കൊയിലാണ്ടിയിൽ ഹരിത കർമ്മ സേനയോട് ക്രൂരത. ജീവനുള്ളപെരുമ്പാമ്പിനെ ചാക്കിലാക്കി മാലിന്യത്തിനൊപ്പം നിക്ഷേപിച്ചു. ചാക്ക് തുറന്ന ജീവനക്കാർക്ക് നേരെ പാമ്പ് ചാടുകയായിരുന്നു. കൊയിലാണ്ടി നഗരസഭയിലെ ഹരിതകര്‍മ സേനയ്ക്കാണ് ദുരനുഭവം.തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഹരിത കർമ്മ സേനാംഗം ഹരിത പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയിൽ പാമ്പുകളെ കാണാറുണ്ടെങ്കിലും, ഇത്തരത്തില്‍ ബോധപൂര്‍വ്വം...
സംസ്ഥാനത്ത് എഐ ക്യാമറകള്‍ വീണ്ടും കണ്ണ് തുറന്നു. കെല്‍ട്രോണുമായി ധാരണയിലെത്തിയതോടെ എംവിഡി ക്യാമറകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായിരിക്കുകയാണ്. ജിയോ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഗതാഗത മന്ത്രിയുടെ ഇടപെടലിലാണ് പ്രശ്‌നപരിഹാരമായത്. ഇതോടെ ക്യാമറ വഴിയുളള ഫൈന്‍ ചുമത്തല്‍ തുടങ്ങിയിട്ടുണ്ട്.എംവിഡി റോഡുകലില്‍ സ്ഥാപിച്ചിരുന്ന 726 ക്യാമറകളാണ് പ്രവർത്തനം നിലച്ചിരുന്നത്. 55...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്പൻ ഇടിവ് . ഗ്രാമിന് 170 രൂപ കുറഞ്ഞ് 13230 രൂപയിലും, പവന് 1360 രൂപയുടെ കുറവോടെ 1,05,840 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പണിക്കൂലി ഉൾപ്പെടെ ഇന്നത്തെ നിരക്കിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏകദേശം 1,19,900 രൂപ...
നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ. സപ്ലൈക്കൊ ഉൽപ്പന്നങ്ങളുടെ പുതിയ പരസ്യത്തിലാണ് ട്രോൾ. ‘നിലവാരത്തിൽ നീറ്റ് ലീക്കില്ലാത്ത പാക്ക് ‘ എന്നതാണ് പുതിയ പരസ്യത്തിലെ വാചകം. അതേസമയം, നീറ്റ് പരീക്ഷ ക്രമക്കേടിൽ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുകയാണ്.
കോഴിക്കോട് പാളയം മാർക്കറ്റ് കെട്ടിടം പൊളിച്ചുമാറ്റണമെന്ന എൻ ഐ ടി റിപ്പോര്‍ട്ടിന് പിന്നാലെ മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റാനുള്ള നീക്കം ശക്തമാക്കി കോര്‍പറേഷന്‍ . കോര്‍പറേഷനെ സഹായിക്കാന്‍ വേണ്ടിയുണ്ടാക്കിയ തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണിതെന്ന് പ്രതിപക്ഷവും വ്യാപാരികളും ആരോപിച്ചു.  വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടം ഇനി നവീകരിക്കാനോ അറ്റകുറ്റപ്പണി...
കോഴിക്കോട് പാളയത്ത് ബന്ധുവായ യുവാവിനെ പ്രതി ദീപക്ക് കൊലപ്പെടുത്തിയത്തിന് പിന്നിൽ ദീർഘകാലത്തെ പകയും ലഹരി നൽകിയ ക്രൂരതയുമാണെന്ന് പൊലീസ്. ഞായറാഴ്ച രാത്രി ബിജുവിനെ വകവരുത്താൻ ദീപക് എത്തിയത് സ്വന്തം സഹോദരന്റെ വെള്ള ടീഷർട്ട് ധരിച്ചായിരുന്നു. ലഹരി ഉപയോഗത്തെച്ചൊല്ലി വീട്ടിൽ സ്ഥിരം വഴക്കുണ്ടാക്കാറുള്ള ദീപക്കിന് ചേട്ടനോട്...
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ജൂലൈ മാസത്തെ പെന്‍ഷനാണ് വെള്ളിയാഴ്ച കൊടുത്ത് തുടങ്ങുന്നത്. ഇതിനായി സര്‍ക്കാര്‍ 1095 കോടി രൂപ അനുവദിച്ചു.പെന്‍ഷന്‍ തുക ഓഗസ്റ്റ് മൂന്നിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ ക്ഷേമ നിധി ബോര്‍ഡുകളിലെ പെന്‍ഷനും നാളെ...
പ്ലസ് ടു സേ പരീക്ഷാഫലം മറ്റന്നാൾ പ്രസിദ്ധീകരിക്കും.ഫലം വൈകുന്നു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്.ജൂലൈ മൂന്നിന് പരീക്ഷകൾ പൂർത്തിയാക്കിയെങ്കിലും പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തിയതി മൂന്ന് തവണ മാറ്റിവെച്ചിരുന്നു.ഫലം പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് കോളജ് പ്രവേശന നടപടികൾ പുരോഗമിക്കവേ ഒരു ലക്ഷത്തോളം...
ആരോഗ്യത്തിന് നല്ലതല്ലെങ്കിലും ഒഴിച്ച് നിർത്താൻ ആവാത്തതാണ് പഞ്ചസാര. എഥനോൾ ഇന്ധനത്തിൻ്റെ ഉൽപാദനം ആരംഭിച്ചതോടെ പഞ്ചസാര വിലയും കൂടി. 50 രൂപയ്ക്ക് മുകളിൽ ആണ് മൊത്തവ്യാപാര വിപണിയിൽ പഞ്ചസാരയുടെ വില.കഴിഞ്ഞയാഴ്ച വരെ 44 രൂപയുണ്ടായിരുന്ന പഞ്ചസാരക്ക് ഇപ്പോൾ വില 51 രൂപയാണ്. കേരളത്തിലേക്ക് പ്രധാനമായും പഞ്ചസാര...
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 13,500 രൂപയായി. 560 രൂപ ഉയര്‍ന്ന് 1,08,000 രൂപയാണ് പവന്‍വില. ഇന്നലെ പവന് ഒറ്റയടിക്ക് 1680 രൂപ വര്‍ധിച്ചിരുന്നു. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 60 രൂപ വര്‍ധിച്ച് 11,095 രൂപയായി. 14...