിരയായത്. കൈയിൽ പണം നല്‍കിയാല്‍ ഗൂഗിള്‍പേ വഴി തിരിച്ച് നല്‍കാം എന്ന് പറഞ്ഞ് രണ്ടംഗ സംഘമാണ് യുവാവില്‍ നിന്ന് പണം തട്ടിയത്. പണം നല്‍കാതെ ഗൂഗിള്‍ പേയില്‍...
കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക് 2025 ലെ ഉത്സവബത്തയായി 7,000 രൂപ വീതവും താല്‍ക്കാലിക ജീവനക്കാര്‍ക്ക് പരമാവധി 3,500 രൂപയും അനുവദിക്കും. ഉത്സവബത്ത നല്‍കാന്‍ മതിയായ വരുമാനം ഇല്ലാത്ത ഗ്രേഡ് മൂന്ന്, ഗ്രേഡ് നാല് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് കൂടി...
ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്‌കരണത്തിന് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കി. ഇനിമുതല്‍ 5%, 18% എന്നിങ്ങനെ രണ്ട് ജിഎസ്ടി സ്ലാബുകള്‍ മാത്രമായിരിക്കും ഉണ്ടാവുക. 12%, 28% എന്നീ സ്ലാബുകള്‍ ഒഴിവാക്കി. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 22 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍...
ജി എസ് ടി ഇരട്ട സ്ലാബിന് അംഗീകാരം നൽകി. സെപ്റ്റംബർ 22 മുതൽ പുതിയ ഘടന നടപ്പിലാക്കും.ഇത് വിവേചനപരമായ നടപടിയല്ല, ജി എസ് ടിയിൽ ഘടനാപരമായ മാറ്റമാണ് വരുത്തിയതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ജിഎസ്ടിയിൽ ഇനി രണ്ട് സ്ലാബുകൾ മാത്രം ആയിരിക്കും....
കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതിനുപിന്നാലെ സന്തോഷം പങ്കുവെച്ച് പ്രിയങ്കാ ഗാന്ധി എംപി. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് എന്ന സ്വപ്‌നം ഒടുവില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും വയനാട്ടിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ അഭ്യര്‍ത്ഥനയും രാഹുല്‍ ഗാന്ധിയുടെ...
യുവതിയുടെ വയറ്റിൽനിന്ന് പെറുക്കിയെടുത്തത് 222 കല്ലുകൾ. പത്തനംതിട്ട സ്വദേശിയായ നാല്പതുകാരി വീട്ടമ്മയുടെ പിത്താശയത്തിൽ നിന്നാണ് 222 കല്ലുകൾ പെറുക്കിയത്. ഇത്രയും കല്ലുകൾ പിത്താശയത്തിൽ കാണുന്നത് അപൂർവ്വമാണ്. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ലാപ്രോസ്കോപ്പി ശസ്ത്രക്രിയയിലൂടെ ആയിരുന്നു കല്ലെടുത്തത്. ഒരു വർഷത്തോളമായി കടുത്ത വയറുവേദന അനുഭവിച്ചിരുന്നു....
കോഴിക്കോട്: നിരവധി ക്രിമിനില്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും ഉള്‍പ്പെട്ടയാളും കോഴിക്കോട് പന്തീരാങ്കാവ് സ്റ്റേഷന്‍ പരിധിയിലെ റൗഡി ലിസ്റ്റില്‍പ്പട്ടയാളുമായ യുവാവിനെ കാപ്പ വകുപ്പ് ചുമത്തി ജയിലിലടച്ചു. ഒളവണ്ണ എടക്കുറ്റിപ്പുറം ദില്‍ഷാദ്(31) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പന്തീരാങ്കാവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പ്രാഥമിക...
ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി നട തുറന്ന് ശ്രീ കോവിലിൽ ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. നൂറുകണക്കിന് ഭക്തരാണ് ഭസ്മാഭിഷിക്തനായ...
തൃശ്ശൂർ: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വിവരാവകാശ കമ്മീഷൻ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങൾ ലഭിച്ചത്. 2023 ഏപ്രിൽ അഞ്ചാം തീയതി ചൊവ്വന്നൂരിൽ വെച്ചാണ് സംഭവം നടന്നത്. വഴിയരികിൽ...
കോഴിക്കോട്: ബേപ്പൂരിൽ നടുവട്ടം സ്വദേശിയുടെ വീട്ടിൽ വൻ കവർച്ച. 36 പവൻ സ്വർണം നഷ്ടമായതായി പരാതി. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്. ഹൈദരാബാദ് സ്വദേശിയായ സുഹൃത്ത് ഇവരുടെ വീട്ടിൽ താമസിച്ചിരുന്നു. ഇവരാണ് മോഷണം നടത്തിയതെന്നാണ് വീട്ടുകാരുടെ സംശയം. വിഷയത്തിൽ കേസെടുത്ത് ബേപ്പൂർ...









