കൊച്ചി: ഉമാ തോമസ് എംഎൽഎയ്ക്ക് ഉണ്ടായിട്ടുള്ളത് ഗുരുതര പരിക്കുകളെന്ന് മെഡിക്കൽ സംഘം. തലച്ചോറിനും ശ്വാസകോശത്തിനും പരിക്കുകളുണ്ടെന്നും വാരിയെല്ലിനും മുഖത്തും പരിക്കുകളുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു എംഎൽഎ ഇപ്പോഴും അബോധാവസ്ഥയിൽ ആണെന്നും ഡോക്ടർമാർ പറഞ്ഞു. അടിയന്തര ശസ്ത്രക്രിയ ഇപ്പോഴില്ല. ആരോഗ്യനില തൃപ്തികരമാണെന്ന് ഇപ്പോൾ പറയാനാകില്ല എന്നും എംഎൽഎയെ...
ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ ജാമ്യം ലഭിച്ച ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ജനുവരി മൂന്ന് വരെയാണ് ഉമറിന് ജാമ്യം. കഴിഞ്ഞയാഴ്ചയായിരുന്നു ഡല്‍ഹി കോടതി ഉമറിന് ജാമ്യം അനുവദിച്ചത്. പത്ത് ദിവസം ആവശ്യപ്പെട്ടിരുന്നെങ്കിലും...
ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്തയിൽ പ്രതികരിച്ച് കായംകുളം എംഎൽഎ യു പ്രതിഭ. വാർത്ത വ്യാജമാണെന്ന് യു പ്രതിഭ എംഎൽഎ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. മകൻ സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നപ്പോൾ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും യു പ്രതിഭ പറഞ്ഞു.  വാർത്ത...
കൊച്ചി: ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ. ആലുവ ജോയിന്റ് ആർ ടി ഓഫീസിലെ എംവിഐ താഹിറുദ്ദീനാണ് വിജിലൻസ് പിടിയിലായത്. ഇന്ന് വൈകിട്ട് 5.30യോട് കൂടിയാണ് സംഭവം.7000 രൂപ കൈക്കൂലി വാങ്ങുമ്പോളാണ് ഇയാൾ പിടിയിലായത്.
ക്ഷേമ പെൻഷൻ അനർഹമായി കൈപ്പറ്റിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടിയെടുത്തു.അനർഹമായി പണം കൈപ്പറ്റിയ 29 ജീവനക്കാരെ സസ്പെൻഡ് ചെയ്യുന്നതായി അറിയിച്ച് ഉത്തരവായി. പണം തട്ടിയ കൃഷി വകുപ്പിലെ ജീവനക്കാർക്കെതിരെയാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവരിൽ നിന്നും കൈപ്പറ്റിയ തുക 18% പലിശ സഹിതം ഈടാക്കുമെന്നാണ് സർക്കാർ...
കൊച്ചി: ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കും. ഗാലാ ഡി കൊച്ചി ഗ്രൗണ്ടില്‍ സ്ഥാപിച്ച പാപ്പാഞ്ഞിയെയാണ് കത്തിക്കുക. അതേ സമയം ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ കൊച്ചി കാര്‍ണിവല്‍ കമ്മിറ്റി സ്ഥാപിച്ചിരിക്കുന്ന പാപ്പാഞ്ഞിയെ കത്തിക്കില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മരണത്തില്‍ അനുശോചനം...
കോഴിക്കോട്: ഡിഎംഒ ആയി ചുമതലയേറ്റ് ഡോക്ടർ എൻ രാജേന്ദ്രൻ. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചുമതല ഏറ്റെടുക്കുന്നത്. ഹൈക്കോടതി ഉത്തരവ് തനിക്ക് അനുകൂലമാണെന്നും മറ്റൊന്നും പറയാനില്ലെന്നും ഡിഎംഒ പ്രതികരിച്ചു. ട്രൈബ്യൂണൽ ഉത്തരവ് താൻ ശരിയായ ദിശയിലാണ് മനസ്സിലാക്കിയത്. അതുതന്നെയാണ് കോടതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു....
കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഐഎം മുൻ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. 9,11, 12, 13, 16, 18, 17, 19, 23, 24 എന്നീ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. സിപിഐഎം മുൻ ലോക്കൽ...
കാസർകോട്: പെരിയയിൽ രണ്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ കോടതി ഇന്ന് വിധി പറയും. 2019 ഫെബ്രുവരി 17ന് കോൺ​ഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. 270 സാക്ഷികളാണ് കേസിലുള്ളത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് ആണ്...
ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി മാർച്ച് ആറു മുതൽ ഒമ്പതുവരെ മൂന്ന്‌ പതിറ്റാണ്ടിന്‌ ശേഷം കൊല്ലത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം കെഎൻ ബാലഗോപാൽ ചെയർമാനായും ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ സെക്രട്ടറിയായും 1001...