കൊച്ചി: കണ്ണപുരത്തെ ഡിഐഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ.കുറ്റക്കാരാണെന്ന് കോടതി വിധിച്ച ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം വിധിച്ചു. പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. 19 വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തില്‍ 10 പ്രതികളായിരുന്നു ഉണ്ടായിരുന്നത്....
ദില്ലി: മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്‍റ് അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍. വധശിക്ഷക്ക് അംഗീകാരം നല്‍കിയത് ഹൂതി സുപ്രീം കൗണ്‍സിലാണെന്നും ദില്ലിയിലെ യെമന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. യെമന്‍ പ്രസിഡന്‍റ് വധശിക്ഷക്ക് അംഗീകാരം നല്‍കിയെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു എംബസി. നിമിഷ പ്രിയയുടെ വധശിക്ഷ...
പുത്തൂര്‍: പാലക്കാട് പൂട്ടിയിട്ട വീട്ടില്‍ മോഷണം. പുത്തൂര്‍ ചൊക്കനാഥപുരം റോസ് ഗാര്‍ഡന്‍സില്‍ എം പ്രകാശിന്റെ ഉടമസ്ഥതയിലുള്ള ‘പവിത്രം’ വീട്ടിലാണ് മോഷണം നടന്നത്. സ്വിഫ്റ്റ് ഡിസയര്‍ കാറും 20 പവന്‍ സ്വര്‍ണവും 75,000 രൂപയും മോഷണം പോയി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പ്രകാശും കുടുംബവും...
ബംഗളൂരുവിന് പിന്നാലെ ചെന്നൈയിലും എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ടു കുട്ടികൾക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ അഞ്ചു കുട്ടികൾക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളില്‍ രണ്ട് കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തേനംപെട്ട് സ്വകാര്യ ആശുപത്രിയിൽ പനിക്കും ചുമക്കും ചികിത്സ...
നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ജാമ്യം ലഭിച്ച പി വി അന്‍വര്‍ എംഎല്‍എ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ഏഴരയോടെ തവനൂര്‍ സബ് ജയിലില്‍ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയില്‍മോചനം സാധ്യമായത്. അന്‍വറിനെ സ്വീകരിക്കാന്‍ ഡിഎംകെ...
എരുവേലി: എറണാകുളം ചോറ്റാനിക്കരയില്‍ പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. എരുവേലിയിലാണ് സംഭവം. കേടായ ഫ്രിഡ്ജിനുള്ളില്‍ ബിഗ് ഷോപ്പറില്‍ സൂക്ഷിച്ച നിലയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. എൻഎം വിജയൻ്റെ കുടുംബം ഇരുപത് വര്‍ഷമായി ഈ വീട് പൂട്ടിക്കിടക്കുകയായിരുന്നു. ആള്‍താമസമില്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്നു ഈ...
കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്കിൽ അശ്ലീല കമന്റ് രേഖപ്പെടുത്തിയ കേസിൽ ആദ്യ അറസ്സ്റ് രേഖപ്പെടുത്തി പൊലീസ്. പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ അല്പസമയത്തിനകം സ്റ്റേഷനിൽ എത്തിക്കും. കുമ്പളം സ്വദേശി ഷാജി ആണ് പിടിയിലായത്. ഇയാളെ സ്റ്റേഷനിൽ എത്തിച്ചു. കൂടുതൽ അറസ്റ്റ് ഉണ്ടാകുകയെന്നും...
ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നാല് പേർ മരിച്ചു. വേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് മറിഞ്ഞത്. മുപ്പതടിയോളം താഴ്ച്ചയില്‍ മരത്തില്‍ ബസ് തട്ടിനില്‍ക്കുകയായിരുന്നു. ഹൈവേ പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം...
നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എയെ തവനൂര്‍ സബ് ജയിലില്‍ എത്തിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അന്‍വറിന് പുറമേ ഡിഎംകെ പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, മുസ്തഫ പട്ടാമ്പി,...
ആളൂരിൽ അമ്മയെയും മകളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തലോർ സ്വദേശി കണ്ടംകുളത്തി വീട്ടിൽ സുജിത്തിന്‍റെ ഭാര്യ സുജി (32), 5 വയസ്സുള്ള മകൾ നക്ഷത്ര എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആളൂരിൽ നിന്ന് പോട്ടയിലേക്കുള്ള വഴിയിലുള്ള വാടക ഫ്ലാറ്റിലാണ് ഇവരെ മരിച്ച നിലയിൽ...