മാവൂർ: അടുവാട് ചെമ്പ്രകുഴിയശോദ അന്തരിച്ചു.ഭർത്താവ് : വിശ്വനാഥൻമക്കൾ: സിന്ധു ,ഷീന, ഐശ്വര്യമരുമക്കൾ : ദാസൻ ( കൂടരഞ്ഞി ),ദിനേശൻ (റിയാദ്),ഉദയൻ ( പെരുവയൽ)സഹോദരങ്ങൾ: ശ്രീദേവി,ചിന്നമ്മു ,സുബ്രഹ്‌മണ്യൻ.
മാവൂർ:ഹരിതകേരളം മിഷന്റെ സഹായത്തോടെ എം.എൽ.എ, പി.ടി.എ റഹീമിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത സന്ദർശനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ സങ്കേതം തോട് വീണ്ടെടുക്കലിന് സമഗ്ര പദ്ധതിയൊരുങ്ങുന്നു. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ വിവിധ...
മാവൂർ: കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം മുമ്പില്ലാത്ത വിധം കുതിച്ചുചാട്ടത്തിന്റെ പാതയിലാണ് ഇന്നുള്ളതെന്ന്ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രിഅഡ്വ: പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സുവർണ്ണം ടു കെ 24 എന്ന് പേരിട്ട മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ അമ്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 1996 ബാച്ചിന്റെ നേതൃത്വത്തിൽആനന്ദ രാവ് എന്ന പേരിൽ നൃത്ത ഹാസ്യ സംഗീത വിരുന്ന്സംഘടിപ്പിക്കുമെന്ന്സംഘാടകസമിതി ഭാരവാഹികൾ മാവൂരിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.സഹപാഠികൾക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ ഓർമ്മയിലെ പൂക്കാലം എന്ന് പേരിട്ട...
പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് കിടപ്പു രോഗികൾക്കും മാരക അസുഖം ബാധിച്ചവർക്കും സാന്ത്വന ചികിത്സയ്ക്കുള്ള വിഭവസമാഹരണം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ നായർകുഴി എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശേഖരിച്ചു. എൻഎസ്എസ് യൂണിറ്റ്ചാർജുള്ള അധ്യാപകരായ സന്തോഷ് മണാശ്ശേരി , അഹമ്മദ്കുട്ടി കൂളിമാട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കവലകളിൽ നിന്ന് വിഭവ...
മാവൂർ: മണക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ അരങ്ങേറിയ കലാസായാഹ്നം വർണപ്പകിട്ടേറി.ഓർമ്മച്ചെപ്പിന്റെ സഹപാഠി സുരേഷ് ശാലിന രചിച്ച കരുതൽ എന്ന പുസ്തക പ്രകാശനവും, ശുചിത്വ ഭാരതത്തിന്റെ സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഓർമ്മച്ചെപ്പിലെ സഹപ്രവർത്തകർ, ഗ്രാമപഞ്ചായത്തിന്റെയും ഹരിത കർമ്മ സേനയുടെയും സഹായത്തോടെ നിർമ്മിച്ച കരുതൽ എന്ന ...
മാവൂരിന്റെ അക്കാദമിക രംഗത്ത് മികവാർന്ന പ്രവർത്തനം നടത്തി 50 വർഷം പൂർത്തിയാക്കുന്ന മാവൂർ ഗവ. ഹയർസെക്കന്ററി സ്കൂളിന്റെ സുവർണ്ണജുബിലി ആഘോഷം. ‘സുവർണം 2K24’ ന് തുടക്കമാവുന്നു ജനുവരി 15 ന് ബഹുമാനപ്പെട്ട ടൂറിസം -പൊതുമരാമത്ത് വകുപ്പുമന്ത്രി അഡ്വ പി എ. മുഹമ്മദ് റിയാസ് സുവർണം ...
മാവൂർ: മാവൂരിലെ അക്കാദമിക് രംഗത്ത് മികവുറ്റ പ്രവർത്തനം നടത്തി 50 വർഷം പൂർത്തിയാകുന്ന മാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ അമ്പതാം വാർഷികാഘോഷങ്ങൾക്ക് ജനുവരി 15 ന് തുടക്കമാകും. ‘സുവർണ്ണം ടു കെ 24’ എന്ന് പേരിട്ടസുവർണ്ണ ജൂബിലി ആഘോഷം ജനുവരി 15 തിങ്കളാഴ്ച...
നാടക, സീരിയൽ , സിനിമാ നടനും മാവൂർ ഗ്വാളിയോ റയോൺസ് ജീവനക്കാരനുമായിരുന്ന ആർ ഗോപിനാഥ് ( 85 ) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കണ്ണിപറമ്പിലെ വസതിയിൽ ആയിരുന്നു അന്ത്യം. മാവൂരിലെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു ആർ ഗോപിനാഥ്. മികച്ച അഭിനയത്തിനും സംവിധാനത്തിനും...
മാവൂർ:കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി നിർമ്മിച്ച സയൻസ് ലാബ്, ലൈബ്രറി, പാചകപ്പുര കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ലാബ്,ലൈബ്രറി കെട്ടിടങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:പി ഗവാസ് ഉദ്ഘാടനം ചെയ്തു. പാചകപ്പുര കെട്ടിടം ഉദ്ഘാടനം കോഴിക്കോട് ജില്ലാ ആരോഗ്യ വിദ്യാഭ്യാസ...









