എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിൽ നെല്ലിക്കാപറമ്പ് അങ്ങാടിയിൽ വയോധികനെ കാറിടിച്ച് ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് 6.30-ഓടെയാണ് അപകടമുണ്ടായത്. വയോധികനെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ മുക്കം ഭാഗത്തേക്ക് അമിത സ്പീഡിൽ പോവുകയായിരുന്നു.അപകടത്തിൽ രണ്ട് തുടയെല്ലുകൾക്കും പൊട്ടലേറ്റ വയോധികനെ ഗുരുതരാവസ്ഥയിൽ ഓമശ്ശേരിയിലെ സ്വകാര്യ...
നേപ്പാളിലെ പ്രളയബാധിത മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന 53 മലയാളികളെക്കുറിച്ച് വിവരം ലഭിച്ചതായി നോർക്ക. എല്ലാവരുമായും നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെങ്കിലും ഇവർ സുരക്ഷിതരാണെന്ന വിവരമാണ് ലഭിക്കുന്നതെന്ന് നോർക്ക സിഇഒ രാജേഷ് മാധവൻ അറിയിച്ചു. കാഞ്ഞങ്ങാട് നിന്ന് നേപ്പാളിലേക്ക് പോയ 36 അംഗ സംഘം ചിത്‌വാൻ ജില്ലയിലെ ഹോട്ടലിൽ...
തിക്കോടിയില്‍ ബസ് യാത്രക്കാരിയെ രാത്രി ഉയരപ്പാതയില്‍ ഇറക്കി വിട്ട സംഭവത്തില്‍ സ്വകാര്യ ബസ്സിനെതിരെ നടപടിക്ക് ശുപാര്‍ശ. സംഭവത്തില്‍ പയ്യോളി പൊലീസ് ആര്‍ടിഒ ക്ക് റിപ്പോര്‍ട്ട് നല്‍കി. ബസിന്റെ ലൈസന്‍സ് റദ്ദാക്കാനും പിഴ ഈടാക്കാനും ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് സംഭവം.കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന കൃതിക...
ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്കോയും കൺസ്യൂമർഫെഡും വഴി വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ എട്ട് ദിവസങ്ങളിൽ 694.96 കോടി രൂപയുടെ മദ്യവിൽപന നടന്ന സ്ഥാനത്താണ് ഈ വർധന.ഉത്രാട ദിനത്തിൽ മാത്രം...
റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി എക്‌സൈസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് എളേറ്റില്‍ വട്ടോളി- പൂനൂര്‍ റോഡില്‍ മരം മില്ലിന് സമീപം റോഡരികിലാണ് അഞ്ചടിയോളം ഉയരത്തില്‍ വളര്‍ന്ന ചെടി കണ്ടെത്തിയത്. എളേറ്റില്‍ വട്ടോളി ഭാഗത്ത് എക്‌സൈസ് സംഘം നടത്തിയ...
കല്ലടിക്കോടിന് സമീപം പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കാഞ്ഞിക്കുളത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം. അപകടത്തിൽ ഒരു ലോറി ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു. അറക്കപ്പൊടി കയറ്റിവന്ന ലോറിയിലെ ഡ്രൈവറും ശ്രീകൃഷ്ണപുരം സ്വദേശിയുമായ നസീറുദ്ദീനാണ് ജീവൻ നഷ്ടമായത്.വ്യാഴാഴ്ച പുലർച്ചെ 5:30-ഓടെയാണ് ദുരന്തമുണ്ടായത്. ലോറികൾ തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു....
ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയില്‍ തെക്കെ പറമ്പില്‍ റഷീദിന്റെ ഭാര്യ ജസീന(30) യെയാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ കൈതപ്പൊയിലിലെ വീട്ടില്‍നിന്നും താലൂക്ക് ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതിന് ശേഷം ഇവര്‍ തിരിച്ചെത്തിയില്ലെന്ന് പൊലീസിന് നല്‍കിയ...
താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട് അടച്ച് പൂട്ടും. മാര്‍ച്ച് മാസം വരെ മാത്രമായിരിക്കും കമ്പനി ഇപ്പോഴുള്ള സ്ഥലത്ത് പ്രവര്‍ത്തിക്കുകയെന്ന് കമ്പനി അറിയിച്ചു. സര്‍ക്കാര്‍ കണ്ടെത്തുന്ന മറ്റൊരു സ്ഥലത്തേക്ക് ഫാക്ടറി മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ സമര സമിതിയുമായി ഫാക്ടറി...
    ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 51 കേസുകളിലായി 50 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9706 ആയി ഉയര്‍ന്നു. ആകെ 10467 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 8444.349...
ആകാശ എയർ കോഴിക്കോട് –ബെംഗളൂരു സെക്ടറിൽ പുതിയ സർവീസ് ഒക്ടോബർ 25 മുതൽ ആരംഭിക്കും. നിലവിൽ ആകാശ എയറിന്റെ ഒരു വിമാനം കോഴിക്കോട് –ബെംഗളൂരു സർവീസ് നടത്തുന്നുണ്ട്. ഇതിനു പുറമേ ഒരു സർവീസ് കൂടി അടുത്ത വിന്റർ ഷെഡ്യൂൾ ആരംഭിക്കുന്ന ഒക്ടോബർ 25 മുതൽ...