പാലക്കാട് ഡിവിഷൻ വിഭജിച്ചു; ട്രെയിൻ സമയത്തിലും മാറ്റത്തിന് സാധ്യത

MTV News 0
Share:

പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളൂരുവിനെ ഒഴിവാക്കി മൈസൂർ ഡിവിഷനിൽ ഉൾപ്പെടുത്തിയ റെയിൽവേയുടെ നടപടിയെ തുടർന്ന് മലബാറിലെ ട്രെയിൻ സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരാൻ സാധ്യത. മലബാർ എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ് ഉൾപ്പെടെ മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ സമയക്രമം ഇനി മൈസൂർ ഡിവിഷനായിരിക്കും തീരുമാനിക്കുക.ട്രെയിനുകളുടെ യാത്രാദൂരം വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലും മൈസൂർ ഡിവിഷന് തീരുമാനമെടുക്കാനാകും. മംഗളൂരുവിൽ നിന്ന് സർവീസ് ആരംഭിക്കുന്നതിനാൽ പാലക്കാട് ഡിവിഷന് ഇനി യാത്രക്കാർക്ക് എമർജൻസി ക്വാട്ട അനുവദിക്കാനാകില്ല. ട്രെയിനുകളുടെ മെയിന്റനൻസിനുള്ള സൗകര്യങ്ങളും പാലക്കാട് ഡിവിഷന് നഷ്ടപ്പെടും. പുതിയ ട്രെയിൻ സർവീസുകൾ ലഭിക്കുന്നതിലും ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.പനമ്പൂർ ഗുഡ്‌സ് യാർഡ് നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തിലും ഗണ്യമായ കുറവുണ്ടാകുമെന്നാണ് ആശങ്ക. പാലക്കാട് ഡിവിഷനെ വിഭജിച്ച് മംഗളൂരുവിനെ മൈസൂർ ഡിവിഷനിലേക്ക് മാറ്റാനുള്ള ഉത്തരവ് റെയിൽവേ ബോർഡ് ഇന്നലെയാണ് പുറത്തിറക്കിയത്.മംഗളൂരുവിനെ മൈസൂർ ഡിവിഷനിലേക്ക് മാറ്റുന്നതോടെ റെയിൽവേ വരുമാനത്തിൽ ഏകദേശം 60 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.

Share:
പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളൂരുവിനെ ഒഴിവാക്കി മൈസൂർ ഡിവിഷനിൽ ഉൾപ്പെടുത്തിയ റെയിൽവേയുടെ നടപടിയെ തുടർന്ന് മലബാറിലെ ട്രെയിൻ സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരാൻ സാധ്യത. മലബാർ എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ് ഉൾപ്പെടെ മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ സമയക്രമം ഇനി മൈസൂർ ഡിവിഷനായിരിക്കും തീരുമാനിക്കുക.ട്രെയിനുകളുടെ യാത്രാദൂരം വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലും മൈസൂർ ഡിവിഷന് തീരുമാനമെടുക്കാനാകും. മംഗളൂരുവിൽ നിന്ന് സർവീസ് ആരംഭിക്കുന്നതിനാൽ പാലക്കാട് ഡിവിഷന് ഇനി യാത്രക്കാർക്ക് എമർജൻസി ക്വാട്ട അനുവദിക്കാനാകില്ല. ട്രെയിനുകളുടെ മെയിന്റനൻസിനുള്ള...പാലക്കാട് ഡിവിഷൻ വിഭജിച്ചു; ട്രെയിൻ സമയത്തിലും മാറ്റത്തിന് സാധ്യത