കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയയാൾ അറസ്റ്റിൽ. കാക്കൂർ ചാലങ്ങോട്ട് മനയിൽ ബിജുവിനെയാണ് (53) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്.ശനിയാഴ്ച രാത്രി കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ മാനാഞ്ചിറയ്ക്കു സമീപത്തുവച്ചായിരുന്നു...
റോഡില്‍ തളര്‍ന്നുവീണ് കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയ വയോധികന് സൂര്യാഘാതമേറ്റതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കോഴിക്കോട് ഉള്ളിയേരി ഉള്ളൂരിലാണ് ഏവരെയും ഞെട്ടിച്ച അപകടം നടന്നത്. ഉള്ളൂര്‍ സ്വദേശി സുനിലിനാണ്(60) സൂര്യാഘാതമേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. റോഡില്‍ തളര്‍ന്നു വീണു കിടക്കുന്ന നിലയില്‍ ഇദ്ദേഹത്തെ മറ്റ് യാത്രക്കാരും നാട്ടുകാരും...
കൺട്രോൾ റൂമിലേക്ക് എത്തിയ ഒരു ഫോൺ കോളിന് പിന്നാലെ കേരള പൊലീസ് രക്ഷിച്ചത് 53കാരന്റെ ജീവനാണ്. തൊണ്ടയാടിലെ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെയാണ് മെഡിക്കൽ കോളജ് പൊലീസിന്റെ അവസരോചിതമായ ഇടപെടൽ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളജ് സ്റ്റേഷനിലെ എസ്.ഐ...
വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ശനിയാഴ്ച മരിച്ച നരിപ്പറ്റ വടക്കേ വായാട് വേലിയേരി വി.സി. സുനിലിന്റെ പിതാവിന്റെ സഹോദര പുത്രൻ ജിജീഷ് (34) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ശനിയാഴ്ച രാത്രി സുനിലിന്റെ വീട്ടിൽവച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ജിജീഷിനെ ഉടൻതന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല....
കോഴിക്കോട് നഗരത്തില്‍ ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കാന്‍ കോടിക്കണക്കിന് രൂപ ചെലവിട്ട് കോര്‍പറേഷന്‍ നടപ്പിലാക്കാന്‍ ശ്രമിച്ച സിറ്റി സൈക്കിള്‍ പദ്ധതി അവതാളത്തില്‍.പദ്ധതിക്കായി വാങ്ങിയ സൈക്കിളുകള്‍ ആര്‍ക്കും ഉപകരിക്കാതെ തുരുമ്പെടുത്ത് നശിക്കുകയാണ്.ഹരിത ഗതാഗതം, സ്ത്രീകള്‍ക്ക് സുരക്ഷിത സൈക്കിള്‍ യാത്ര- ഇത് ലക്ഷ്യമിട്ടാണ് സിറ്റി സൈക്കിള്‍ എന്ന പേരില്‍...
19 കിലോ കഞ്ചാവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യുവതി പിടിയിൽ. ബംഗാൾ നോർത്ത് പർഗനാസ് സ്വദേശി മിനോതി സർദാർ ആണ് അറസ്റ്റിൽ ആയത്. റെയിൽവേ പൊലീസും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചെന്നൈ–മംഗലാപുരം എക്സ്പ്രസിലെ ജനറൽ കോച്ചിലാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്.ആന്ധ്രയിൽ...
നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസിനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. രജത് (38), ബെന്നി ലോയിഡ് (48), നന്ദകുമാർ (25) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രി എട്ടുമണിക്ക് മാനാഞ്ചിറ സ്‌ക്വയറിന് സമീപം ടൗൺ പോലീസിന്റെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം.സംശയാസ്പദമായി കണ്ട ആറംഗ സംഘത്തിനു...
ബീച്ചിലെ ഫുഡ് സ്ട്രീറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വീണ്ടും നടപടി. വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച ഒരു കട അധികൃതര്‍ പൂട്ടിച്ചു. ആറ് കടകള്‍ക്ക് നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എത്തിയത്.പല കടകളുടെയും മുന്‍വശത്തു കൂടി മലിനജലം...
കേരളത്തിലെ നദികളുടെ ആഴം കൂട്ടണണെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍. കേരളത്തില്‍ വെള്ളപ്പൊക്കം പതിവാകുന്നെന്നും അത് നഗരങ്ങളില്‍ പോലും ബാധിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില നദികളില്‍ കൃത്യമായി മണല്‍ നീക്കം നടക്കാത്തതാണ് ഇതിന്കാരണമെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഇതിന് കോടതികളാണ് തടസമെങ്കില്‍ കോടതികളെ കാര്യം ബോധ്യപ്പെടുത്തണമെന്ന്...
വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു. തടഞ്ഞുവെച്ച ഡിഎഫ്ഒയെ ശനിയാഴ്ച രാത്രി വൈകി നാട്ടുകാർ വിട്ടയച്ചു. കെഎം അഭിജിത്ത് എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും നടത്തിയ ചർച്ചയിലാണ് നാട്ടുകാർ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചത്. നഷ്ടപരിഹാരം സംബന്ധിച്ച് ഞായറാഴ്ച ജില്ലാ...