സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വീണ്ടും തെരുവുനായ ആക്രമണം. തൃശൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ അമ്മയ്‌ക്കും മകൾക്കും പരിക്കേറ്റു. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകള്‍ ശ്രീക്കുട്ടി (22) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. തൃശൂര്‍ പുന്നയുര്‍കുളത്ത് മുക്കണ്ടത്ത് താഴം റോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.കടയിലേക്ക് നടന്നുപോകുന്നതിനിടെ...
ഭിന്നശേഷിക്കാരനായ പതിനൊന്നു വയസ്സുകാരനെ തെരുവ് നായകൾ കടിച്ചുകൊന്നു.മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുൽ റഹ്മയിൽ നൗഷാദിന്റെ മകൻ നിഹാൽ നൗഷാദി (11) നെയാണ് തെരുവ് നായകൾ കടിച്ചു കൊന്നത്. ധർമടം ജേസീസ് സ്പെഷ്യൽ സ്കൂൾ വിദ്യാർഥിയാണ്.ഞായറാഴ്ച വൈകിട്ട് അഞ്ചോടെ വീട്ടിൽനിന്ന് കുട്ടിയെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും പരിസരപ്രദേശങ്ങളിൽ...
മഴക്കാല പകർച്ചവ്യാധികൾ നേരിടാൻ സർക്കാർ ആശുപത്രികളിൽ സൗജന്യ വിതരണത്തിന്‌ 200 കോടി രൂപയുടെ മരുന്ന്‌ മെഡിക്കൽ സർവീസസ്‌ കോർപറേഷൻ സംഭരിച്ചു. പകർച്ചപ്പനി, എച്ച്‌ വൺ എൻ വൺ, എലിപ്പനി തുടങ്ങിയവയ്‌ക്കായി 45 ഇനം മരുന്നുകളാണ്‌ ആദ്യഘട്ടത്തിൽ കോർപറേഷൻ സംഭരണശാലകളിൽ എത്തിച്ചത്‌. കൂടാതെ 22. 44...
പാമ്പുകളുടെ പല വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറൽ ആകാറുണ്ട്. പല വീഡിയോകളും ഭയംകൊണ്ട് കണ്ടുപൂർത്തിയാക്കാൻ നമുക്ക് സാധിക്കാറുമില്ല. എന്നാൽ സോഷ്യൽമീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ കണ്ടാൽ ആരുടെയും ഉള്ളൊന്ന് പിടയും.ട്രാൻസ്‌ഫോമറിൽ കയറി ഷോക്കേറ്റ് ചത്ത പെരുമ്പാമ്പിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നത്. നാരങ്ങാനത്ത്...
റെയിൽവേയിലെ അടിസ്ഥാനസൗകര്യവികസനത്തിനും സുരക്ഷ വർധിപ്പിക്കാനുമായി മാറ്റിവെച്ച ഫണ്ട് വിനിയോഗിച്ചത് സുഖസൗകര്യങ്ങൾക്കെന്ന ഓഡിറ്റ് റിപ്പോർട്ട്. ഫൂട്ട് മസാജറും, ജാക്കറ്റുകളും, പൂന്തോട്ടം നിർമിക്കാനും മറ്റുമാണ് ഈ ഫണ്ടുകൾ ചിലവഴിച്ചത് എന്ന് റിപ്പോർട്ടിലെ വിവരങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ സമർപ്പിച്ച ‘ഡീറെയിൽമെന്റ് ഓഫ് ഇന്ത്യൻ റെയിൽവേയ്സ്’ എന്ന സി.എ.ജി...
തിരുവനന്തപുരം: അരിക്കൊമ്പൻ കന്യാകുമാരിയിൽ. അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നതായി റേഡിയോ കോളർ സന്ദേശം ലഭിച്ചെന്നാണ് റിപ്പോർട്ട്. തമിഴ്നാട് വനംവകുപ്പാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അപ്പർ കോതയാർ മുത്തു‍കുഴി വനമേഖലയിലാണ് അരിക്കൊമ്പനെ കഴിഞ്ഞ ദിവസം വനം വകുപ്പ് തുറന്നു വിട്ടത്. തമിഴ്നാട്–കേരള അതിർത്തിയോടു ചേർന്നുള്ള കോതയാർ...
ഇരുതലമൂരിയുമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറടക്കം ഏഴുപേര്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍ പിടിയില്‍. മാനത്തുമംഗലം ജംഗ്ഷന് സമീപത്തുവെച്ച് വില്‍പ്പന നടത്താന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് ഏഴംഗ സംഘം പിടിയിലായത്. പറവൂര്‍ വടക്കുംപുറം കള്ളംപറമ്പില്‍ പ്രശോഭ്,തിരുപ്പൂര്‍ സ്വദേശികള്‍ രാമു, ഈശ്വരന്‍, വയനാട് വേങ്ങപ്പള്ളി കൊമ്പന്‍ വീട്ടില്‍ നിസാമുദ്ദീന്‍, പെരിന്തല്‍മണ്ണ തൂത കാട്ടുകണ്ടത്തില്‍ മുഹമ്മദ്...
അഞ്ചുമുതൽ എട്ടുവരെ 3,52,730 നിയമലംഘനങ്ങൾതിരുവനന്തപുരം > എ ഐ കാമറ സ്ഥാപിച്ചശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്ക്‌ കുറഞ്ഞു. കേരളത്തിൽ ശരാശരി 12 റോഡ് അപകടമരണങ്ങളാണ് ദിവസേന ഉണ്ടാകുന്നത്. ഇതനുസരിച്ച്‌ നാല് ദിവസങ്ങളിൽ 48 മരണങ്ങൾ സംഭവിക്കേണ്ടതായിരുന്നു. എന്നാൽ 28 മരണങ്ങളാണ് എഐ കാമറ...
മറുനാടൻ മലയാളി” എന്ന മഞ്ഞപത്രത്തിന്റെ ഇരകളായ നിരവധി ആളുകൾ ബന്ധപ്പെടുന്നുണ്ടെന്ന്‌ പി വി അൻവർ എംഎൽഎ. അവർക്ക്‌ നേരിടേണ്ടി വന്ന ദുര:വസ്ഥകൾ അറിയിക്കുന്നുണ്ട്‌. ഇരകളായവർക്ക്‌ നിയമസഹായം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ ഹെൽപ്‌ഡെസ്‌ക്‌ തുറന്നതായും അൻവർ അറിയിച്ചു.പി വി അൻവറിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:Help Desk For Marunadan...
ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്‌ ഏകജാലക സംവിധാനത്തിൽ അപേക്ഷ സമർപ്പിച്ചത്‌ 4,58,773 കുട്ടികൾ. കൂടുതൽ അപേക്ഷ മലപ്പുറത്താണ്‌ –- 80,764. എസ്‌എസ്‌എൽസി ജയിച്ചവരിൽ 4,22,497 പേർ പ്ലസ്‌ വൺ പ്രവേശനത്തിന്‌ അപേക്ഷിച്ചപ്പോൾ സിബിഎസ്‌സി സിലബസ്‌ പഠിച്ച 24,350 പേർ തുടർപഠനം പൊതുവിദ്യാലയത്തിലാകാൻ അപേക്ഷിച്ചിട്ടുണ്ട്‌. ഐസിഎസ്‌ഇ...