മാവൂർ:ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന തിരികെ സ്കൂളിലേക്ക് ക്യാമ്പയിൻ നായർ കുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. സ്ത്രീ ശാക്തീകരണ ലക്ഷ്യം വെച്ച് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ നായർ കുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന തിരികെ...
ബിജെപി മാവൂർ പഞ്ചായത്ത് കമ്മറ്റി മാവൂർ കട്ടാങ്ങൾ റോഡിന്റെ ദുരവസ്ഥക്കെതിരെ പ്രതിക്ഷേധ പ്രകടനവും ധർണയും നടത്തി പ്രസ്തുത പരിപാടി ബിജെപി സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി ഉത്ഘാടനം ചെയ്തു ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ ആദ്യക്ഷനായ പരിപാടിയിൽ ഹരിനാരായണൻ മുല്ലപ്പള്ളി, സുനോജ്...
മാവൂർ :മുസ്‌ലിം ജമാഅത്ത് മാവൂർ സർക്കിൾ എക്സിക്യൂട്ടീവ് മെമ്പറും, താത്തൂർ ജുമാ മസ്ജിദ് ട്രഷറർ , പനങ്ങോട് മസ്ജിദ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരുന്ന പനങ്ങോട് വി കെ അബ്ദുൽ കരീം ഹാജി മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം ഇന്നു രാത്രി 11.30 ന്...
കട്ടാങ്ങൽ:സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നു എം എ മലയാളം പരീക്ഷിയിൽ രണ്ടാം റാങ്ക് കരസ്ഥ മാക്കി നാടിന്റെ അഭിമാനമായി മാറിയ ചിറ്റാരിപ്പിലാക്കൽ എൻ പി ധന്യശ്രീയെ പാഴൂർ യൂത്ത് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. ചടങ്ങിൽ സാലിം പാഴൂർ ഉപഹാരം നൽകി വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ...
സ്കൂട്ടർ മറിഞ്ഞ് മാധ്യമ പ്രവർത്തകനും മകൾക്കും സാരമായ പരിക്ക്. മുക്കം: ഊട്ടി- കോഴിക്കോട് പാതയുടെ ഭാഗമായ എരഞ്ഞിമാവ്- കൂളിമാട് റോഡിലും കോട്ടമ്മൽ ചെറുവാടി റോഡിലും നവീകരണ പ്രവൃത്തി മൂലം അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം എരഞ്ഞിമാവ്- കൂളിമാട് റോഡിൽ പന്നിക്കാേട് കെ.എസ്.ഇ.ബി ഓഫിസിന് സമീപത്ത്...
കുറ്റിക്കടവ്:കുറ്റിക്കടവ് പീടിക കണ്ടി ഭാഗത്ത് തത്കാലിക താമസക്കാരും, മുക്കം മണാശേരി സ്വദേശികളുമായ നൗഷാദ് റൈഹാന ദമ്പതികളുടെ മകൾ ഹബീലത് 21ആണ് ഇന്നലെ അർദ്ധ രാത്രിയോടെ വിട പറഞ്ഞത്.ഹൃദയസംബന്ധമായ അസുഖം മൂലം ഏറെ കാലം ചികിത്സയിലായിരുന്ന ഹബീല ഈ അടുത്ത് അസുഖം മൂർച്ഛിച്ചു തീർത്തും വേദനകളോട്...
ഓമശ്ശേരി:ഓമശ്ശേരി മങ്ങാട് വെച്ചു വാഹന അപകടത്തിൽ വാഴക്കാട് ചെറുവഴൂർ സ്വദേശി ഷാജി (42)മരണപ്പെട്ടു.വെള്ളിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. താമരശ്ശേരി ഭാഗത്ത് നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും, എതിർ ദിശയിൽ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. പൂളക്കോട് കുന്നുമ്മല്‍ വീട്ടില്‍ പി.കെ. അജ്‌നാസ് (25), എരഞ്ഞിക്കല്‍ പൂവാട്ട്പറമ്പ് വീട്ടില്‍ ഷമ്മാസ്(21), മാവൂര്‍ കൊഞ്ഞാലി കൊയ്യുമ്മല്‍ വീട്ടില്‍ ജമാദ്(23) എന്നിവരെയാണ് ബത്തേരി പൊലീസ് പിടികൂടിയത്. വാഹനപരിശോധനക്കിടെ മുത്തങ്ങയില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ച...
മാവൂർ: പ്രമുഖ തറവാടായ ചാത്തനാരത്ത് കുടുംബത്തിന്റെ സംഗമം താത്തൂർപൊയിൽ ചാലിയാർ ജലക്കിൽ പരതക്കാട്ട് കുഞ്ഞിരാമൻ നഗറിൽ വെച്ച് നടന്നു. മാവൂർ താത്തൂർ പൊയിൽ പൂക്കാട്ട് ഭഗവതി ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം ദേശീയ അധ്യാപക പുരസ്കാര ജേതാവ് നിയാസ് ചോല ഉദ്ഘാടനം ചെയ്തു....
ഓണം പ്രമാണിച്ച് എസ് ഡി പി ഐ ഇടവഴിക്കടവ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 50 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകി.ബ്രാഞ്ച് പ്രസിഡന്റ് സാലിം പാറമ്മൽ, സെക്രട്ടറി അലി കല്ലങ്ങൽ ശമീർ സിപി, ശിഹാബ് ടി പി, വിനീഷ് പുതുക്കുടിക്കുന്നത്ത്, ഷിബു പുതുക്കുടിക്കുന്നത്ത് എന്നിവർ നേതൃത്വം നൽകി