കോഴിക്കോട്: മുക്കത്ത് ഹോട്ടലിൽ വെച്ച് ഉടമയും മറ്റ് രണ്ട് പേരും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി പരുക്കേൽക്കുകയും ചെയ്ത അതിജീവിത ആശുപത്രി വിട്ടു. ഉടമ ദേവദാസിൻ്റെ ശല്യം സഹിക്കവയ്യാതെ ജോലി ഉപേക്ഷിച്ച് തിരികെ പോയതാണെന്നും പിന്നീട് മകളെപ്പോലെ കാണുമെന്ന് പറഞ്ഞു...
കോംഗോയിലെ ഗോമ നഗരത്തിൽ നടന്ന കലാപത്തിന്റെ പുറത്ത് വരുന്ന വിവരങ്ങളിൽ ഞടുങ്ങി ലോകം. കലാപത്തിനിടെ നടന്ന കൂട്ട ജയിൽ ചാട്ടത്തിനിടെ 160ലേറെ വനിതാ തടവുകാരെ സഹതടവുകാരായ പുരുഷൻമാർ ബലാത്സംഗം ചെയ്ത് ജീവനോടെ തീയിട്ട് കൊന്നു. റുവാണ്ടയുടെ പിന്തുണയുള്ള എം 23 വിമതന്മാർ തലസ്ഥാനം പിടിച്ചെടുക്കാൻ...
ന്യൂഡല്‍ഹി:ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന് തോല്‍വി. ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മയോടാണ് കെജ്‌രിവാള്‍ തോറ്റത്. അതേസമയം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് മൂന്നാം സ്ഥാനത്താണ്. നിലവില്‍ 70 സീറ്റിലേക്ക്...
ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളം ജേതാക്കൾ. 28 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ഗെയിംസിൽ കേരളത്തിന്റെ ഫുട്ബോൾ സംഘം ചരിത്രം കുറിക്കുന്നത്. പത്തുപേരായി ചുരുങ്ങിയിട്ടും ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് കേരളം സുവർണനേട്ടം സ്വന്തമാക്കിയത്. 53–ാം മിനിറ്റിൽ എസ് ഗോകുലാണ് കേരളത്തിന്റെ വിജയഗോൾ...
മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശിയായ റിദാൻ ജാജു ആണ് മരിച്ചത്. രക്ഷിതാക്കൾക്ക് ഒപ്പം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയതായിരുന്നു. രക്ഷിതാക്കൾ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്ക് ഒപ്പം പുറത്ത് നിന്നും കളിക്കുകയായിരുന്ന കുട്ടി, മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും...
കൊച്ചി: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ തുക കണ്ടെത്തണമെന്ന് കേന്ദ്ര സർക്കാർ. ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനം പൂർണ്ണമായും കേന്ദ്ര സർക്കാരിനെ ആശ്രയിക്കരുതെന്നും കേന്ദ്രം ഹൈക്കോടതിയിൽ നിലപാടെടുത്തു. പുനരധിവാസത്തിൽ കേന്ദ്ര സഹായത്തിനായി കാത്തിരിക്കരുതെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി...
പാലക്കാട്: കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. ഇന്ന് രാത്രി 10.45 ഓടെയായിരുന്നു സംഭവം. വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ഗുരുതരാവസ്ഥയിൽ പാപ്പാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടഞ്ഞ ആന ഒട്ടേറെ വാഹനങ്ങളും തകർത്തു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ...
ബെംഗളൂരു: കർണാടകയിലെ ദയാനന്ദ് സാഗർ കോളേജ് ഹോസ്റ്റലിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ പ്രിൻസിലിനും അസിസ്റ്റന്റ് പ്രൊഫസർക്കും സസ്പെൻഷൻ. പ്രിൻസിപ്പൽ സന്താനത്തെയും അസിസ്റ്റന്റ് പ്രൊഫസർ സുജിതയെയുമാണ് സസ്പെൻഡ് ചെയ്തത്. ഇരുവരുടേയും മാനസിക പീഡനമാണ് അനാമികയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്...
അമേരിക്കയുടെ നാടുകടത്തല്‍ നടപടിയെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. വിലങ്ങണിയിച്ച് നാടുകടത്തുന്നത് ഇതാദ്യമായല്ലെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. അമേരിക്കയില്‍ നിന്നും നാടുകടത്തുന്നവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്ന പ്രതിപക്ഷ ചോദ്യത്തില്‍ നിന്നും വിദേശകാര്യമന്ത്രി ഒഴിഞ്ഞുമാറി. തുടർന്ന് പാര്‍ലമെന്‍റിന് പുറത്ത് ഇടതുപക്ഷ എംപിമാര്‍ പ്രതിഷേധം നടത്തി. 104 ഇന്ത്യക്കാരെ നാടുകടത്തിയ...
സമസ്തയിൽ അച്ചടക്ക നടപടി. സമസ്ത മുശാവറ അംഗം മുസ്തഫൽ ഫൈസിയെ സസ്പെൻഡ് ചെയ്തു. ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചതിനാണ് നടപടി. ലീഗിനെ വിമർശിച്ചും മാറ്റി നിർത്തിയും സമസ്തക്ക് നിലനിൽപ്പില്ലെന്ന് നേതൃത്വം മനസ്സിലാക്കണമെന്നായിരുന്നു മുസ്തഫൽ ഫൈസിയുടെ വിമർശനം. വൈകി വന്നവർ ദിശ നിർണയിക്കുന്ന രീതിയാണ്...