കോഴിക്കോട് കാരശ്ശേരിയിൽ കെട്ടിട നവീകരണ ഉദ്ഘാടനം നാട്ടുകാർ തടഞ്ഞു. പ്രസിഡന്റിനെയും മെമ്പർമാരെയും നാട്ടുകാർ മടക്കി അയച്ചു. കാരശ്ശേരി എള്ളങ്ങൾ കോളനിയിലെ എസ്‌ഇ കലാകേന്ദ്രം ഉദ്ഘാടനം ആണ് തടഞ്ഞത്. പഴയ കെട്ടിടത്തിന് ചുറ്റുമതിൽ മാത്രം നിർമ്മിച്ച്‌ ഉദ്ഘാടനം നടത്താൻ ശ്രമിച്ചെന്നാണ് നാട്ടുകാരുടെ പരാതി. പുതിയ ശിലാഫലം...
കല്‍പ്പറ്റ: പനമരം പോലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് തടവും പിഴയും വിധിച്ച് കോടതി. വെള്ളമുണ്ട മൊതക്കര വലിയപ്ലാക്കൽ വീട്ടിൽ ജിതിൻ എന്ന ഉണ്ണിയെയാണ് (26) കൽപറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ അഞ്ച്...
കോഴിക്കോട്: ദേശീയ പാത 66ല്‍ തൊണ്ടയാട് ജംങ്ഷന്‍ ഫ്‌ളൈ ഓവറിനു താഴെ സര്‍വീസ് റോഡില്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചേവായൂര്‍ സ്‌നേഹദീപം ലൈബ്രറിക്ക് സമീപം താമസിക്കുന്ന നെയ്ത്തുകുളങ്ങര സ്വദേശി കെ ടി മുബൈറാണ് (40) മരിച്ചത്. പാലാഴി ഭാഗത്തു നിന്ന് തൊണ്ടയാട്...
  റിയാദ് : റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ കേസിൽ കീഴ് കോടതിയുടെ വിധി ശരിവെച്ച് സൗദി സുപ്രീം കോടതിയുടെ ഉത്തരവ്. അപ്പീൽ കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളുകയായിരുന്നു. നേരത്തെ മെയ് 26ന് ഇരുപത്...
അടുത്തയാ‍ഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പലസ്തീനെ അംഗീകരിക്കാൻ തയാറെടുക്കവേ, ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ഇന്നലെ രാത്രി നടന്ന വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 34 പേർ കൊല്ലപ്പെട്ടുവെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ഗാസയുടെ തെക്ക് ഭാഗത്തുള്ള ഒരു റെസിഡൻഷ്യൽ ബ്ലോക്കിൽ ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ...
കോഴിക്കോട്: കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് പെൺകുട്ടിക്ക് ​ഗുരുതര പരിക്ക്. വടകര സ്വദേശിനിയായ റീഹ (19) ആണ് ട്രെയിനിൽ നിന്ന് വീണത്. കണ്ണൂർ – കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനിൽ വെച്ചാണ് അപകടം ഉണ്ടായത്. തലചുറ്റി വീഴുകയായിരുന്നുവെന്നാണ് കൂടെ ഉണ്ടായിരുന്നവർ പറയുന്നത്. പുതിയങ്ങാടിക്ക് സമീപത്താണ് അപകടം....
കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ വിഭാഗീയത ശക്തമാകുന്നു. കോൺഗ്രസ് വിമത വിഭാഗം കഴിഞ്ഞദിവസം സമാന്തരയോഗം ചേർന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ, കോൺഗ്രസിലെ പ്രാദേശിക ഘടകങ്ങളിലും ചേരിതിരിവ് രൂക്ഷമാവുകയാണ് കഴിഞ്ഞദിവസം രാത്രിയിലാണ് കോഴിക്കോട് ഉള്ളിയേരിയിൽ കോൺഗ്രസിലെ വിമത വിഭാഗം യോഗം ചേർന്നത്. നിലവിലെ...
കോഴിക്കോട്: സമസ്ത മുശാവറ അംഗം ബഹാഉദ്ദീന്‍ നദ്‌വിക്കെതിരായ സിപിഐഎം ആരോപണങ്ങളില്‍ മുസ്ലിം ലീഗ് മൗനം പാലിച്ചുവെന്ന് വിമര്‍ശനം. പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചവര്‍ മൗനം പാലിച്ചുവെന്ന് നദ്‌വിയെ പിന്തുണച്ച് മലപ്പുറത്ത് നടന്ന യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ‘ചെയ്യാത്ത തെറ്റ് ഉസ്താദ് ചെയ്തുവെന്ന് ഇസ്ലാം വിമര്‍ശകര്‍ പ്രചരിപ്പിച്ചു. വിഷയത്തില്‍...
കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കരുതൽ വിശ്രമകേന്ദ്രം തുറന്ന് പ്രവർത്തനമാരംഭിച്ചു. മുൻരാജ്യസഭാ എംപി എളമരം കരീം പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ കോളജിൻ്റെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൻ്റെ മുഖം മിനുക്കിയാണ് രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള കരുതൽ വിശ്രമകേന്ദ്ര തയ്യാറായിരിക്കുന്നത്. എംപിയുടെ പ്രാദേശിക വികസന...
  കോഴിക്കോട്: വീട്ടില്‍ നിന്ന് ഇന്‍വര്‍ട്ടര്‍ ബാറ്ററികള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശി പാണ്ടി(46)യെയാണ് കോഴിക്കോട് കുന്നമംഗലം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം കുന്നമംഗലത്തെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ ഇളംപിലാശ്ശേരി എന്ന വീട്ടിലാണ് ഇയാള്‍ മോഷണം നടത്തിയത്. ഗ്രില്‍ തകര്‍ത്ത് അകത്തുകയറിയ ഇയാള്‍ 12000ത്തോളം...