സെൻട്രൽ മാർക്കറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കാൻ തീരുമാനിച്ച കോടികളുടെ ആധുനിക ഷോപ്പിങ് മാൾ പദ്ധതി നഷ്ടമാകുമെന്ന് ആശങ്ക. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെയാണ് കോർപറേഷൻ സെൻട്രൽ മാർക്കറ്റ് നവീകരണം നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. നവീകരണവുമായി ബന്ധപ്പെട്ട് 10 മാസം മുമ്പ് അന്നത്തെ കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ്...
വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു. പാലയാട് സ്വദേശി നബീൽ (19), ഓർക്കാട്ടേരി വരപ്പുറത്ത് സിനാൻ (12) എന്നിവരാണ് മരിച്ചത്. വില്ലേജ് ഓഫീസിന് പിന്നിലെ മൂരിയാട് പുഴ ഭാഗത്താണ് അപകടമുണ്ടായത്.നാലുപേരടങ്ങുന്ന സംഘം പുഴയിൽ നീന്തൽ പഠിക്കാനെത്തിയതായിരുന്നു. ഇതിനിടെ നാലുപേരും ഒഴുക്കിൽപ്പെട്ടു....
ഉത്സവകാലത്തും വരാനിരിക്കുന്ന ശബരിമല തീർത്ഥാടന സീസണിലും പച്ചക്കറികൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ കൃത്രിമ വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാർ വിപണി ഇടപെടൽ ശക്തമാക്കും. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനും ഉപഭോക്താക്കൾക്കും കർഷകർക്കും ന്യായമായ വില ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ്...
കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്കേറ്റു. മുന്നിൽ പോവുകയായിരുന്ന ബസിന്റെ പിൻഭാഗത്ത് മറ്റൊരു സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു....
ഭിന്നശേഷിക്കാരനായ യുവാവിനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വടകര പതിയാരക്കര സ്വദേശി കുളങ്ങര മുഹമ്മദ് റിനാസിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തോടെയാണ് പതിയാരക്കര നീലിയേലത്ത് കടവിന് സമീപം ആക്രമണമുണ്ടായത്.സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കലത്തപ്പമുക്ക് സ്വദേശി...
കോഴിക്കോട് പേരാമ്പ്രയില്‍ പലിശയ്ക്ക് പണം വായ്പ നല്‍കുന്നതിന്റെ പേരില്‍ വന്‍ തട്ടിപ്പെന്ന് പരാതി. കുറഞ്ഞ പലിശയ്ക്ക് പണം വായ്പ നല്‍കി മാസങ്ങൾക്ക് ശേഷം പലിശ ഉയര്‍ത്തുകയും പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുന്നതോടെ വീടും സ്ഥലവും തട്ടിയെടുക്കുന്നതാണ് രീതി. പയ്യോളി സ്വദേശിനി പി.ടി ഖദീജയെന്ന ഷരീഫയ്‌ക്കെതിരെയാണ്...
പൊലീസ് സബ് ഇൻസ്പെക്ടറുടെ യൂണിഫോം ധരിച്ച് എംഡിഎംഎ വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. ഫറോക്ക് ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് എംഡിഎംഎ, എയർ പിസ്റ്റൾ, ഹാൻഡ്‌കഫ്, എസ്.ഐയുടെ ഐഡി കാർഡ്, യൂണിഫോം ധരിച്ചുള്ള ഫോട്ടോ എന്നിവ പിടിച്ചെടുത്തു.ഡാൻസാഫ്...
ഓണക്കാലത്തെ 35 ദിവസത്തെ സപ്ലൈകോയുടെ വിറ്റുവരവ് 433.81 കോടി രൂപ. കഴിഞ്ഞ വർഷത്തെ ഓണക്കാലത്തെ 385 കോടി രൂപയെ അപേക്ഷിച്ച് 48.81 കോടി രൂപയുടെ വർധനയാണ് ഇത്തവണ ഉണ്ടായത്. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള കണക്കാണിത്.ഈ വർഷം ഓണം ഫെയറുകളിലും സപ്ലൈകോ...
കര്‍ഷകര്‍ക്ക് തിരിച്ചടിയായി രാസവളങ്ങളുടെ വിലയില്‍ വന്‍ വര്‍ധന. കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫാക്ടംഫോസ്, പൊട്ടാഷ്, തുരിശ് എന്നിവക്കാണ് പ്രധാനമായും വില വര്‍ധിച്ചത്. ഇറാന്‍ യുദ്ധവും കേന്ദ്രസര്‍ക്കാര്‍ രാസവള കമ്പനികള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി കുറച്ചതുമാണ് വില വര്‍ധനക്ക് കാരണം.കഴിഞ്ഞ ഫെബ്രുവരിയില്‍ 1425 രൂപയായിരുന്ന ഒരു...
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്.തുടർച്ചയായ മുന്നേറ്റത്തിൽ നിന്ന് നിക്ഷേപകർ ലാഭമെടുപ്പ് തുടങ്ങിയതോടെ വില്പനാ സമ്മർദ്ദം ശക്തമായതാണ് വിലയിടിവിന് കാരണമായത്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. പവന് 1,17,200 രൂപയിലും ഗ്രാമിന് 14,650 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.കഴിഞ്ഞ ദിവസം രണ്ട്...