കോഴിക്കോട്: കൊയിലാണ്ടയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. രണ്ട് സ്ത്രീകള്‍ക്ക് പിന്നാലെ ഒരു പുരുഷനാണ് മരിച്ചത്. വടക്കയില്‍ രാജന്‍ ആണ് ദാരുണമായി മരിച്ചത്. നേരത്തേ കുറവങ്ങാട് സ്വദേശികളായ അമ്മുക്കുട്ടി, ലീല എന്നിവര്‍ മരിച്ചിരുന്നു. 30 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്....
കല്‍പ്പറ്റ: വന്യജീവി ആക്രമണം രൂക്ഷമായിട്ടും നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് നാളെ വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍, മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രതിദിനം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വന്യജീവി ആക്രമണത്തില്‍...
വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമലയിലാണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. അട്ടമല സ്വദേശി കറപ്പൻ്റെ ബാലകൃഷ്ണനാണ് (27) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ആദിവാസി വിഭാഗത്തിൽപ്പെട്ട കാട്ടുനായ്ക്ക സമുദായത്തിൽപ്പെട്ടയാളാണ് ബാലകൃഷ്ണൻ. കഴിഞ്ഞ 72 മണിക്കൂറിനിടെ വയനാട്ടിൽ...
മലപ്പുറം: പാതിവില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യപേക്ഷ തള്ളി. മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. പ്രതി സമാനമായ 34 കേസുകളിൽ കൂടി പ്രതിയാണെന്നും പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യത ഉണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് ലേബർ കമ്മീഷണർ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിൽ 8 മണിക്കൂർ ആക്കി...
38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് ട്രിപ്പിൾ ജമ്പിൽ ഇരട്ട മെഡൽ. നിലവിലെ ദേശീയ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവായ എൻ വി ഷീന ഇത്തവണ വെള്ളി നേടിയപ്പോൾ സാന്ദ്രാ ബാബു കേരളത്തിനായി വെങ്കലം നേടി. 13.19 മീറ്റർ ചാടിയാണ്‌ ഷീന വെള്ളി മെഡൽ സ്വന്തമാക്കിയത്. സാന്ദ്രാ...
കാസർകോട്: പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം. പത്മ ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവ് ആരോപണം ഉയരുന്നത്. ഗർഭിണിയായത് മുതൽ ചേറ്റുക്കുണ്ട് സ്വദേശിനി ദീപ കാസർകോട് പത്മ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നു. ചികിത്സക്കിടെ ആരോഗ്യനില വഷളായതോടെ യുവതിയെ പരിയാരം മെഡിക്കൽ...
തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴീക്കോട് അമ്മയുടെ കഴുത്തറുത്ത മകന്‍ കസ്റ്റഡിയില്‍. അതീവ ഗുരുതരമായി പരിക്കേറ്റ സീനത്ത് (53) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മകന്‍ മുഹമ്മദ് (24) നെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. മകന്‍ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു....
തിരുവനന്തപുരം: കിളിയൂർ ജോസിൻ്റെ കൊലപാതകത്തിൽ അന്വേഷണം വഴിത്തിരിവിലേക്ക്. കൊലപാതകത്തിന് പിന്നിൽ ബ്ലാക്ക് മാജിക് ആണെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ജോസിനെ കൊല്ലുന്നതിന് മുമ്പ് പ്രജിൻ സ്വന്തം ശരീരത്തിലെ മുഴുവൻ രോമങ്ങളും നീക്കം ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. പ്രജിൻ്റെ മുറിയിലെ ബാത്ത്റൂമിനുള്ളിൽ രോമങ്ങൾ കൂട്ടിയിട്ട...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാഗംപാറ കൂടലില്‍ ഗവ. എൽപി സ്‌കൂളിലെ കുഞ്ഞുങ്ങളുടെ ദീർഘകാലത്തെ ആഗ്രഹമായിരുന്നു മന്ത്രിയപ്പൂപ്പനെ നേരില്‍ കാണണമെന്നത്. ഒടുവിൽ അതിന് അവസരം ഒരുക്കി ആ ആഗ്രഹം സാധിപ്പിച്ചുനൽകിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുഞ്ഞുങ്ങൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ഫോട്ടോ തൻ്റെ ഔദ്യോഗിക...