കോഴിക്കോട്:പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം:, കോഴിക്കോട് എന്‍ഐടിയിലേക്ക് എസ്‌എഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച്‌. പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോഴിക്കോട് എന്‍ഐടി ഡയറക്ടര്‍ക്കെതിരെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശം. എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ പ്രൊഫ. പ്രസാദ്...
കോഴിക്കോട് പന്തീരാങ്കാവില്‍ വീട്ടുജോലിക്ക് നിര്‍ത്തിയ പതിമൂന്നുകാരിക്ക് ക്രുരമര്‍ദ്ദനം. നാലുമാസമായി പതിമൂന്നുകാരിയെ പന്തീരാങ്കാവിലെ വീട്ടില്‍ ജോലിക്കായി നിര്‍ത്തിയിരിക്കുകയായിരുന്നു. ബീഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് മര്‍ദനമേറ്റത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിട്ടുള്ള അലിഗഡ് സ്വദേശിയായ ഡോ: മിര്‍സ മുഹമ്മദ് ഖാനെതിരെയും അയാളുടെ ഭാര്യ റുഹാനയ്ക്കെതിരെയാണ് പന്തീരങ്കാവ് പൊലീസ് കേസ്...
പനമരം (വയനാട്): പനമരത്ത് കെ.എസ്.ആര്‍.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ പിതാവും മകനും മരിച്ചു. കല്‍പറ്റ പെരുന്തട്ട മുണ്ടോടന്‍ എം. സുബൈര്‍ (42), മകന്‍ മിഥ്‌ലജ് (12) എന്നിവരാണ് മരിച്ചത്. ആറാം മൈല്‍ മാനാഞ്ചിറയില്‍ വാടകക്ക് താമസിച്ചു വരുന്നവരാണിവര്‍. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം ഗവർണർ നിരസിച്ചു. ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം. ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനത്തിൽ താൻ പങ്കെടുക്കില്ല എന്ന് ക്ഷണിക്കാൻ എത്തിയ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷിനെയും ചീഫ്...
തിരുവനന്തപുരം:രാജ്ഭവന്‍ കേന്ദ്രീകരിച്ച്‌ അസാധാരണകാര്യങ്ങളാണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം അസാധാരണ സംഭവമാണ്.രാജ്ഭവന്‍ ഇതിന്റെ വേദിയായി മാറേണ്ടി വന്നിരിക്കുകയാണെന്നും സാധാരണ നിന്ന് പറയുന്നത് അദ്ദേഹം ഇരുന്ന് പറയുകയാണ് ഉണ്ടായതെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ആശയവിനിമയത്തിന് നിയതമായ മാര്‍ഗങ്ങള്‍ ഉണ്ട്.അങ്ങനെയുള്ള...
ഫറോക്ക്‌ റെയിൽവേ സ്റ്റേഷന് സമീപം പൊറ്റേക്കാട് റോഡിൽ വച്ച് ആറര കിലോ കഞ്ചാവുമായി തിരുന്നവായ പട്ടർ നടക്കാവ് സ്വദേശി ചെറുപറമ്പിൽ വീട്ടിൽ ഷിഹാബ് സി.പി ( 33 വയസ് ) യെ അസിസ്റ്റൻറ് കമ്മീഷ്ണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നർകോടിക് സ്‌പെഷ്യൽ...
ന്യൂഡൽഹി:പഞ്ചാബിലെ സ്വകാര്യ സർവകലാശാലയിൽ ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥി അഖിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ചേർത്തല പള്ളിപ്പുറം സ്വദേശി 21കാരനായ അഖിൻ എസ് ദിലീപിന്റെ ആത്മഹത്യാക്കുറിപ്പാണ് കണ്ടെടുത്തത്. അഖിൻ നേരത്തെ പഠിച്ചിരുന്ന കോഴിക്കോട് എൻഐടിയിലെ അധ്യാപകനെതിരെ കുറിപ്പിൽ പരാമ‍‍ർശമുണ്ട്. എൻഐടിയിലെ പഠനം ഉപേക്ഷിക്കാൻ അധ്യാപകൻ നിർബന്ധിച്ചുവെന്നും...
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബാനറില്‍ സംഘപരിവാര്‍ നേതാവ് സവര്‍ക്കര്‍ ഇടംപിടിച്ചതിനെ പരിഹസിച്ച്‌ ഇടത് എംഎല്‍എ പിവി അന്‍വര്‍.’സംഘി എതാ സേവാഗ് ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ എന്ന കോറസും പാടിവരുന്ന ലീഗുകാരെ ഇത് സത്യമാണെന്ന് പറഞ്ഞ് മനസിലാക്കുന്നതാണ്...
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും മാസത്തെ താഴ്ന്ന നിലയില്‍. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 36,640 ആയി.ഗ്രാം വില 15 രൂപ താഴ്ന്ന് 4580ല്‍ എത്തി. ഈ മാസം 16ന് പവന്‍ വില ഇതേ നിലവാരത്തില്‍ എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വര്‍ധിക്കുകയായിരുന്നു.
സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.പതിനാല് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചു. പ്രസീത അഴിക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണമാണ് സ്ഥിരീകരിച്ചത്. ഇനി ലഭിക്കാനുള്ളത് ഒരു ഫോണിലെ വിവരം മാത്രമാണ്....