കനത്ത ചൂടിലും പവര്‍ക്കട്ടിലും വലഞ്ഞ് ജനങ്ങള്‍. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ നിയന്ത്രണം കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്. പലയിടങ്ങളിലും അരമണിക്കൂറിലധികമാണ് നിയന്ത്രണം. പവര്‍ എക്‌സ്‌ചേഞ്ച് വഴി വൈദ്യുതി ആവശ്യത്തിന് ലഭിക്കാത്തതും ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്നതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്.അതേസമയം സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട...
ഗ്രാമീണ മേഖലയിലെ പാചകവാതക ഉപഭോക്താക്കൾക്ക് ആശ്വാസമായി പുതിയ തീരുമാനം. ഒരു പാചകവാതക സിലിണ്ടർ ലഭിച്ച ശേഷം അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാൻ ഗ്രാമീണ ഉപഭോക്താക്കൾ കാത്തിരിക്കേണ്ട കാലയളവ് 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതോടെ നഗര, ഗ്രാമ മേഖലകളിലെ...
കോഴിക്കോട് നഗരത്തിലെ പ്രമുഖ മള്‍ട്ടിപ്ലക്സ് തിയറ്ററുകളിലെ കഫേകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷ വകുപ്പുകള്‍ സംയുക്തമായി മിന്നല്‍ പരിശോധന നടത്തി. ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നെന്ന പരാതിയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ്-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രിയുടെയും ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടെയും നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.സ്റ്റോര്‍ റൂമില്‍...
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി ഉപദ്രവിച്ച ജിം ട്രെയ്‌നര്‍ അറസ്റ്റില്‍. അത്തോളി സ്വദേശി റിഷാദ് ആണ് അറസ്റ്റിലായത്.പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വൈത്തിരിയിലെ വില്ലയിലെത്തിച്ച് പീഡിപ്പിച്ചതായായിരുന്നു പരാതി. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ എലത്തൂർ പൊലീസ് കേസെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ...
സിൽവർ ഹിൽസ് എച്ച്.എസ്.എസ് കോർട്ടിൽ ആവേശകരമായി നടന്ന 18-ാമത് സിൽവർ ഹിൽ ട്രോഫി ദക്ഷിണേന്ത്യൻ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആതിഥേയരായ സിൽവർ ഹിൽസ് എച്ച്.എസ്.എസ് കോഴിക്കോട്, പ്രൊവിഡൻസ് ഗേൾസ് എച്ച്.എസ്.എസ് കോഴിക്കോട് എന്നിവർ ജേതാക്കളായി.യൂണിഫോം അണിഞ്ഞ കാണികൾ സാക്ഷ്യം വഹിച്ച അണ്ടർ-19 ആൺകുട്ടികളുടെ ഫൈനലിൽ...
അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കനെ പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുന്നത്തുപാലം സ്വദേശി തച്ചാരക്കല്‍ മീത്തല്‍ വീട്ടില്‍ പ്രേംരാജ് (55) ആണ് അറസ്റ്റിലായത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇയാള്‍ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് വിവരം.മാനസികമായും ശാരീരികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് കുടുംബാംഗങ്ങള്‍...
സംസ്ഥാനത്ത് ചൂടിന് ശമനമായി മഴയെത്തുന്നു. വ്യാഴാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.വെള്ളിയാഴ്ച നാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ...
കെഎസ്ആര്‍ടിസി ബസിന് സ്പീഡ് പോര എന്നാരോപിച്ച് ബസിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ത്ത് യുവാവ്. താമരശ്ശേരി ചുരം രണ്ടാം വളവില്‍ വച്ച് ഇന്ന് പുലര്‍ച്ചെ 1.30 നാണ് സംഭവം. ത്യശൂരില്‍ നിന്നും മൈസൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലെ യാത്രക്കാരനാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പുല്‍പ്പള്ളി...
വൈദ്യുതി നിയന്ത്രണം സെപ്റ്റംബര്‍ മാസവും തുടരുമെന്ന് വിവരം. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് സെപ്റ്റംബര്‍ മാസവും ഇരുട്ടില്‍ ആകുമെന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. പവര്‍ കട്ട് തുടരാനാണ് ആലോചന. രാത്രികാല വൈദ്യുതി നിയന്ത്രണം കടുപ്പിച്ചേക്കുമെന്നാണ് ലഭിക്കുവന്ന വിവരം. ടെന്‍ഡര്‍ വിളിച്ചിട്ടും ആവശ്യത്തിന് വൈദ്യുതി കിട്ടാനുള്ള...
കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിലെ റാഗിങ് കേസില്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് അയക്കാതെ രക്ഷിതാക്കളുടെ പ്രതിഷേധം. റാഗിങ്ങിന് ഇരയായ ഒമ്പതാം ക്ലാസുകാരിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എണ്‍പതോളം കുട്ടികളെയാണ് രക്ഷിതാക്കള്‍ സ്‌കൂളില്‍ വിടാത്തത്. കുട്ടികളെ കൊണ്ടുപോകാന്‍ എത്തിയ സ്‌കൂള്‍ ബസിലെ ഡ്രൈവറുടെ കൈവശം രക്ഷിതാക്കള്‍...