ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ രാമനാട്ടുകര ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് 12 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടി. മണ്ണൂർ മുക്കം കടവത്ത് കുന്നത്ത് വീട്ടിൽ അജ്മൽ റോഷൻ (32) ആണ് പിടിയിലായത്.കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി.സി. ചാക്കോയുടെ നേതൃത്വത്തിലുള്ള...
പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളൂരുവിനെ ഒഴിവാക്കി മൈസൂർ ഡിവിഷനിൽ ഉൾപ്പെടുത്തിയ റെയിൽവേയുടെ നടപടിയെ തുടർന്ന് മലബാറിലെ ട്രെയിൻ സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരാൻ സാധ്യത. മലബാർ എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ് ഉൾപ്പെടെ മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ സമയക്രമം...
കമ്മത്ത് ലൈനിലെ സ്വർണ തട്ടിപ്പിൽ പ്രതിയെ പിടികൂടാനാകാത്ത പൊലീസ് അനാസ്ഥക്കെതിരെ വ്യാപാരികൾ. സംഭവം നടന്ന് 26 ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച കടകളടച്ച് ഹർത്താൽ ആചരിക്കുമെന്ന് കമ്മത്ത്ലൈൻ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു....
സംസ്ഥാനത്ത് സ്വർണവില പവന് 1,20,000ലേക്ക് കുതിക്കുന്നു. ഇന്നും സ്വർണവില വർധിക്കുകയാണ് ഉണ്ടായത്. ഒരു ഗ്രാമിന് 140 രൂപയാണ് ഇന്ന് വർധിച്ചത്. 14,950 രൂപയാണ് വിപണിവില. പവന് 1120 രൂപയാണ് വർധിച്ചത്. ₹1,19,600 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വർണത്തിനും വില കൂടി. ഒരു ഗ്രാമിന്...
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി മുതല്‍ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉണ്ടാവും. രോഗികൾക്ക് സാമ്പത്തിക നഷ്ടവും ഒഴിവാക്കാനും മെഡിക്കൽ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകൾ തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.സർജറി, ഓർത്തോ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്...
ബെംഗളൂരുവില്‍ റാപിഡോയില്‍ യാത്ര ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ സാനി കൃഷ്ണയെ രണ്ട് മാസമായിട്ടും തിരിഞ്ഞ് നോക്കാതെ റാപിഡോ കമ്പനി. കോഴിക്കോട് കുന്ദമംഗലം സ്വദേശി സാനി കൃഷ്ണയ്ക്കാണ് ജൂണ്‍ 17 ന് അപകടം ഉണ്ടായത്. അപകടത്തിൽ സാരമായി പരിക്കേറ്റ സാനിയ്ക്ക് ചികിത്സയ്ക്ക് മാത്രം വലിയ...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം 23 മുതല്‍ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 23-ാം തീയതി നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. 24-ാം...
കൊടുവള്ളിയില്‍ വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പന്ത്രണ്ടുകാരനെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പരാതി ഒഴിവാക്കാന്‍ ശ്രമിച്ച് പ്രതികളുടെ കുടുംബം. കുട്ടിയുടെ സഹോദരന് പ്രതികളുടെ ബന്ധു അയച്ച ശബ്ദ സന്ദേശം പുറത്തുവന്നു. എങ്ങനെയെങ്കിലും പ്രശ്‌നം പരിഹരിക്കണമെന്നും കുട്ടിക്ക് എന്ത് വേണമെങ്കിലും വാങ്ങിക്കൊടുക്കാമെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. പരാതി ഒഴിവാക്കിയാല്‍...
തെരുവുനായ നിയന്ത്രണത്തിന് കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ പേരിൽ ഇറങ്ങിയ വ്യാജപോസ്റ്ററിൽ വട്ടംകറങ്ങി ജീവനക്കാരൻ. കോർപ്പറേഷൻ എ.ബി.സി. കേന്ദ്രത്തിലെ ജീവനക്കാരന്റെ നമ്പർ വെച്ചാണ് പോസ്റ്റർ പ്രചരിച്ചത്.തെരുവുനായ ശല്യം ഉണ്ടെങ്കിൽ രാവിലെ ആറുമുതൽ ഒന്നുവരെയുള്ള സമയത്ത് അറിയിക്കാമെന്നായിരുന്നു പോസ്റ്റർ. ഇതോടെ ജീവനക്കാരന് ഇടവേളയില്ലാതെ ഫോൺ വരാൻ തുടങ്ങി. കോഴിക്കോടിന്...
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചു. നരിക്കുനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ തലക്കുളത്തൂർ സ്വദേശി പി.ടി.ഷനൽ (40) ആണ് മരിച്ചത്.തലക്കുളത്തൂർ-നരിക്കുനി റോഡിൽ ചെങ്ങോട്ടുപൊയിലിൽ രണ്ട് ദിവസം മുൻപായിരുന്നു അപകടം. ഷനൽ സഞ്ചരിച്ച ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ...