സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേർട്ട്. തിരുവനന്തപുരത്ത് യെല്ലോ അലർട്ടാണ്. കോഴിക്കോട്, മലപ്പുറം തൃശൂർ, കൊല്ലം, പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. കേരളത്തില്‍ ഈ മാസം 27ന് കാലവര്‍ഷം ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...
പന്തീരങ്കാവ്:പുത്തൂർമഠം മുണ്ടൂ പാലത്ത് നിർമ്മാണം നടക്കുന്ന കിണർ ഇടിഞ്ഞു വീണ് ഒരാൾ മണ്ണിനടിയിൽപ്പെട്ടു. കിണറിന്റെ വശം കെട്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. മീഞ്ചന്ത ഫയർ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കിണർ നിർമ്മിക്കുന്നതിനിടെയാണ് ഇതരസംസ്ഥാന തൊഴിലാളി കുടുങ്ങിയത്.
കോൺഗ്രസ് നേതാവ് കെ.വി തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കെ സുധാകരൻ അറിയിച്ചു. നടപടി പാർട്ടി വിരുദ്ധ പ്രവർത്തനത്തിൽ
ന്യൂഡൽഹി:ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ പെരുകുന്നുവെന്ന സംഘപരിവാറിന്റെ വർഷങ്ങളായുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് തെളിയിച്ച് ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ട്. രണ്ട് ദശാബ്ദമായി മുസ്ലിംകുടുംബങ്ങളില്‍ മറ്റ് മതവിഭാഗങ്ങളിലേതിനെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണം കുറഞ്ഞതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സർവേ വെളിപ്പെടുത്തി. ഒരു സ്ത്രീക്ക് ജനിച്ച കുട്ടികളുടെ ശരാശരി...
മലപ്പുറം: സന്തോഷ് ട്രോഫി (Santosh Trophy) ഫുട്‌ബോള്‍ കിരീടം നേടിയാല്‍ കേരള ടീമിനെ കാത്തിരിക്കുന്നത് അപൂര്‍വ സമ്മാനം. കപ്പടിച്ചാല്‍ കേരളത്തിന് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് പ്രവാസി സംരംഭകനും  വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ (Shamsheer Vayalil)...
തിരുവനന്തപുരം: തിരുവനന്തപുരം: മുസ്ലീം വിരുദ്ധ പരാമർശം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്ത പിസി ജോർജിന് ജാമ്യം. വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തെ എആർ ക്യാമ്പിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പി സി ജോർജിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർന്ന് ഉപാധികളോടെ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു.
ബാലുശ്ശേരി: മലബാര്‍ വന്യജീവി സങ്കേതത്തില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ വനം വകുപ്പ്. മലബാര്‍ വന്യജീവി സങ്കേതത്തില്‍പെട്ട കക്കയം വനത്തില്‍ ഡാം സെറ്റ് റോഡിലാണ് വനം വകുപ്പ് കടുവയുടെ ചിത്രത്തോടുകൂടിയ പുതിയ ബോര്‍ഡ് സ്ഥാപിച്ചത്. ‘വന്യമൃഗങ്ങള്‍ കടന്നുപോകാനിടയുള്ള മേഖല, പതുക്കെ പോവുക എന്ന...
ദില്ലി: ദേശീയരാഷ്ട്രീയത്തിൽ നിന്നും പതിയെ ഒഴിയുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആൻ്റണി. കോൺഗ്രസിൻ്റെ പരമോന്നത സമിതിയായ പ്രവർത്തകസമിതിയിൽ ഇനിയും തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി അനുവദിക്കുന്ന കാലം വരെ തിരുവനന്തപുരത്ത് കെപിസിസി ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും എ.കെ.ആൻ്റണി പറഞ്ഞു. ദില്ലിയിലെ സ്ഥിരതാമസം ഒഴിവാക്കി നാളെ...
തിരുവനന്തപുരം: രാജ്യവ്യാപകമായി കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. പൊതു സ്ഥലങ്ങളിലും കൂടിച്ചേരലുകൾ നടക്കുന്ന സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും യാത്രചെയ്യുമ്പോഴും നിർബന്ധമായും മാസ്ക് ധരിക്കണം. മാസ്ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കാനും നിർദ്ദേശമുണ്ട്. അതേസമയം, എത്ര രൂപയാണ്...
പൊലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ ബി.സി റോഡിൽ നാറാണത്തുവീട്ടിൽ ജിഷ്ണുവാണ് മരിച്ചത്. 500 രൂപ ഫൈൻ അടയ്ക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് പൊലീസ് ജിഷ്ണുവിനെ കൊണ്ടുപോയത്. എന്നാൽ പിന്നീട് ജിഷ്ണുവിനെ കാണുന്നത് വഴിയരികിൽ അത്യാസന്ന നിലയിലാണ്. ഇന്നലെ രാത്രി...