സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ത്രിതല പഞ്ചായത്തും ചേർന്ന് ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്‌റ്റിവൽ രാജ്യന്തര വൈറ്റ് വാട്ടർ കയാക്കിങ്...
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലഹരി നൽകി ക്രൂരപീഡനത്തിനിരയാക്കിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി ബാലുശ്ശേരി ഉണ്ണികുളം സ്വദേശി താടികിരൺ അറസ്റ്റിൽ.പുള്ളാവൂരിലെ ലോഡ്ജ് വളഞ്ഞാണ് എലത്തൂർ പൊലീസ് പ്രതിയെ പിടികൂടിയത്. 18 വയസ്സിന് താഴെ പ്രായമുള്ള കർണാടക സ്വദേശിയായ പെൺകുട്ടിയും പിടിയിലാവുമ്പോൾ പ്രതിയുടെ കൂടെ ഉണ്ടായിരുന്നു. കുട്ടിയെ പൊലിസ്...
കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബസിലുണ്ടായ 26 പേര്‍ക്കും പരിക്കേറ്റു. ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടമുണ്ടായ ഉടന്‍ തന്നെ...
വടകര എംഡിഎംഎ കേസിലെ അധ്യാപികമാരുടെ അറസ്റ്റില്‍ കൂടുതല്‍ കണ്ടെത്തലുകള്‍. ലഹരി സംഘം സാമ്പത്തിക ഇടപാടിന് സ്ത്രീകളെ മറയാക്കിയെന്നാണ് കണ്ടെത്തല്‍. സാമ്പത്തിക ഇടപാടിനായി ഉപയോഗിച്ചത് നേരത്തെ അറസ്റ്റിലായ അധ്യാപികമാരുടെ അക്കൗണ്ടുകളാണെന്നും എംഡിഎംഎ വലിയ അളവില്‍ വാങ്ങിയതും വിറ്റതും ഇവരുടെ അക്കൗണ്ടുകളിലൂടെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ മറ്റൊരു അധ്യാപികയും...
സംസ്ഥാനത്ത് ഇന്ന് നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കും.നാളെ എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളിൽ...
​കോഴിക്കോട് മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തി വന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂരാച്ചുണ്ട് ചെറുകാട് സ്വദേശി കാപ്പുമുക്ക് വീട്ടിൽ കാവ്യയാണ് വടകര പോലീസിന്റെ പിടിയിലായത്. അധ്യാപികയായ കാവ്യയുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ ലഹരിപ്പണമാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു.ലഹരി സംഘത്തിലെ പ്രധാന...
  മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പ്രചാരണാര്‍ഥം ഓമശ്ശേരി ഗ്രാമപഞ്ചായത്തും സമീക്ഷ ഓമശ്ശേരിയും ചേര്‍ന്ന് സംഘടിപ്പിച്ച മഡ് ഫുട്‌ബോള്‍ മത്സരവും മീന്‍ ചവിട്ടിപ്പിടിത്തവും ആവേശമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി കെ ഗംഗാധരന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
    ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 69 കേസുകളിലായി 78 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 7916 ആയി ഉയര്‍ന്നു. ആകെ 8514 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 6377.012...
  സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളിൽ ആദ്യ ലക്ഷ്യത്തിൽ റെക്കോർഡ് നേട്ടവുമായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്. അരലക്ഷം മുൻഗണന റേഷൻകാർഡുകൾ നൽകുന്ന പദ്ധതിയാണു റെക്കോഡ് ലക്ഷ്യം നേടിയത്. അരലക്ഷം കാർഡുകൾ നൽകാനാണു ലക്ഷ്യമിട്ടതെങ്കിലും 73,024 അപേക്ഷകൾ അംഗീകരിച്ചതായി ഭക്ഷ്യമന്ത്രി അനൂപ്...
നാദാപുരം, കല്ലാച്ചി ടൗൺ കേന്ദ്രീകരിച്ച് വൻതോതിൽ പുകയില ഉത്പന്നങ്ങളുടെ വിൽപന നടത്തുന്നതായി പരാതി. പെട്ടിക്കടകളും, തകർന്നു വീഴാറായ വാടക കുറഞ്ഞ കെട്ടിടങ്ങളുമാണ് ഇത്തരം വിൽപനക്കാരുടെ കേന്ദ്രം. നാദാപുരം മത്സ്യമാർക്കറ്റിനോട് ചേർന്ന കെട്ടിടം ഇത്തരം വിൽപന വസ്തുക്കളുടെ കേന്ദ്രമായിട്ട് നാളേറെയായി. നടപ്പാതയിലൂടെ മാർക്കറ്റ് പരിസരത്തേക്കുള്ള വഴി...