രാമനാട്ടുകരയിൽ 12 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

MTV News 0
Share:

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ രാമനാട്ടുകര ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് 12 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടി. മണ്ണൂർ മുക്കം കടവത്ത് കുന്നത്ത് വീട്ടിൽ അജ്മൽ റോഷൻ (32) ആണ് പിടിയിലായത്.കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി.സി. ചാക്കോയുടെ നേതൃത്വത്തിലുള്ള ഡാൻസാഫും ഫറോക്ക് സബ് ഇൻസ്പെക്ടർ മിഥുന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.നഗരത്തിലെ മൊത്തവിതരണക്കാരിൽ നിന്ന് വലിയ അളവിൽ എംഡിഎംഎ ശേഖരിച്ച് ചെറിയ പോളിത്തീൻ കവറുകളിലാക്കി പ്രദേശത്തെ യുവാക്കൾക്ക് ആവശ്യാനുസരണം എത്തിച്ചുനൽകുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. കുറച്ചുകാലമായി ഇയാൾ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു.രണ്ടുവർഷത്തോളമായി ലഹരി ഉപയോഗിച്ചുവരുന്ന ഇയാൾ പിന്നീട് ലഹരി വിൽപ്പനയിലേക്ക് കടന്നതായും പോലീസ് അറിയിച്ചു. പ്രതി ഉൾപ്പെട്ട ലഹരി മരുന്ന് സംഘത്തെക്കുറിച്ച് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സംഘത്തിലെ മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കി.ഓണം പ്രമാണിച്ച് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം നഗരത്തിൽ രാത്രികാലങ്ങളിൽ ഡാൻസാഫും പോലീസും ശക്തമായ നിരീക്ഷണം നടത്തിവരികയാണ്.ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അഖിലേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ലതീഷ്, സരുൺ, ശ്രീശാന്ത്, തൗഫീഖ്, അഭിജിത്ത്, മഷൂർ, ഫറോക്ക് സബ് ഇൻസ്പെക്ടർ മിഥുൻ, ആഷിദ്, യശ്വന്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share:
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ രാമനാട്ടുകര ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് 12 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടി. മണ്ണൂർ മുക്കം കടവത്ത് കുന്നത്ത് വീട്ടിൽ അജ്മൽ റോഷൻ (32) ആണ് പിടിയിലായത്.കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി.സി. ചാക്കോയുടെ നേതൃത്വത്തിലുള്ള ഡാൻസാഫും ഫറോക്ക് സബ് ഇൻസ്പെക്ടർ മിഥുന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.നഗരത്തിലെ മൊത്തവിതരണക്കാരിൽ നിന്ന് വലിയ അളവിൽ എംഡിഎംഎ ശേഖരിച്ച് ചെറിയ പോളിത്തീൻ കവറുകളിലാക്കി പ്രദേശത്തെ യുവാക്കൾക്ക് ആവശ്യാനുസരണം എത്തിച്ചുനൽകുന്നതാണ്...രാമനാട്ടുകരയിൽ 12 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ