മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: ‘സൺഡേ ഫൺ റൈഡ്‘ സംഘടിപ്പിച്ചു

MTV News 0
Share:

 

സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ത്രിതല പഞ്ചായത്തും ചേർന്ന് ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്‌റ്റിവൽ രാജ്യന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിൻ്റെ പ്രചാരണാർഥം ‘സൺഡേ ഫൺ റൈഡ്’ ബുള്ളറ്റ് യാത്ര സംഘടിപ്പിച്ചു. കാലിക്കറ്റ് ബുള്ളറ്റ് ക്ലബിന്റെയും ഫോഗി മൗണ്ടൻ അമ്യൂസ്മെന്റ് പാർക്ക് ആൻഡ് റിസോർട്ടിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ കോഴിക്കോട് ബീച്ചിൽ നിന്നാരംഭിച്ച യാത്രയുടെ ഉദ്ഘാടനം കെ ജയന്ത് എം.എൽ.എ നിർവഹിച്ചു. കാലിക്കറ്റ് ബുള്ളറ്റ് ക്ലബ് പ്രസിഡന്റ് എം.കെ അനിൽകുമാർ അധ്യക്ഷനായി. അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, റിവർ ഫെസ്റ്റിവൽ കോഓഡിനേറ്റർമാരായ പോൾസൺ അറയ്ക്കൽ, ബെനീറ്റോ ചാക്കോ എന്നിവർ സംസാരിച്ചു. കാലിക്കറ്റ് ബുള്ളറ്റ് ക്ലബ് ഭാരവാഹികളായ ഒ കെ ഷഹീർ, ബി.കെ സുർജിത് സിങ്, കെ.എ അഭിലാഷ്, മനാഫ്, അഷ്റഫ്, എന്നിവർ റാലിക്ക് നേത്യത്വം നൽകി.മാനാഞ്ചിറ-കുന്ദമംഗലം-ആർ.സി.സി-മുക്കം-തിരുവമ്പാടി-കൂടരഞ്ഞി-കക്കാടംപൊയിൽ-തുഷാരഗിരി-പുലിക്കയം കയാക്കിങ് സെന്റർ എന്നിവിടങ്ങളിലൂടെയുള്ള യാത്ര കോടഞ്ചേരി ടൗണിൽ സമാപിച്ചു. സമാപന ചടങ്ങ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിൻസന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് അംഗം ബേബി വളയത്തിൽ, മലബാർ റിവർ ഫെസ്റ്റിവൽ കോഓഡിനേറ്റർമാരായ പോൾസൺ അറക്കൽ, ബെനിറ്റോ ചാക്കോ എന്നിവർ സംസാരിച്ചു.മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചാരണവും ജില്ലയിലെ സാഹസിക വിനോദസഞ്ചാര സാധ്യതകൾ ജനങ്ങളിലെത്തിക്കുകയും ലക്ഷ്യമിട്ടാണ് ‘സൺഡേ ഫൺ റൈഡ്‘ സംഘടിപ്പിച്ചത്.

Share:
  സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ത്രിതല പഞ്ചായത്തും ചേർന്ന് ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്‌റ്റിവൽ രാജ്യന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിൻ്റെ പ്രചാരണാർഥം ‘സൺഡേ ഫൺ റൈഡ്’ ബുള്ളറ്റ് യാത്ര സംഘടിപ്പിച്ചു. കാലിക്കറ്റ് ബുള്ളറ്റ് ക്ലബിന്റെയും ഫോഗി മൗണ്ടൻ അമ്യൂസ്മെന്റ് പാർക്ക് ആൻഡ് റിസോർട്ടിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ കോഴിക്കോട് ബീച്ചിൽ...മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: ‘സൺഡേ ഫൺ റൈഡ്‘ സംഘടിപ്പിച്ചു