അനധികൃതമായി സര്‍വീസ് നടത്തിയ ബോട്ടുകള്‍ കസ്റ്റഡിയിലെടുത്ത എസ്ഐയ്ക്ക് ഭീഷണിയും തെറിയഭിഷേകവും. തിരുവനന്തപുരം പൊഴിയൂര്‍ സ്റ്റേഷനിലെ എസ്ഐ എസ് സജികുമാറിനെയാണ് ബോട്ടുടമ മാഹീന്‍ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത്. ലൈസന്‍സില്ലാത്ത ബോട്ട് പിടിച്ചതാണ് പ്രകോപന കാരണം. സജികുമാര്‍ എന്ന എസ്ഐ കഴിഞ്ഞ ദിവസങ്ങളില്‍ 6 ബോട്ടുകളാണ്...
ചക്കിട്ടപാറ:പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതി സുവർണ ജൂബിലി നിറവിൽ. 1972ൽ ഭാഗികമായി കമ്മിഷൻ ചെയ്ത പദ്ധതിയിലൂടെ ജില്ലയിലെ 14568 ഹെക്ടർ കൃഷി ഭൂമിയിലേക്കാണ് കനാൽ വെള്ളം എത്തിക്കുന്നത്. കാെയിലാണ്ടി,വടകര താലൂക്കുകളിൽ പൂർണമായും കോഴിക്കോട് താലൂക്കിൽ ഭാഗികമായും വ്യാപിച്ചു കിടക്കുന്നതാണ് പദ്ധതി. ഇതിന് 603 കിലോമീറ്റർ...
കോഴിക്കോട്:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ക്യൂരിയസ് കാർണിവലിന് ഇന്ന് തുടക്കം. മെഡിക്കൽ കോളജ് സമീപത്തെ പാലിയേറ്റീവ് മെഡിസിനിൽ 19 വരെ കാർണിവൽ നടക്കും. ആർട്ട്, ലിറ്ററേച്ചർ ഫുഡ്, മ്യൂസിക് തുടങ്ങിയ വിവിധ ഇനം കലാപരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പാലിയേറ്റീവ് മെഡിസിനിലെ സാമ്പത്തിക...
കൊടുവള്ളി:ലൈറ്റ്നിങ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന കൊയപ്പ സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻറിന്റെ ഫൈനൽ മത്സരം വെള്ളിയാഴ്ച കൊടുവള്ളി ഫ്ലഡ്‌ലിറ്റ് മിനി സ്റ്റേഡിയത്തിൽ നടക്കും. ജിംഖാന തൃശ്ശൂരും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും തമ്മിൽ ഫൈനൽ മത്സരം രാത്രി 8.30-ന് നടക്കും.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മഞ്ജുവാര്യരെയും കാവ്യാമാധവന്റെ മാതാപിതാക്കളെയും വീണ്ടും വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്‍ നീക്കം തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. വിചാരണ കോടതിയുടെ നടപടികളില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ദിലീപിന്റെ ഹര്‍ജി തള്ളി....
പേരാമ്പ്ര : മുതുവണ്ണാച്ച പാടശേഖരത്തിൽ നെൽക്കൃഷി കത്തി നശിച്ചു. പാറച്ചാലിൽ നാണു, വെളിച്ചിങ്ങമണ്ണിൽ ഹരിദാസൻ, ചെറുവോട്ട് ശങ്കരൻ, കിഴക്കെ മണാട്ട് ഹരിദാസൻ,കക്കോട്ട് സുരേന്ദ്രൻ തുടങ്ങിയവരുടെ നെൽക്കൃഷിയാണ് കത്തിനശിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. നാല് ഏക്കറോളം സ്ഥലത്തെ കൃഷിനശിച്ചതായി കർഷകർ പറഞ്ഞു.
കോടഞ്ചേരി : പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. കണ്ണോത്ത് സ്വദേശികളായ തോമസ് ചക്കാലയിൽ, ലീല ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോറിക്ഷയ്ക്ക് സാരമായ കേടുപാടുകളുണ്ട്. കോടഞ്ചേരിയിൽനിന്നും കണ്ണോത്തിന് പോവുകയായിരുന്ന ഓട്ടോറിക്ഷ ചക്കാലപ്പടിയിൽവെച്ചാണ് കാട്ടുപന്നിയുടെ ആക്രമണത്തിനിരയായത്. രണ്ടുപന്നികൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഒരുമാസം...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവുണ്ടായി. നാല് ദിവസംകൊണ്ട് 640 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വര്ണത്തിന്റ വിപണി വില 41,440 രൂപയാണ്. ഒരു ഗ്രാം...
കോഴിക്കോട്: കോഴിക്കോട് കളന്തോട് KMCT ആർട്ട്സ് & സയൻസ് കോളേജ് മാനേജ്മെന്റ് മുന്നറിയിപ്പില്ലാതെ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. അധ്യാപകർ മാനേജ്മെന്റിനെതിരെ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. മനേജ്മെന്റ് നടപടിക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാർത്ഥികളും രംഗത്തെത്തി. ശമ്പള വർധനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് 15 ദിവസമായി കെ...
കോഴിക്കോട്/മണ്ണാർക്കാട്: കോഴിക്കോട് മുതലക്കുളത്തുള്ള ലോഡ്ജ്മുറിയിൽ യുവസൈനികനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മണ്ണാർക്കാട് നാട്ടുകൽ മണലുംപുറം കൂളാകുറിശ്ശി വീട്ടിൽ വാസുവിന്റെ മകൻ കെ. ബിജിതാണ് (25) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കശ്മീരിൽ ജോലിചെയ്തിരുന്ന ബിജിത് രണ്ടരമാസത്തെ അവധിക്കാണ് നാട്ടിലെത്തിയതെന്ന് മണ്ണാർക്കാട് പോലീസ് പറഞ്ഞു. കഴിഞ്ഞ...









