കഞ്ചാവ് വലിച്ച് ബസ് ഓടിച്ച ഡ്രൈവർ പൊക്കുന്ന് കുറ്റിയിൽ താഴം സ്വദേശി പള്ളിക്കണ്ടി വീട്ടിൽ ഫൈജാസിനെ (33) പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ എസ്ഐ സുഭാഷ് ചന്ദ്രൻ, സിപിഒ നിഷാന്ത്, ഹോംഗാർഡ് അനീഷ് എന്നിവർ ചേർന്ന് പട്രോളിംഗ് നടത്തുന്നതിനിടയിൽ പെരുമണ്ണ...
വന്യജീവി സംഘർഷത്തിൽ കേരളത്തിൻറെ ആവശ്യങ്ങൾ തള്ളി കേന്ദ്രം. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാൻ ആവില്ലെന്ന് കേന്ദ്രം അറിയിച്ചു. കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാരെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും അംഗീകരിക്കില്ല. വിഷയവുമായി ബന്ധപ്പെട്ട് എഎ റഹീം എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത്...
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ഹോട്ടലിലെ ജീവനക്കാരനായ വെസ്റ്റ് ബംഗാൾ സ്വദേശി സുമിത് ആണ് മരിച്ചത്. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. സുമിത്തിൻ്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം....
സ്ത്രീകളും കുട്ടികളും അടക്കം 104 ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തിയത് കൈകാലുകള്‍ ബന്ധിച്ചെന്ന് റിപ്പോര്‍ട്ട്. യുഎസ് സൈനിക വിമാനത്തില്‍ പഞ്ചാബിലെ അമൃത്സറില്‍ ഇറക്കിവിട്ട ഇന്ത്യക്കാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ മണ്ണില്‍ വിദേശ സൈനികവിമാനത്തിന് പ്രവേശന അനുമതി നല്‍കിയതും രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുന്ന നടപടിയായി മാറി. അമേരിക്കയില്‍...
ഷാരോണ്‍ വധക്കേസിൽ മൂന്നാം പ്രതി നിര്‍മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പ്രതിയായ നിർമല കുമാരൻ നായർക്ക് ഹൈക്കോടതി ജാമ്യം നൽകി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. ഈ അപ്പീലില്‍ പ്രൊസിക്യൂഷന് ഹൈക്കോടതിയുടെ നോട്ടീസ്....
സ്കൂട്ടർ തട്ടിപ്പ് കേസിൽ അനന്തു കൃഷ്ണനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതി അനന്തു കൃഷ്ണൻ്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അതിനിടെ സിഎസ്ആർ തട്ടിപ്പിൽ അനന്തു കൃഷ്ണനെതിരെ ഇന്ന് തൃശ്ശൂരിലും പൊലീസ് കേസെടുത്തു. തൃശ്ശൂർ അന്തിക്കാട് പൊലീസ്...
കാസര്‍ഗോഡ് കൊളത്തൂരില്‍ പുലി തുരങ്കത്തില്‍ കുടുങ്ങി. ചാളക്കാട് മടന്തക്കോട് വി കൃഷ്ണന്റെ കവുങ്ങിന്‍ തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ് പുലിയെ കണ്ടെത്തിയത്. വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പുലി പന്നിക്കെണിയില്‍ കുടുങ്ങിയതായാണ് സംശയം
കോഴിക്കോട്: വടകരയിൽ വീണ്ടും സിപിഎം വിമതരുടെ പ്രകടനം. സിപിഎം ശക്തികേന്ദ്രമായ മുടപ്പിലാവിലാണ് ഇരുപതോളം പ്രവർത്തകർ പ്രകടനം നടത്തിയത്. വടകരയിൽ നിന്നുള്ള നേതാവ് പികെ ദിവാകരനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പ്രകടനം. പാർട്ടി നേതൃത്വം പ്രശ്നപരിഹാരത്തിന് ശ്രമങ്ങൾ നടത്തവെയാണ് വീണ്ടും വിമതരുടെ പ്രതിഷേധം...
ന്യൂഡൽഹി: എടിഎം ചാർജ് 22 രൂപയാക്കാൻ ശുപാർശ. സൗജന്യ ഇടപാടിനുളള പ്രതിമാസ പരിധി കഴിഞ്ഞാൽ ഈടാക്കുന്ന തുകയാണ് 22 ആക്കിയത്. നേരത്തെ 21 രൂപയാണ് ഈടാക്കിയിരുന്നത്. കൂടാതെ മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോഴുളള ഇന്റർബാങ്ക് ചാർജ് 17 ൽ നിന്ന് 19 രൂപയാക്കാനും ശുപാർശയുണ്ട്....
കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചാണ് അധ്യാപകരായ പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ നാല് മണിയോടെ കൊടുവള്ളി വാവാട്ടെ താമസസ്ഥലത്തെത്തി കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇവരാണ് യൂട്യൂബ്...